ഹരിയാനയില്‍ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം എഐ എൻജിനീയറായ യുവാവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി

 ഹരിയാനയില്‍ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം എഐ എൻജിനീയറായ യുവാവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി
2026-07-13T09:55:00 | By Fidha Parvin
#Latest news #Haryana #killing girlfriend #train #Jumping #AI engineer

ഗുരുഗ്രാം: (truevisionnews.com) ഹരിയാനയിലെ ഗുരുഗ്രാമില്‍ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. എഐ എൻജിനീയറായ 25കാരനാണ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയത്.

ഗുരുഗ്രാമിലെ തൻ്റെ താമസ സ്ഥലത്തുവെച്ചായിരുന്നു യുവതിയെ യുവാവ് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു യുവാവും യുവതിയും ജോലി ചെയ്തിരുന്നത്.

യുവതിയെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ സെക്ടർ 56 പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് യുവതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്ത് യുവാവിൻ്റെ താമസ സ്ഥലത്ത് എത്തി. മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. തുടർന്ന് ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.

ഇതിനിടെ ഗാർഹി റെയിൽവേ സ്റ്റേഷന് സമീപത്ത് ട്രാക്കിൽ നിന്ന് ഒരു പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ട്രെയിൻ ഇടിച്ച് ശരീരം രണ്ടായി വേർപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഇതിന് സമീപത്തുനിന്ന് ലഭിച്ച മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചു.

ഇതിൽ നിന്ന് യുവാവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് ലഭിച്ചു. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് എത്തി. സംഭവത്തിന് മൂന്ന് ദിവസം മുൻപായിരുന്നു യുവതി കാമുകനൊപ്പം താമസിക്കുന്നതിന് എത്തിയത്.

ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകത്തിൻ്റെ കാരണം അടക്കം ഉടൻ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.

Content Highlight: After killing his girlfriend, a young AI engineer ended his life by jumping in front of a train; the incident took place in Haryana

#Latest news #Haryana #killing girlfriend #train #Jumping #AI engineer

Next TV

Related Stories
'നല്ല സ്പർശനം, മോശം സ്പർശനം' തിരിച്ചറിയണം; സ്‌കൂളുകളിൽ ഇനി ലൈംഗിക വിദ്യാഭ്യാസവും പാഠ്യപദ്ധതിയിൽ; കേന്ദ്രം സുപ്രിംകോടതിയിൽ

Jul 14, 2026 11:55 AM

'നല്ല സ്പർശനം, മോശം സ്പർശനം' തിരിച്ചറിയണം; സ്‌കൂളുകളിൽ ഇനി ലൈംഗിക വിദ്യാഭ്യാസവും പാഠ്യപദ്ധതിയിൽ; കേന്ദ്രം സുപ്രിംകോടതിയിൽ

സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്രം. പോക്‌സോ അവബോധവും നല്ലതും മോശവുമായ സ്പർശനവും...

Read More >>
മുട്ട വാങ്ങുന്നതിനെച്ചൊല്ലി തർക്കം, പിന്നാലെ മുട്ടയേറും അടിപിടിയും; മലപ്പുറത്ത് യുവാവ് റോഡിൽ തലയിടിച്ച് വീണ് മരിച്ചു

Jul 14, 2026 10:13 AM

മുട്ട വാങ്ങുന്നതിനെച്ചൊല്ലി തർക്കം, പിന്നാലെ മുട്ടയേറും അടിപിടിയും; മലപ്പുറത്ത് യുവാവ് റോഡിൽ തലയിടിച്ച് വീണ് മരിച്ചു

മലപ്പുറം മുന്നിയൂരിൽ കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഫൈസൽ എന്നയാൾ മരിച്ചു. അടിപിടിക്കിടെ റോഡിലേക്ക് തലയിടിച്ച് വീണാണ് മരണം....

Read More >>
റോഡിലെ കുഴിയെക്കുറിച്ച് പറഞ്ഞാൽ ജയിൽ ; യോഗിക്കെതിരെ വീഡിയോ ചെയ്ത വ്ലോഗറെ പൂട്ടി യുപി പോലീസ്, മാപ്പ് വീഡിയോ വൈറൽ

Jul 14, 2026 10:08 AM

റോഡിലെ കുഴിയെക്കുറിച്ച് പറഞ്ഞാൽ ജയിൽ ; യോഗിക്കെതിരെ വീഡിയോ ചെയ്ത വ്ലോഗറെ പൂട്ടി യുപി പോലീസ്, മാപ്പ് വീഡിയോ വൈറൽ

ഉത്തർപ്രദേശിൽ റോഡിലെ കുഴികൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച വ്‌ളോഗർ റഫീഖ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് ശേഷം...

Read More >>
ബഹിരാകാശത്തും മലയാളി ....: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിക്കാൻ അനിൽ മേനോൻ; ചരിത്രദൗത്യത്തിന് ഇന്ന് തുടക്കം

Jul 14, 2026 08:34 AM

ബഹിരാകാശത്തും മലയാളി ....: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിക്കാൻ അനിൽ മേനോൻ; ചരിത്രദൗത്യത്തിന് ഇന്ന് തുടക്കം

ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ സോയൂസ് പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്. 8 മാസത്തെ ദൗത്യത്തിന് രണ്ട് റഷ്യൻ...

Read More >>
ഹോസ്റ്റലിൽ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ വിദ്യാർഥിനി മരിച്ചു; മൂന്ന് പേർ ചികിത്സയിൽ, സംഭവത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Jul 13, 2026 09:32 PM

ഹോസ്റ്റലിൽ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ വിദ്യാർഥിനി മരിച്ചു; മൂന്ന് പേർ ചികിത്സയിൽ, സംഭവത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ജാർഖണ്ഡ് ലോഹാർഡാഗയിലെ റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ചു. മൂന്ന് പേർ ചികിത്സയിൽ. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ...

Read More >>
Top Stories

News Roundup