മൂന്ന് ലക്ഷം രൂപയ്ക്ക് ആഡംബര സലൂൺ കോച്ച്; ഓടുന്ന ട്രെയിനിൽ പൂജ നടത്തിയതിൽ വിശദീകരണവുമായി റെയിൽവേ

മൂന്ന് ലക്ഷം രൂപയ്ക്ക് ആഡംബര സലൂൺ കോച്ച്; ഓടുന്ന ട്രെയിനിൽ  പൂജ നടത്തിയതിൽ വിശദീകരണവുമായി റെയിൽവേ
2026-07-13T10:26:00 | By Fathimathul Henna
#Latest News #Train Pooja #Indian Railways #Western Express #Saloon Coach

ന്യൂഡല്‍ഹി:(truevisionnews.com)ഓടുന്ന ട്രെയിനില്‍ വന്‍ സജ്ജീകരണങ്ങളോടെ പൂജ നടത്തുന്ന വീഡിയോ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചതോടെ വിശദീകരണവുമായി ഇന്ത്യന്‍ റെയില്‍വേ. ഐആര്‍സിടിസി വഴി സ്വകാര്യവ്യക്തി ബുക്ക് ചെയ്ത സലൂണ്‍ കോച്ചിലാണ് പൂജ നടത്തിയതെന്നാണ് നോര്‍ത്തേണ്‍ റെയില്‍വേയുടെ വിശദീകരണം.

ജൂലൈ പത്തിന് പശ്ചിം എക്‌സ്പ്രസ് ട്രെയിനില്‍ ഡല്‍ഹി- മുംബൈ യാത്രയ്ക്കിടെയായിരുന്നു പൂജ നടന്നത്. പിന്നീട് വീഡിയോ ചര്‍ച്ചയാവുകയായിരുന്നു. ജൂലൈ 8ന് മൂന്ന് ലക്ഷം രൂപ അഡ്വാന്‍സ് ആയി ബുക്ക് ചെയ്താണ് പൂജ നടത്തിയതെന്നും റെയില്‍വേ വിശദീകരണത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

യാത്രക്കാരുടെ സുരക്ഷയ്ക്കും ട്രെയിന്‍ ഓപ്പറേറ്റ് ചെയ്യുന്നതിനുമായിരുന്നു മുന്‍ഗണന നല്‍കിയതെന്നും കൃതൃനിഷ്ഠത, സുരക്ഷ, സെക്യൂരിറ്റി എന്നിവ ഉറപ്പ് നല്‍കിയിരുന്നുവെന്നും റെയില്‍വേ വ്യക്തമാക്കുന്നു.

സംഭവത്തിനിടെ ആര്‍ക്കും പരിക്കില്ലെന്നും റെയില്‍വേ കൂട്ടിച്ചേര്‍ത്തു. ട്രെയിന്‍ കോച്ചിന്റെ നടുവിലിരുന്ന് പൂജാരി പൂജ ചെയ്യുന്നതും കുറച്ചുപേര്‍ അദ്ദേഹത്തെ അഭിമുഖീകരിച്ച് പൂജയുടെ ഭാഗമായി ഇരിക്കുന്നതുമാണ് പ്രചരിക്കുന്ന ദൃശ്യത്തിലുള്ളത്. ഭൂരിഭാഗം പേരും വെള്ളവസ്ത്രമായിരുന്നു ധരിച്ചിരുന്നത്.

ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിനുകളില്‍ യാത്രക്കാര്‍ക്കായി ഒരുക്കുന്ന ആഡംബര സ്വകാര്യ കോച്ചുകളാണ് സലൂണ്‍ കോച്ചുകള്‍. 'സഞ്ചരിക്കുന്ന വീട്' എന്നാണ് പൊതുവില്‍ ഇതിനെ വിളിക്കുന്നത്.

സാധാരണ ട്രെയിനുകളില്‍ തന്നെയാണ് കോച്ചുകള്‍ ഘടിപ്പിക്കുന്നതെങ്കിലും യാത്രക്കാര്‍ക്ക് പൂര്‍ണ്ണമായ സ്വകാര്യതയും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ സൗകര്യവും സലൂണ്‍ കോച്ചുകളിലുണ്ടാകും.

Content Highlight: Puja on the train, Railway's explanation, saloon coach, controversial video.

#Latest News #Train Pooja #Indian Railways #Western Express #Saloon Coach

Next TV

Related Stories
'ചെളി കഴുകിയാൽ പോവില്ലേ, അതിന് ജീവൻ എടുക്കണോ'; ചെളി തെറിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി

Jul 13, 2026 10:08 AM

'ചെളി കഴുകിയാൽ പോവില്ലേ, അതിന് ജീവൻ എടുക്കണോ'; ചെളി തെറിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി

ഡൽഹി അശോക് വിഹാറിൽ ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ബൻസി ലാൽ എന്ന 34കാരനെ 5 പേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തി....

Read More >>
 ഹരിയാനയില്‍ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം എഐ എൻജിനീയറായ യുവാവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി

Jul 13, 2026 09:55 AM

ഹരിയാനയില്‍ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം എഐ എൻജിനീയറായ യുവാവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹരിയാനയിലെ ഗുരുഗ്രാമില്‍ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. എഐ എൻജിനീയറായ 25കാരനാണ് ട്രെയിന് മുന്നിൽ ചാടി...

Read More >>
'വീട്ടിൽ പോയി പുതച്ചു കിടക്കാം'; ട്രെയിനിലെ എസി കോച്ചുകളില്‍ 4 വര്‍ഷത്തിനിടെ 104 കോടിയുടെ മോഷണം; കാണാതായത് ബെഡ്ഷീറ്റും പുതപ്പും തലയിണകളും

Jul 13, 2026 09:28 AM

'വീട്ടിൽ പോയി പുതച്ചു കിടക്കാം'; ട്രെയിനിലെ എസി കോച്ചുകളില്‍ 4 വര്‍ഷത്തിനിടെ 104 കോടിയുടെ മോഷണം; കാണാതായത് ബെഡ്ഷീറ്റും പുതപ്പും തലയിണകളും

2022 ജനുവരി മുതൽ 2026 മേയ് വരെ ഇന്ത്യൻ റെയിൽവേയുടെ എസി കോച്ചുകളിൽ നിന്ന് 1.27 കോടി ബെഡ്ഷീറ്റ്, പുതപ്പ്, തലയിണ, ഫേസ് ടവൽ എന്നിവ മോഷണം പോയതായി ആർടിഐ. ഏറ്റവും...

Read More >>
മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന് ആരോപണം; മധ്യപ്രദേശില്‍ യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

Jul 13, 2026 09:17 AM

മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന് ആരോപണം; മധ്യപ്രദേശില്‍ യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

മധ്യപ്രദേശ് റെയ്സൻ ജില്ലയിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ നാട്ടുകാർ പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും...

Read More >>
ഉസ്‌ബെക്കിസ്ഥാനിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍

Jul 12, 2026 07:08 PM

ഉസ്‌ബെക്കിസ്ഥാനിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍

ഉസ്ബെക്കിസ്ഥാനിൽ സഹപാഠിയുടെ ആക്രമണത്തിൽ ആലപ്പുഴ സ്വദേശിനി സാവരിയ ബസന്ത് കൊല്ലപ്പെട്ടു. നിർബന്ധിത മതപരിവർത്തന ആരോപണം. സംഭവത്തിൽ ദേശീയ വനിതാ...

Read More >>
നിലയ്ക്കുന്നില്ല ആ സ്വരമാധുരി; ജാനകിയമ്മക്ക് മൈസൂരുവിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം, കണ്ണീരോടെ യാത്രാമൊഴിയേകി രാജ്യം

Jul 12, 2026 06:15 PM

നിലയ്ക്കുന്നില്ല ആ സ്വരമാധുരി; ജാനകിയമ്മക്ക് മൈസൂരുവിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം, കണ്ണീരോടെ യാത്രാമൊഴിയേകി രാജ്യം

തെന്നിന്ത്യൻ വാനമ്പാടി എസ്.ജാനകി അന്തരിച്ചു. 40,000-ത്തിലേറെ ഗാനങ്ങൾ പാടിയ ഇതിഹാസ ഗായികക്ക് മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ അന്ത്യാഞ്ജലി. നാല്...

Read More >>
Top Stories

News Roundup