---
title: "'അദ്ദേഹത്തിന് സ്നേഹിക്കാൻ മാത്രമേ അറിയൂ, മുഖത്ത് നോക്കി പറയുന്നത് സ്നേഹം കൊണ്ട്' മമ്മൂട്ടിയെ പിന്തുണച്ച് മാർത്താണ്ഡന്റെ വൈറൽ കുറിപ്പ്"
english_title: "Marthandan's viral post in support of Mammootty"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346425/marthandans-viral-post-in-support-of-mammootty-NEW"
published_at: "2026-03-08T14:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad3d308a4f0_Marthandans_viral_post_in_support_of_Mammootty.jpg"
keywords: []
---

# 'അദ്ദേഹത്തിന് സ്നേഹിക്കാൻ മാത്രമേ അറിയൂ, മുഖത്ത് നോക്കി പറയുന്നത് സ്നേഹം കൊണ്ട്' മമ്മൂട്ടിയെ പിന്തുണച്ച് മാർത്താണ്ഡന്റെ വൈറൽ കുറിപ്പ്

> **Lead Summary:** > ടൗൺഷിപ്പ് സന്ദർശനത്തിനിടെ സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട നടൻ മമ്മൂട്ടിയുടെ നടപടി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. "നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നടക്കുന്നത്? ഇത് നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ആളുകൾ കരുതും" എന്നായിരുന്നു മമ്മൂട്ടി റഫീഖിനോട് പറഞ്ഞത്.

## Article Content

> ടൗൺഷിപ്പ് സന്ദർശനത്തിനിടെ സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട നടൻ മമ്മൂട്ടിയുടെ നടപടി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. "നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നടക്കുന്നത്? ഇത് നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ആളുകൾ കരുതും" എന്നായിരുന്നു മമ്മൂട്ടി റഫീഖിനോട് പറഞ്ഞത്.

ഈ സംഭവത്തിൽ മമ്മൂട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയ സാഹചര്യത്തിലാണ്, താരത്തിന് പിന്തുണയുമായി സംവിധായകൻ മാർത്താണ്ഡൻ രംഗത്തെത്തിയത്. മമ്മൂട്ടിയുടെ വാക്കുകളെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ ശൈലി ഇങ്ങനെയൊക്കെയാണെന്നും വ്യക്തമാക്കിയാണ് മാർത്താണ്ഡൻ തന്റെ നിലപാട് അറിയിച്ചത്.

മാര്‍ത്താണ്ഡന്റെ കുറിപ്പ്

പ്രിയപ്പെട്ട മമ്മൂട്ടി സാർ

എന്നും നെഞ്ചോട് ചേർത്ത് നിർത്താൻ മാത്രം അറിയുന്ന ഒരു വ്യക്തിത്വം. ഉള്ള കാര്യം ആരുടെയും മുഖത്ത് നോക്കി പറയും ദേഷ്യം കൊണ്ടല്ല സ്നേഹം കൊണ്ടാണ് സ്നേഹിക്കാൻ മാത്രമേ അദ്ദേഹത്തിന് അറിയൂ .ഒരുപാട് വർഷങ്ങളായി ഞാൻ അസിസ്റ്റൻറ് ഡയറക്ടറായി വർക്ക് ചെയ്യുന്ന കാലം തൊട്ട് അടുത്തറിഞ്ഞതാണ് ഒരിക്കൽ എനിക്കൊരു സിനിമ ചെയ്യണം എന്ന് പറഞ്ഞപ്പോൾ അങ്ങനെ പറഞ്ഞാൽ പോരാ നല്ലൊരു കഥയുമായി വരണം എന്ന് പറഞ്ഞു ചേർത്ത് നിർത്തി എന്നെ സംവിധായകൻ ആക്കി ഒരു സംവിധായകനാകുമ്പോൾ സമൂഹത്തിൽ നമുക്ക് കിട്ടുന്ന വിലയും നിലയും അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.എന്നെപ്പോലെ എഴുപതോളം പുതിയ സംവിധായകരെയാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. ലോക സിനിമയിൽ ആരും ചെയ്യാത്തകാര്യമാണ് സാർ ചെയ്തിരിക്കുന്നത്.വ്യക്തമായ രാഷ്ട്രീയം സാറിനു ഉണ്ടെങ്കിലുംഎല്ലാ രാഷ്ട്രീയ പാർട്ടിക്കാരോടും ഒരേപോലെ സ്നേഹിക്കുന്ന ഒരു വ്യക്തിത്വമാണ് എനിക്ക് അറിയാവുന്ന കാര്യമാണ് എനിക്ക് അറിയാവുന്ന കാര്യം ഞാൻ ഷെയർ ചെയ്യുന്നു സിനിമയിൽ മാത്രമാണ് സാർ അഭിനയിക്കുന്നത് ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാത്ത ഒരു വലിയ മനുഷ്യനാണ്. സോഷ്യൽ മീഡിയയിൽ സാറിനെക്കുറിച്ച് ചില വാർത്തകൾ കണ്ടപ്പോൾ എനിക്ക് ഇങ്ങനെ എഴുതണമെന്ന് തോന്നി.

### Related Links & Sources
- [Original Story Source](https://moviemax.in/news/346425/marthandans-viral-post-in-support-of-mammootty-NEW)