ബിഗ് ബോസ് മലയാളം സീസണ്‍ 3യിലൂടെ മലയാളികള്‍ക്ക് സുപരിചിതരായി മാറിയ ദമ്പതിമാരാണ് ഫിറോസും സജ്‌നയും. വൈല്‍ഡ് കാര്‍ഡിലൂടെയാണ് സജ്‌നയും ഫിറോസും ബിഗ് ബോസിലെത്തിയത്. അധികനാള്‍ ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ സാധിച്ചില്ലെങ്കിലും ആ വീടാകെ ഇളക്കി മറിക്കാനും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന പ്രകടനം കാഴ്ചവെക്കാനും ഇരുവര്‍ക്കും സാധിച്ചിരുന്നു.
എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് തങ്ങളുടെ വിവാഹ ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ് ഫിറോസും സജ്‌നയും. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സജ്‌നയാണ് തങ്ങള്‍ പിരിഞ്ഞ വിവരം അറിയിക്കുന്നത്. എന്താണ് പിരിയാനുള്ള കാരണം എന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. ഇതേ അഭിമുഖത്തില്‍ തന്നെ താന്‍ നേരിട്ട മോശം അനുഭവും സജ്‌ന പങ്കുവെക്കുന്നുണ്ട്. ഒരു സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവമാണ് സജ്‌ന വെളിപ്പെടുത്തിയത്.
ചിലരുടെ സംസാരവും ചിലരുടെ വസ്ത്രവുമൊക്കെ കാണുമ്പോള്‍ മോശം ലുക്കായിരിക്കും. പക്ഷെ അവരൊന്നും അങ്ങനെയായിരിക്കില്ല. എന്തിനാണ് നിങ്ങള്‍ ആ ഒരു കണ്ണിലൂടെ കാണുന്നത്. വസ്ത്രത്തിലൂടെയോ സംസാരരീതിയിലൂടെയോ അല്ല ഒരാളെ തിരിച്ചറിയേണ്ടത്. ഒരാള്‍ അങ്ങനെ വസ്ത്രം ധരിച്ചെന്ന് കരുതി അവരെ അങ്ങനെ കിട്ടും ഇങ്ങനെ കിട്ടും എന്ന് കരുതുന്നത് വളരെ മോശമാണെന്ന് സജ്‌ന പറയുന്നു.
എനിക്കൊരു സിനിമ വന്നിരുന്നു. തമിഴ് സിനിമയായിരുന്നു. എന്റെ പ്രതിഫലം എത്രയാണെന്ന് ചോദിച്ചു. ഞാന്‍ പ്രതിഫലം പറയുകയും ചെയ്തു. പിന്നീട് എന്നെ വിളിച്ചിട്ട് അവര്‍ ഈ പ്രതിഫലത്തിനാണെങ്കില്‍ അഡ്ജസ്റ്റ്‌മെന്റ് ഓക്കെയാണോ എന്ന്. സിനിമ എന്ന് പറയുന്നത് ഒരു സംവിധായകന്റെ, നിര്‍മ്മാതാവിന്റെ, നടന്റെ, നടിയുടെയൊക്കെ സ്വപ്‌നമാണ്.
ആ സിനിമയെ അഡ്‌ജെസ്റ്റ്‌മെന്റിനും മറ്റും ഉപയോഗിക്കുന്നത് ശരിയല്ല. അവര്‍ സിനിമയെടുക്കാന്‍ വേണ്ടിയല്ല സിനിമയെടുക്കുന്നത് ഇതിന് വേണ്ടി മാത്രമാണെന്നും സജ്‌ന പറയുന്നു. അതുകൊണ്ട് തുടക്കക്കാരായ പിളേളരോട് പറയുകയാണ്, അത്തരം സിനിമകളില്‍ പോയി തലവെക്കരുത്. അവരുടെ സ്വപ്‌നം സിനിമയല്ല.
തങ്ങളുടെ ഉഡായിപ്പുകള്‍ നടത്താനുള്ളതാണ്. സിനിമയിറങ്ങുക എന്നാല്‍ ഒരു കുഞ്ഞ് ജനിക്കുന്നത് പോലെയാണ്. നല്ല സംവിധായകര്‍ തങ്ങളുടെ കഥാപാത്രത്തിന് ചേരുന്നവര്‍ എന്ന് തോന്നുവരെയാകും തിരഞ്ഞെടുക്കുക. അല്ലാതെ കിടന്നു കൊടുത്തതു കൊണ്ട് സിനിമ കിട്ടുന്നതിലും ബേധം ചാകുന്നതാണ്. എനിക്ക് അങ്ങനെയുള്ള സിനിമ വേണ്ടെന്നും സജ്‌ന തുറന്നടിക്കുന്നു.
ഞാന്‍ അഭിനയിച്ച സിനിമകളിലൊന്നും എനിക്ക് യാതൊരു പ്രശ്‌നവും നേരിട്ടിട്ടില്ല. എല്ലാം നല്ല സംവിധായകരുടെ സിനിമകളായിരുന്നു. വലിയ സംവിധാകരുടെ, സിനിമ മാത്രം ആഗ്രഹിക്കുന്നവരുടെ കൂടെയായിരുന്നു ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്. ഇനിയും അങ്ങനെയുള്ളവരുടെ കൂടെയാകും വര്‍ക്ക് ചെയ്യുകയെന്നും സജ്‌ന വ്യക്തമാക്കി. ചില നിര്‍മ്മാതാക്കളുണ്ട് ഇതിന് വേണ്ടി മാത്രം പൈസ ഇറക്കുന്നവര്‍. ഏതെങ്കിലും നല്ല പെണ്‍പിള്ളേരെ കിട്ടുവാണെങ്കില്‍ നല്ലത് എന്ന് കരുതുന്നവര്‍. അങ്ങനെ സിനിമ ചെയ്യേണ്ടതില്ല. അങ്ങനെ കിട്ടുന്ന പൈസ വേണ്ട. അങ്ങനെ പൈസയുണ്ടാക്കിയാല്‍ എന്റെ കുഞ്ഞുങ്ങള്‍ക്ക് അത് ദഹിക്കാതെ പോകുമെന്നും സജ്‌ന പറയുന്നു.
#sajnanoor #opensup #about #how #tamil #movie #makers #asked #adjustment