---
title: "'നിയമം എല്ലാവർക്കും ഒരുപോലെയല്ലേ?'; ഒരു വീഡിയോയ്ക്ക് 50,000 രൂപ പിഴ! ഷാപ്പ് വ്ലോഗിൽ കുടുങ്ങി അൽ ഫുഡി സൂരജ്"
english_title: "Rs 50,000 fine for a video! Toddy shop vlog gets in trouble; Suraj shares his experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347641/rs-50000-fine-for-a-video-toddy-shop-vlog-gets-in-trouble-suraj-shares-his-experience-new-upadate"
published_at: "2026-03-14T12:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b5100faaa6f_Toddy_shop_vlog_gets_in_troubl.jpg"
keywords: []
---

# 'നിയമം എല്ലാവർക്കും ഒരുപോലെയല്ലേ?'; ഒരു വീഡിയോയ്ക്ക് 50,000 രൂപ പിഴ! ഷാപ്പ് വ്ലോഗിൽ കുടുങ്ങി അൽ ഫുഡി സൂരജ്

> **Lead Summary:** സോഷ്യൽ മീഡിയയിലെ പ്രമുഖ ഫുഡ് വ്ലോഗർ അൽ ഫുഡി സൂരജിന് എക്സൈസ് വകുപ്പിന്റെ പിഴ. ഒരു കള്ള് ഷാപ്പിലെ ഭക്ഷണവിശേഷങ്ങൾ പങ്കുവെച്ച് വീഡിയോ ചെയ്തതിനാണ് താരത്തിന് 50,000 രൂപ പിഴ ലഭിച്ചത്. തിരുവനന്തപുരം സ്വദേശിയായ സൂരജ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.

## Article Content

സോഷ്യൽ മീഡിയയിലെ പ്രമുഖ ഫുഡ് വ്ലോഗർ അൽ ഫുഡി സൂരജിന് എക്സൈസ് വകുപ്പിന്റെ പിഴ. ഒരു കള്ള് ഷാപ്പിലെ ഭക്ഷണവിശേഷങ്ങൾ പങ്കുവെച്ച് വീഡിയോ ചെയ്തതിനാണ് താരത്തിന് 50,000 രൂപ പിഴ ലഭിച്ചത്. തിരുവനന്തപുരം സ്വദേശിയായ സൂരജ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.

വൻ ആരാധകവൃന്ദമുള്ള സൂരജിന്റെ ഫുഡ് വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. എന്നാൽ നിയമപരമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കള്ള് ഷാപ്പിലെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചത് ചട്ടലംഘനമായി എക്സൈസ് വകുപ്പ് കണക്കാക്കുകയായിരുന്നു. പിഴ തുക അടച്ചതായും ഇത്തരം വീഡിയോകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും സൂരജ് തന്റെ പോസ്റ്റിലൂടെ സൂചിപ്പിച്ചു. ഭക്ഷണപ്രിയർക്കിടയിൽ ഈ വാർത്ത ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

അങ്ങനെ അടിച്ചു കിട്ടി. 50000 രൂപ അടക്കേണ്ടത് അദാലത്തിൽ വിളിപ്പിച്ചു 25000/രൂപ അടപ്പിച്ചു. ഒരു മനസാക്ഷി ഇല്ലേ? ഈ ചെറിയ തെറ്റിന് ആണോ ഇത്രയും വലിയ ഫൈൻ തന്നത്? അങ്ങനെ എങ്കിൽ എനിക്ക് മാത്രം എന്തെ തന്നത്? ഞാൻ മാത്രം ആണോ ഈ തെറ്റ് ചെയ്തത്? വേറെ ആരും ചെയ്തിട്ടില്ലേ? ചെയ്യുന്നില്ലേ? അറിയാതെ ചെയ്തതിനു ഇത്രയും വേണമായിരുന്നോ? 25000രൂപ എന്ന് പറയുന്നത് നിങ്ങൾക്ക് നിസ്സാരം ആണോ? കഷ്ടപ്പെട്ട് ഉണ്ടാക്കുന്നവനെ അറിയൂ, എഴുതി വിടുന്നവർക്ക് അത് അറിയില്ല. പണമുള്ളവർക്കും പണമില്ലാത്തവർക്കും കിട്ടുന്ന ഇരട്ട നീതി.

2024ൽ കള്ള് ഷാപ്പിൽ പോയി ഞാൻ ഒരു വ്ലോ​ഗ് ചെയ്തു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ നെയ്യാറ്റിൻകര എക്സൈസ് ഓഫീസിൽ നിന്നും വിളിവന്നു. നിങ്ങളെ പറ്റി പരാതി കിട്ടി. സമൂഹ മാധ്യമങ്ങളിൽ ലഹരി ഉപയോഗിച്ച് വീഡിയോ ചെയ്തു. കള്ളും മദ്യവും ഓരേ കാറ്റഗറിയിൽ ഉള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഇതൊന്നും ഉപയോഗിക്കുന്ന ആൾ അല്ല. ഞാൻ പലരുടെയും വ്ലോ​ഗ് കണ്ടിട്ടുണ്ട്. കള്ളിന്റെ വീഡിയോ അതിൽ വ്യക്തമായി കൃത്യമായി പറയുന്നുണ്ട് കള്ളിനെ കുറിച്ച്. അത് കൊണ്ട് തന്നെ ഞാനും അത് ശ്രെദ്ധിച്ചില്ല. നിങ്ങളിൽ പലരും കുടുംബത്തോടെ പോയി കള്ള് ഷാപ്പിൽ പോയി ഫുഡ് കഴിച്ച് കള്ളും കുടിച്ചിട്ട് അതിന്റ വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടില്ലേ (പോയവരെ മാത്രം ) നിങ്ങൾ അറിഞ്ഞിട്ടാണോ ഇങ്ങനെ ചെയ്തത്? അങ്ങനെ എങ്കിൽ നിങ്ങളും തെറ്റുകാരല്ലേ?

### Related Links & Sources
- [Original Story Source](https://moviemax.in/news/347641/rs-50000-fine-for-a-video-toddy-shop-vlog-gets-in-trouble-suraj-shares-his-experience-new-upadate)