ഉസ്‌ബെക്കിസ്ഥാനിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍

ഉസ്‌ബെക്കിസ്ഥാനിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍
2026-07-12T19:08:00 | By VIPIN P V
#Savariya Basant #Uzbekistan #NCW #Alappuzha #Medical Student

ന്യൂഡൽഹി: ( www.truevisionnews.com ) ഉസ്ബെക്കിസ്ഥാനിൽ സഹപാഠിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആലപ്പുഴ സ്വദേശിനി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിന്റെ കേസിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് കേരള ഡിജിപി റവാഡ ചന്ദ്രശേഖറിന് കമ്മീഷൻ കത്തയച്ചു.

ആക്രമണത്തിനൊപ്പം നിർബന്ധിത മതപരിവർത്തന ശ്രമവും നടന്നെന്ന ആരോപണത്തിൽ കമ്മീഷൻ അതീവ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.ജൂലൈ 3-നായിരുന്നു ഉസ്ബെക്കിസ്ഥാനിലെ സർവകലാശാലയിൽ വെച്ച് സാവരിയ കൊല്ലപ്പെട്ടത്. സഹപാഠിയായ സദറുൽ അനവ് സാവരിയയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ സാവരിയ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് കണ്ടെത്തി. സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.സാവരിയയുടെ ബന്ധു ഉന്നയിച്ച ഗുരുതര ആരോപണങ്ങളാണ് കേസിന് പുതിയ മാനം നൽകുന്നത്. കാല് മുതൽ തലവരെ സാവരിയക്ക് മർദ്ദനമേറ്റിരുന്നതായി ബന്ധു പറഞ്ഞു. മതം മാറാൻ പ്രതി സാവരിയയെ നിരന്തരം നിർബന്ധിച്ചിരുന്നതായും സഹപാഠികൾ പറഞ്ഞതായും ബന്ധു മാധ്യമങ്ങളോട് വെളിപ്പെടുത്തി.

എന്നാൽ അതിന് സാവരിയ തയ്യാറായില്ല. അതിന് ശേഷമാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന. പ്രതിയെ സ്റ്റേഷനിൽ കാണാൻ ശ്രമിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്ന് ബന്ധു പറഞ്ഞു.

സാവരിയയുടെ മരണത്തിൽ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സാവരിയയുടെ ഹരിപ്പാട്ടെ വീട്ടിലെത്തി കുടുംബത്തെ കണ്ടു. പ്രതിയെ വെറുതെ വിടില്ലെന്ന് മന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി.

Content Highlight: NCW Takes Suo Motu Cognizance of Indian Medical Student Savariya Basant Murder in Uzbekistan

#Savariya Basant #Uzbekistan #NCW #Alappuzha #Medical Student

Next TV

Related Stories
'ചെളി കഴുകിയാൽ പോവില്ലേ, അതിന് ജീവൻ എടുക്കണോ'; ചെളി തെറിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി

Jul 13, 2026 10:08 AM

'ചെളി കഴുകിയാൽ പോവില്ലേ, അതിന് ജീവൻ എടുക്കണോ'; ചെളി തെറിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി

ഡൽഹി അശോക് വിഹാറിൽ ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ബൻസി ലാൽ എന്ന 34കാരനെ 5 പേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തി....

Read More >>
 ഹരിയാനയില്‍ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം എഐ എൻജിനീയറായ യുവാവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി

Jul 13, 2026 09:55 AM

ഹരിയാനയില്‍ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം എഐ എൻജിനീയറായ യുവാവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹരിയാനയിലെ ഗുരുഗ്രാമില്‍ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. എഐ എൻജിനീയറായ 25കാരനാണ് ട്രെയിന് മുന്നിൽ ചാടി...

Read More >>
'വീട്ടിൽ പോയി പുതച്ചു കിടക്കാം'; ട്രെയിനിലെ എസി കോച്ചുകളില്‍ 4 വര്‍ഷത്തിനിടെ 104 കോടിയുടെ മോഷണം; കാണാതായത് ബെഡ്ഷീറ്റും പുതപ്പും തലയിണകളും

Jul 13, 2026 09:28 AM

'വീട്ടിൽ പോയി പുതച്ചു കിടക്കാം'; ട്രെയിനിലെ എസി കോച്ചുകളില്‍ 4 വര്‍ഷത്തിനിടെ 104 കോടിയുടെ മോഷണം; കാണാതായത് ബെഡ്ഷീറ്റും പുതപ്പും തലയിണകളും

2022 ജനുവരി മുതൽ 2026 മേയ് വരെ ഇന്ത്യൻ റെയിൽവേയുടെ എസി കോച്ചുകളിൽ നിന്ന് 1.27 കോടി ബെഡ്ഷീറ്റ്, പുതപ്പ്, തലയിണ, ഫേസ് ടവൽ എന്നിവ മോഷണം പോയതായി ആർടിഐ. ഏറ്റവും...

Read More >>
മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന് ആരോപണം; മധ്യപ്രദേശില്‍ യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

Jul 13, 2026 09:17 AM

മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന് ആരോപണം; മധ്യപ്രദേശില്‍ യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

മധ്യപ്രദേശ് റെയ്സൻ ജില്ലയിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ നാട്ടുകാർ പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും...

Read More >>
നിലയ്ക്കുന്നില്ല ആ സ്വരമാധുരി; ജാനകിയമ്മക്ക് മൈസൂരുവിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം, കണ്ണീരോടെ യാത്രാമൊഴിയേകി രാജ്യം

Jul 12, 2026 06:15 PM

നിലയ്ക്കുന്നില്ല ആ സ്വരമാധുരി; ജാനകിയമ്മക്ക് മൈസൂരുവിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം, കണ്ണീരോടെ യാത്രാമൊഴിയേകി രാജ്യം

തെന്നിന്ത്യൻ വാനമ്പാടി എസ്.ജാനകി അന്തരിച്ചു. 40,000-ത്തിലേറെ ഗാനങ്ങൾ പാടിയ ഇതിഹാസ ഗായികക്ക് മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ അന്ത്യാഞ്ജലി. നാല്...

Read More >>
Top Stories

News Roundup