മലയാളികള്‍ക്ക് ചൈന ടൗൺ എന്ന ചിത്രത്തിലൂടെ ഏറ്റവും സുപരിചിതയായ നടിയാണ് പൂനം ബജ്‍വ.കൂടാതെ വെനീസിലെ വ്യാപാരി, ശിക്കാരി, മാന്ത്രികൻ, പെരുച്ചാഴി, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, മാസ്റ്റർപീസ് തുടങ്ങിയ ചിത്രങ്ങളിലൂടെയും താരം മലയാളി മനസിൽ ഇടം നേടിയിട്ടുണ്ട് . ഇപ്പോഴിതാ താൻ പ്രണയത്തിലാണെന്ന് തുറന്ന് പറയുകയാണ് പൂനം ബജ്‌വ.സുനീൽ റെഡ്ഡിയാണ് പൂനത്തിന്റെ കാമുകൻ.
സുനീലിന്റെ പിറന്നാൾ ദിനത്തിലാണ് തന്റെ പ്രണയം പ്രേക്ഷകരോടായി നടി തുറന്നുപറഞ്ഞത്. സുനീലിനൊത്തുള്ള ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്.‘പിറന്നാൾ ആശംസകൾ സുനീൽ. എന്റെ എല്ലാം എല്ലാം. പങ്കാളി, ജീവിതസഹചാരി, റൊമാന്റിക് ഡേറ്റ്, പ്ലേ മേറ്റ് അങ്ങനെ എല്ലാമാണ് നിങ്ങൾ. നിന്റെ ജീവിതത്തിൽ എല്ലാ സന്തോഷങ്ങളും ഉണ്ടാകട്ടെ’,ചിത്രങ്ങൾ പങ്കുവച്ച് പൂനം കുറിച്ചു.
പഞ്ചാബി കുടുംബത്തിൽ ജനിച്ച പൂനം തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 2005ൽ തെലുങ്ക് ചിത്രം മൊഡാതി സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത് . 2008ൽ സേവൽ എന്ന ചിത്രത്തിലൂടെ തമിഴകത്തും എത്തി.കഴിഞ്ഞ വർഷം റിലീസ് ചെയ്ത ജി വി പ്രകാശ് ചിത്രം കുപ്പത്തു രാജയിലാണ് പൂനം അവസാനമായി അഭിനയിച്ചത്.
Poonam Bajwa is best known for her role in the movie Chinatown