ടെലിവിഷന്‍ പ്രേഷകരുടെ ഇഷ്ട്ട ജോഡിയാണ് ലോലിതനും മണ്ഡോദരിയുമായി തിളങ്ങിയ ശ്രീകുമാറും സ്നേഹയും ജീവിതം സംഗീതത്തിലും നൃത്തത്തിലും അഭിനയത്തിലും അർപ്പിച്ച ദമ്പതികൾ ആണ് ഇവർ.
നൃത്തത്തിലും അഭിനയത്തിലും സ്നേഹ തിളങ്ങുമ്പോൾ അഭിനയത്തിലും ആലാപനമികവിലും ശ്രീകുമാറും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.
ഇരുവരും പങ്ക് വെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മൂന്നാറിലെ പറക്കാട്ട് നേച്ചർ റിസോർട്ടിൽ നിന്നുമുള്ള ഇരുവരുടെയും ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് 3 ലീഫ് ഫോട്ടോഗ്രഫിയാണ്.
മറിമായത്തിൽ മണ്ഡോദരി എന്ന കഥാപാത്രത്തെയാണ് സ്നേഹ അവതരിപ്പിക്കുന്നത്. ലോലിതൻ എന്ന കഥാപാത്രമായാണ് ശ്രീകുമാർ തിളങ്ങിയത്.
സമകാലിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മറിമായത്തിൽ ഹാസ്യാത്മകമായ അവതരണശൈലി കൊണ്ടാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടിയത്. ഓട്ടൻ തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ അമച്വർ നാടകങ്ങളിലൂടെ ആണ് അഭിനയരംഗത്തെത്തുന്നത്.
മറിമായത്തിലെ ശ്രദ്ധേയനായ ശ്രീകുമാർ നിരവധി സിനിമകളിലും ഭാഗമായിട്ടുണ്ട്. മെമ്മറീസ് എന്ന സിനിമയിലെ പ്രതിനായക വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
Sreekumar and Sneha are a couple who have dedicated their lives to music, dance and acting