'തൃഷ പുറത്തിറങ്ങിയാൽ പ്രശ്നമാണ്, വീട്ടിലിരിക്കുന്നതാണ് നല്ലത്'; പാർത്ഥിപന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം

'തൃഷ പുറത്തിറങ്ങിയാൽ പ്രശ്നമാണ്, വീട്ടിലിരിക്കുന്നതാണ് നല്ലത്'; പാർത്ഥിപന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം
2026-03-08T16:53:00 | By Anusree vc

(https://moviemax.in/) തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‍യുടെ ഭാര്യ സംഗീത സമർപ്പിച്ച വിവാഹമോചന ഹർജി കഴിഞ്ഞ ഒരാഴ്ചയായി വലിയ ചർച്ചയാവുകയാണ്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ചെങ്കൽപെട്ട് കുടുംബ കോടതിയിൽ ഫയൽ ചെയ്ത ഹർജിയിലുള്ളത്. വിവാഹമോചന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വിജയ് നടി തൃഷയുമൊത്ത് ഒരു വിവാഹ റിസപ്ഷനിൽ പങ്കെടുത്തത് വലിയ മാധ്യമശ്രദ്ധയും സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനവും നേടിക്കഴിഞ്ഞു. സംഗീതയുടെ ഹർജിയിലെ ആരോപണങ്ങൾ തൃഷയെക്കുറിച്ചാണെന്ന പ്രചാരണങ്ങൾക്കിടയിൽ ഇരുവരും ഒരുമിച്ച് പൊതുവേദിയിലെത്തിയത് വിവാദങ്ങൾക്ക് ആക്കം കൂട്ടി. ഇതിനിടെ നടി തൃഷയെക്കുറിച്ച് നടൻ പാർത്ഥിപൻ നടത്തിയ പുതിയ പരാമർശം വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും സോഷ്യൽ മീഡിയയിലെ ചർച്ചകൾക്കും വഴിതെളിച്ചിരിക്കുകയാണ്.

ഗലാട്ട അവാര്‍ഡ്സ് 2026 വേദിയില്‍ സംസാരിക്കവെ അവതാരകര്‍ ഓരോ താരങ്ങളെക്കുറിച്ചും അവരുടെ കഥാപാത്രങ്ങളെക്കുറിച്ചുമുള്ള പാര്‍ഥിപന്‍റെ അഭിപ്രായം ചോദിക്കുകയായിരുന്നു. അതിനിടെയാണ് പൊന്നിയിന്‍ സെല്‍വനിലെ തൃഷയുടെ കഥാപാത്രമായ കുന്ദവൈയെക്കുറിച്ചുള്ള ചോദ്യം വന്നത്. ഒപ്പം പിന്നിലെ സ്ക്രീനില്‍ തൃഷയുടെ ചിത്രവും തെളിഞ്ഞു. ഇതിന് പാര്‍ഥിപന്‍ നല്‍കിയ മറുപടിയാണ് വിവാദമായിരിക്കുന്നത്. “കുന്ദവൈയോട് വീടിനുള്ളില്‍ ഇരിക്കാന്‍ ആവശ്യപ്പെടുന്നതായിരിക്കും നല്ലത്. അവര്‍ വീടിന് വെളിയില്‍ ഇറങ്ങിയില്ലെങ്കില്‍ നല്ലത്. അത് (വീടിന് വെളിയില്‍ ഇറങ്ങുന്നത്) ഒരുപാട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്”, എന്നായിരുന്നു പാര്‍ഥിപന്‍റെ വാക്കുകള്‍. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ കട്ട് വേഗത്തിലാണ് വൈറല്‍ ആയത്. ചിലര്‍ തൃഷയെ പരിഹസിക്കുന്ന തരത്തിലുള്ള കുറിപ്പുകളോടെ വീഡിയോ പങ്കുവെക്കുമ്പോള്‍ മറ്റൊരു വിഭാഗം അനൗചിത്യത്തോടെയുള്ള പ്രതികരണത്തിന് പാര്‍ഥിപനെ വിമര്‍ശിക്കുന്നുമുണ്ട്. വിജയ്‍ക്കൊപ്പം തൃഷ അടുത്തിടെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്തതിനെക്കുറിച്ചാണ് പാര്‍ഥിപന്‍ സൂചിപ്പിച്ചതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

അതേസമയം വിവാഹമോചന ഹർജിക്ക് പിന്നാലെ പുതിയൊരു ഹർജിയും സം​ഗീത കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഹർജിയിൽ തീരുമാനമാകും വരെ നീലാങ്കരയിലെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നാണ് പുതിയ ഹർജിയിലെ ആവശ്യം. യുകെയിൽ ജീവിച്ചിരുന്ന തനിക്ക്‌ ചെന്നൈയിൽ വീടില്ല. ഭാര്യയുടെയും അമ്മയുടെയും എല്ലാ കടമകളും നിർവഹിച്ചിട്ടുണ്ടെന്നും ഇപ്പോൾ വീട്ടിൽ തുടരാൻ വിജയ് അനുവദിക്കുന്നില്ലെന്നും സംഗീത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അല്ലെങ്കിൽ വിജയ്‍യുടെ നിലയ്ക്കനുസരിച്ചുള്ള മറ്റൊരു വീട് ക്രമീകരിച്ച് നൽകണം. കോടികൾ സമ്പാദ്യം ഉള്ള വിജയ് തനിക്കും മക്കൾക്കും ന്യായമായി അർഹിക്കുന്നത് നൽകണമെന്നും സംഗീത ഹർജിയിൽ ആവശ്യപ്പെടുന്നു.


Content Highlight: Parthipan's remarks drew widespread criticism on social media

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup