മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന് ആരോപണം; മധ്യപ്രദേശില്‍ യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന് ആരോപണം; മധ്യപ്രദേശില്‍ യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു
2026-07-13T09:17:00 | By Fidha Parvin
#Latest news #Madhya Pradesh News #Raisen #Vigilantism #Motor Pump Theft #Human Rights Violation #Mob Justice #Arrest #NHRC

ഭോപ്പാല്‍: (truevisionnews.com) മധ്യപ്രദേശില്‍ മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ഷോക്കടിപ്പിച്ചെന്ന് പരാതി. മധ്യപ്രദേശിലെ റെയ്‌സന്‍ ജില്ലയിലാണ് യുവാക്കള്‍ക്ക് നേരെ ക്രൂര പീഡനമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേരെ റെയ്‌സന്‍ പോലീസ് അറസ്റ്റ് ചെയ്തു.

കാര്‍മോദിയ എന്ന സ്ഥലത്തെ ഒരു ഫാം ഹൗസിലെ മോട്ടോര്‍ പമ്പുകള്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു പ്രദേശവാസികള്‍ ഇവരെ ക്രൂര പീഡനത്തിനിരയാക്കുന്നത്. ഫാമിലെ ഒരു പോസ്റ്റില്‍ കെട്ടിയിട്ട ശേഷം മോഷമക്കുറ്റം സമ്മതിക്കാനും കൂട്ടാളികള്‍ ആരൊക്കെയെന്ന് ചോദിച്ചുമായിരുന്നു ക്രൂരത.

പിന്നാലെ വന്യമൃഗങ്ങളില്‍ നിന്ന് ഫാമിനെ സംരക്ഷിക്കാന്‍ സ്ഥാപിച്ച യന്ത്രത്തില്‍ നിന്നും ഇവരെ ഷോക്കടിപ്പിക്കുകയായിരുന്നു. വീഡിയോ പുറത്തു വന്നതിന് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ വിഷയത്തില്‍ സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തു.

അതേസമയം മോഷ്ടിച്ച 7 മോട്ടോര്‍ പമ്പ് സെറ്റുകള്‍ യുവാക്കളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. ഇവര്‍ക്കെതിരെ മോഷണക്കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlight: Madhya Pradesh: Youth Tied to Pole and Electrocuted Over Alleged Motor Pump Theft, 2 Arrested

#Latest news #Madhya Pradesh News #Raisen #Vigilantism #Motor Pump Theft #Human Rights Violation #Mob Justice #Arrest #NHRC

Next TV

Related Stories
'ചെളി കഴുകിയാൽ പോവില്ലേ, അതിന് ജീവൻ എടുക്കണോ'; ചെളി തെറിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി

Jul 13, 2026 10:08 AM

'ചെളി കഴുകിയാൽ പോവില്ലേ, അതിന് ജീവൻ എടുക്കണോ'; ചെളി തെറിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി

ഡൽഹി അശോക് വിഹാറിൽ ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ബൻസി ലാൽ എന്ന 34കാരനെ 5 പേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തി....

Read More >>
 ഹരിയാനയില്‍ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം എഐ എൻജിനീയറായ യുവാവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി

Jul 13, 2026 09:55 AM

ഹരിയാനയില്‍ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം എഐ എൻജിനീയറായ യുവാവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹരിയാനയിലെ ഗുരുഗ്രാമില്‍ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. എഐ എൻജിനീയറായ 25കാരനാണ് ട്രെയിന് മുന്നിൽ ചാടി...

Read More >>
'വീട്ടിൽ പോയി പുതച്ചു കിടക്കാം'; ട്രെയിനിലെ എസി കോച്ചുകളില്‍ 4 വര്‍ഷത്തിനിടെ 104 കോടിയുടെ മോഷണം; കാണാതായത് ബെഡ്ഷീറ്റും പുതപ്പും തലയിണകളും

Jul 13, 2026 09:28 AM

'വീട്ടിൽ പോയി പുതച്ചു കിടക്കാം'; ട്രെയിനിലെ എസി കോച്ചുകളില്‍ 4 വര്‍ഷത്തിനിടെ 104 കോടിയുടെ മോഷണം; കാണാതായത് ബെഡ്ഷീറ്റും പുതപ്പും തലയിണകളും

2022 ജനുവരി മുതൽ 2026 മേയ് വരെ ഇന്ത്യൻ റെയിൽവേയുടെ എസി കോച്ചുകളിൽ നിന്ന് 1.27 കോടി ബെഡ്ഷീറ്റ്, പുതപ്പ്, തലയിണ, ഫേസ് ടവൽ എന്നിവ മോഷണം പോയതായി ആർടിഐ. ഏറ്റവും...

Read More >>
ഉസ്‌ബെക്കിസ്ഥാനിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍

Jul 12, 2026 07:08 PM

ഉസ്‌ബെക്കിസ്ഥാനിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍

ഉസ്ബെക്കിസ്ഥാനിൽ സഹപാഠിയുടെ ആക്രമണത്തിൽ ആലപ്പുഴ സ്വദേശിനി സാവരിയ ബസന്ത് കൊല്ലപ്പെട്ടു. നിർബന്ധിത മതപരിവർത്തന ആരോപണം. സംഭവത്തിൽ ദേശീയ വനിതാ...

Read More >>
നിലയ്ക്കുന്നില്ല ആ സ്വരമാധുരി; ജാനകിയമ്മക്ക് മൈസൂരുവിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം, കണ്ണീരോടെ യാത്രാമൊഴിയേകി രാജ്യം

Jul 12, 2026 06:15 PM

നിലയ്ക്കുന്നില്ല ആ സ്വരമാധുരി; ജാനകിയമ്മക്ക് മൈസൂരുവിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം, കണ്ണീരോടെ യാത്രാമൊഴിയേകി രാജ്യം

തെന്നിന്ത്യൻ വാനമ്പാടി എസ്.ജാനകി അന്തരിച്ചു. 40,000-ത്തിലേറെ ഗാനങ്ങൾ പാടിയ ഇതിഹാസ ഗായികക്ക് മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ അന്ത്യാഞ്ജലി. നാല്...

Read More >>
Top Stories

News Roundup