---
title: "പതിനെട്ടോളം വരുന്ന സര്‍ജറികള്‍, തളര്‍വാതം പിടിപെട്ടേക്കുമോയെന്ന് ഭയന്നിരുന്നു - അജിത്തിനെ കുറിച്ച് ഡോക്ടറുടെ വെളിപ്പെടുത്തൽ  "
english_title: "Eighteen surgeries, fears of paralysis - Doctor's revelation about Ajith"
publisher: "moviemax.in"
canonical_url: "https://moviemax.in/news/40541/eighteen-surgeries-fears-of-paralysis-doctors-revelation-about-ajith"
published_at: "2022-05-03T08:43:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62709de5471b9_ajith.jpg"
keywords: []
---

# പതിനെട്ടോളം വരുന്ന സര്‍ജറികള്‍, തളര്‍വാതം പിടിപെട്ടേക്കുമോയെന്ന് ഭയന്നിരുന്നു - അജിത്തിനെ കുറിച്ച് ഡോക്ടറുടെ വെളിപ്പെടുത്തൽ  

> **Lead Summary:** **ത**ല അജിത് എന്ന സൂപ്പര്‍ താരത്തേക്കാളും അജിത് കുമാര്‍ എന്ന വ്യക്തിയെ സ്നേഹിക്കുന്നവരാണ് കൂടുതല്‍. ഒരു നടന്റെ നട്ടല്ലെന്ന് പറയുന്ന സ്വന്തം ഫാന്‍സ്‌ അസോസിയേഷനുകള്‍ പിരിച്ചുവിടാന്‍ മുന്‍കൈയെടുത്ത ആദ്യത്തെ തമിഴ് നടനാണ് അജിത്ത്.

## Article Content

**ത**ല അജിത് എന്ന സൂപ്പര്‍ താരത്തേക്കാളും അജിത് കുമാര്‍ എന്ന വ്യക്തിയെ സ്നേഹിക്കുന്നവരാണ് കൂടുതല്‍. ഒരു നടന്റെ നട്ടല്ലെന്ന് പറയുന്ന സ്വന്തം ഫാന്‍സ്‌ അസോസിയേഷനുകള്‍ പിരിച്ചുവിടാന്‍ മുന്‍കൈയെടുത്ത ആദ്യത്തെ തമിഴ് നടനാണ് അജിത്ത്.

പരസ്യചിത്രങ്ങളിലും അഭിമുഖങ്ങളിലും ഒരിക്കലും പ്രത്യക്ഷപ്പെടാത്ത വ്യക്തമായ കാഴ്ചപ്പാടുകളുള്ള തന്റെ ശക്തമായ വ്യക്തിത്വവും ലാളിത്യവും കൊണ്ട് സിനിമാ താരങ്ങള്‍ക്കിടയില്‍ നിന്ന് പോലും ആരാധകരെ സൃഷ്‌ടിച്ച അഭിനേതാവാണ് അജിത്ത്.

റേസിങും ആക്ഷന്‍ രം​ഗങ്ങളി‍ല്‍ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നതിനാലും അജിത്തിന് വിധേയനാകേണ്ടി വന്നിട്ടുണ്ട്. കാര്‍, ബൈക്ക് റേസിങില്‍ മാത്രമല്ല അഞ്ച് ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിലും കൂടാതെ പൈലറ്റ് ലൈസന്‍സും നിരവധി പുരസ്കാരങ്ങളും അജിത്തിന്റെ നേട്ടങ്ങളാണ്.

*

അജിത്തിന് സംഭവിച്ചിട്ടുള്ള അപകടങ്ങളെ കുറിച്ചും ശേഷം നടത്തിയ ചികിത്സകളെ കുറിച്ചും അജിത്തിനെ ചികിത്സിച്ച ഡോക്ടര്‍‌ നരേഷ് പത്മനാഭന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

'അജിത്ത് ബൈക്ക് സ്റ്റണ്ടുകള്‍ സിനിമകളില്‍ ചെയ്യാറുണ്ടെങ്കിലും യുവാക്കള്‍ ഹൈവേകളില്‍ അപകടകരമായ രീതിയില്‍ ബൈക്ക് സ്റ്റണ്ട് ചെയ്യുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ്.'*

* 'ഷൂട്ടിങ് സമയത്ത് അല്ലാതെയുമായി റേസിങിലും മറ്റുമായി അദ്ദേഹത്തിന് സംഭവിച്ചിട്ടുള്ള അപകടങ്ങള്‍ മൂലം പതിനെട്ടില്‍ അധികം ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ട്.' *

* 'ഒരിക്കല്‍ ഒരു അപകടത്തില്‍ മുതുകിന് താഴെ സാരമായി പരിക്കേറ്റു. അന്ന് അജിത്തിന് തളര്‍വാതം പിടിപെട്ടേക്കുമോയെന്ന് പോലും ഭയന്നിരുന്നു' *ഡോക്ടര്‍ നരേഷ് പത്മനാഭന്‍ വ്യക്തമാക്കി.

വലിമൈയാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ അജിത്ത് ചിത്രം. വലിമൈയുടെ ചിത്രീകരണത്തിനിടയിലും അജിത്തിന് സ്റ്റണ്ട് ചെയ്യുന്നതിനിടെ പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/40541/eighteen-surgeries-fears-of-paralysis-doctors-revelation-about-ajith)