വിവാഹത്തിന് വിളിച്ചില്ലെന്ന് കുട്ടി ആരാധകയുടെ സങ്കടം; ചേർത്തുപിടിച്ച് വിജയ് ദേവരകൊണ്ട, വീട്ടിലേക്ക് ക്ഷണിച്ച് താരം മാതൃകയായി!

വിവാഹത്തിന് വിളിച്ചില്ലെന്ന് കുട്ടി ആരാധകയുടെ സങ്കടം; ചേർത്തുപിടിച്ച് വിജയ് ദേവരകൊണ്ട, വീട്ടിലേക്ക് ക്ഷണിച്ച് താരം മാതൃകയായി!
2026-03-08T15:54:00 | By Krishnapriya S R

(moviemax.in)  വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹത്തിന്റെ ആവേശം അടങ്ങുംമുമ്പേ, തന്റെ ഒരു കുട്ടി ആരാധികയുടെ പരിഭവത്തിന് താരം നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

പ്രിയതാരത്തിന്റെ വിവാഹത്തിന് തന്നെ എന്തുകൊണ്ട് വിളിച്ചില്ലെന്ന് സങ്കടത്തോടെ ചോദിച്ച പെൺകുട്ടിയുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിജയ് സ്നേഹപൂർവ്വം പ്രതികരണവുമായെത്തിയത്. "എന്നെ കല്യാണത്തിന് വിളിച്ചില്ലല്ലോ, ഞാൻ നിങ്ങളുടെ ഫാനല്ലേ" എന്ന കുഞ്ഞിന്റെ ചോദ്യം വിജയ്ക്കും ആരാധകർക്കും ഒരുപോലെ ഹൃദ്യമായി.

ഉടൻ തന്നെ മറുപടി നൽകിയ താരം, പരിഭവം മാറ്റാനായി ആ കൊച്ചു മിടുക്കിയെ തന്റെ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. കുട്ടിക്ക് ഇഷ്ടപ്പെട്ട ഭക്ഷണവും മധുരപലഹാരങ്ങളും ചോദിച്ചറിഞ്ഞ വിജയ്, അതെല്ലാം വീട്ടിൽ തയ്യാറാക്കി ഒരുമിച്ച് കഴിക്കാമെന്ന വാഗ്ദാനവും നൽകി.

ആരാധകരോട് താരം പുലർത്തുന്ന ഈ ലാളിത്യവും കരുതലും സോഷ്യൽ മീഡിയയിൽ വലിയ പ്രശംസയാണ് നേടുന്നത്.കഴിഞ്ഞ ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിജയ്‌യും രശ്മികയും വിവാഹിതരായത്.

തുടർന്ന് മാർച്ച് 4-ന് ഹൈദരാബാദിൽ സിനിമാ ലോകത്തെ പ്രമുഖർക്കായി വിപുലമായ റിസപ്ഷനും ഒരുക്കിയിരുന്നു. തന്റെ ഓരോ സന്തോഷത്തിലും ആരാധകരെ ചേർത്തുനിർത്തുന്ന വിജയ്, വിവാഹത്തോടനുബന്ധിച്ച് വിവിധ ഇടങ്ങളിൽ മധുരപലഹാര വിതരണവും അന്നദാനവും നടത്തി മാതൃകയായിരുന്നു.

Content Highlight: Vijay Deverakonda shares the grief of a child fan

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup