#achusugandh | 'നിനച്ചിരിക്കാതെയുള്ള ഈ വിടവാങ്ങൽ നികത്താൻ ഒരുജന്മം കൊണ്ട് സാധിച്ചെന്ന് വരില്ല..' മനസുലഞ്ഞ് 'കണ്ണന്‍'

#achusugandh | 'നിനച്ചിരിക്കാതെയുള്ള ഈ വിടവാങ്ങൽ നികത്താൻ ഒരുജന്മം കൊണ്ട് സാധിച്ചെന്ന് വരില്ല..' മനസുലഞ്ഞ് 'കണ്ണന്‍'
Feb 2, 2024 09:43 PM | By Athira V

മികച്ച പരമ്പരകളില്‍ ഒന്നായിരുന്നു സാന്ത്വനം. പല ജീവിതങ്ങളുമായി അഭേദ്യമായ ബന്ധമുള്ള സീരിയില്‍ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. അടുത്തിടെ ആണ് സീരിയല്‍ അവസാനിച്ചത്. ഇതിന് പിന്നാലെ സാന്ത്വനത്തിലെ ഓരോ അഭിനേതാക്കളും തങ്ങളുടെ പ്രതികരണങ്ങള്‍ പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പല കുറിപ്പുകളും വളരെ വൈകാരികമായിരുന്നു. ഇപ്പോഴിതാ മൂന്ന് മൂന്നര വർഷത്തോളം നീണ്ടു നിന്ന സാന്ത്വനം യാത്രയെ കുറിച്ച് പറയുകയാണ് നടന്‍ അച്ചു സുഗത്. പരമ്പരയിൽ കണ്ണൻ എന്ന കഥാപാത്രത്തെയാണ് അച്ചു അവതരിപ്പിച്ചത്.

"മൂന്ന് മൂന്നര വർഷത്തോളം ഉള്ളിൽ കൊണ്ട് നടന്ന കഥാപാത്രം ഒരു നടനെ വിട്ട് വിദൂരതയിലേയ്ക്ക് യാത്രപറഞ്ഞകലുമ്പോൾ...അതൊരു പ്രത്യേക അനുഭവം തന്നെയാണ്.. എത്രയൊക്കെ അനുഭവിച്ചറിഞ്ഞാലും അർഥം മനസിലാകാത്ത ഒരനുഭവം..നിനച്ചിരിക്കാതെയുള്ള ഈ വിടവാങ്ങൽ നികത്താൻ ഒരുപക്ഷേ ഒരു ജന്മം കൊണ്ട്പോലും ഒരു നടന് സാധിച്ചെന്നു വരില്ല..

കുറേ വർഷങ്ങളായി കൂടെയുണ്ടായിരുന്ന ഒരാൾ ഒരിക്കലും കാണാൻ കഴിയാത്ത ദൂരത്തേയ്ക്ക് കണ്ണ് നിറഞ്ഞുകൊണ്ട് യാത്രപറഞ്ഞകലുമ്പോൾ അത് കണ്ട് നിൽക്കുന്നവരുടെ കണ്ണ് കലങ്ങുന്നതിലും അതിശയമില്ല...ഇടത്തെ ചുറ്റിപ്പറ്റിത്തന്നെ കഥാപാത്രങ്ങളുണ്ടാകും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം..

ബാലനും ദേവിയും, ശിവനും അഞ്‌ജലിയും, ഹരിയും അപ്പുവും ലക്ഷ്മിയമ്മയും ശങ്കരൻമാമയും ദേവൂട്ടിയും ജയന്തിയും കണ്ണനുമെല്ലാം, നമ്മള് വരുന്നതും കാത്ത് സാന്ത്വനം വീട്ടിൽ തന്നെയുണ്ടാവും..

എന്നെങ്കിലും നമ്മളെല്ലാരും ഒരുമിച്ച് നമ്മുടെ സാന്ത്വനം വീട്ടിന് മുന്നിലെത്തുമ്പോൾ ഒരുപക്ഷേ, നമ്മൾ പോലുമറിയാതെ കഥാപാത്രങ്ങൾ നമ്മിലേയ്ക്ക് വന്ന് ചേർന്നേക്കാം..അന്ന്, സാന്ത്വനം കുടുംബത്തിൽ നമുക്ക് ഒന്നൂടെ ജീവിക്കാം..", എന്നാണ് അച്ചു സുഗത് കുറിച്ചത്.

ആയിരത്തോളം എപ്പിസോഡുകള്‍ പിന്നിട്ട ശേഷമാണ് സാന്ത്വനം സമാപിച്ചത്. ആദിത്യന്‍ ആയിരുന്നു പരമ്പര സംവിധാനം ചെയ്തത്. എന്നാല്‍ അദ്ദേഹത്തിന്‍റെ അകാലവിയോഗം പരമ്പരയെ സാരമായി ബാധിച്ചിരുന്നു.

#achusugandh #heartfelt #note #about #serial #santhwanam

Next TV

Related Stories
'വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം' - വ്ളോഗർ അജയ് ഉണ്ണി

Jan 21, 2026 02:03 PM

'വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം' - വ്ളോഗർ അജയ് ഉണ്ണി

'വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം' - വ്ളോഗർ അജയ്...

Read More >>
പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

Jan 17, 2026 10:21 AM

പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

രേണുസുധി , ബിഷപ്പ് നൽകിയ സ്ഥലം തിരിച്ചെടുക്കുന്നു , രേണുവിനും കിച്ചുവിനും വക്കീൽ...

Read More >>
Top Stories










News Roundup