വിവാദമായ കേരള സ്‌റ്റോറി സിനിമയെ തള്ളിപറഞ്ഞ് ഹിന്ദു ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ രംഗത്ത് . സിനിമയുടെ കഥ ഊതിപ്പെരുപ്പിച്ചതാണെന്നും 32,000 മതംമാറി സിറിയയിലേക്ക് പോയിട്ടില്ലെന്നും മൂന്നു പേര്‍ യാഥാര്‍ത്ഥ്യമാണെന്നും അദേഹം വ്യക്തമാക്കി. നമുക്ക് മുന്നില്‍ മതംമാറ്റമെന്ന പ്രശ്‌നമുണ്ട്. ആ പ്രശ്‌നം ഇസ്ലാമിസ്റ്റ് റാഡിക്കലിസമാണ്. എന്നാല്‍ ഇസ്ലാമോഫോബിയ കൂടാതെ അതിനെ ചെറുക്കണമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു .

നിര്‍ബന്ധിത മതപരിവര്‍ത്തനവും, ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നതുമായ മൂന്ന് സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ്. നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റ്യന്‍, മറിയം എന്നാണ് അവരുടെ പേരുകള്‍. എന്നാല്‍ കേരളത്തിലെ ദൗര്‍ഭാഗ്യകരമായ കാര്യം ഇടതും വലതും ഉള്ളപ്പോള്‍ നിങ്ങള്‍ക്ക് ആര്‍ക്കും ഒരു കേന്ദ്രീകൃത സ്‌പേസ് ഉണ്ടാകില്ല എന്നതാണ് സത്യമെന്നും അദേഹം പറഞ്ഞു. റിലീസ് ചെയ്തപ്പോൾ വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് തിയറ്ററില്‍ നിന്നും മികച്ച കളക്ഷനാണ് ഈ സിനിമയ്ക്ക് ലഭിച്ചത്.
മെയ് 5ന് റിലീസ് ചെയ്ത ചിത്രം 225 കോടിയാണ് നേടിയത്.സിനിമയുടെ ഒടിടി റിലീസ് ഈ മാസം തന്നെ നടക്കും. ചിത്രം സീ5 ല്‍ ആണ് സ്ട്രീമിംഗ് ചെയ്യുന്നത്. ചിത്രം ആദ്യം ബംഗാളില്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഈ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ പ്രതിഷേധം കാരണം ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നില്ല.
ചിത്രത്തിനെതിരെ കഴിഞ്ഞ ദിവസം കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. ”ഞാന്‍ പറഞ്ഞതാണ്, ഞാന്‍ പ്രൊപ്പഗണ്ട സിനിമകള്‍ക്ക് എതിരാണെന്ന്. ലോഗോയുടെ അടിയില്‍ ‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ. അത് ശരിക്കും സത്യമായിരിക്കണം. പക്ഷെ ഇത് സത്യമല്ല” എന്നായിരുന്നു കമല്‍ ഹാസന്‍ പ്രതികരിച്ചത്.
The story of the film is inflated; Rahul Eshwar rejects the Kerala story