റോഡിലെ കുഴിയെക്കുറിച്ച് പറഞ്ഞാൽ ജയിൽ ; യോഗിക്കെതിരെ വീഡിയോ ചെയ്ത വ്ലോഗറെ പൂട്ടി യുപി പോലീസ്, മാപ്പ് വീഡിയോ വൈറൽ

റോഡിലെ കുഴിയെക്കുറിച്ച് പറഞ്ഞാൽ ജയിൽ ; യോഗിക്കെതിരെ വീഡിയോ ചെയ്ത വ്ലോഗറെ പൂട്ടി യുപി പോലീസ്, മാപ്പ് വീഡിയോ വൈറൽ
2026-07-14T10:08:00 | By Fidha Parvin
#Latest news #Yogi Adityanath #UP Police #Agra #Vlogger Arrest

ആഗ്ര: (truevisionnews.com) ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമർശന വീഡിയോ പങ്കുവെച്ച വ്ലോഗറെ യുപി പോലീസ് അറസ്റ്റ് ചെയ്തു. ആഗ്ര സ്വദേശിയായ റഫീഖ് ഖാനാണ് അറസ്റ്റിലായത്. റോഡിലെ കുഴികളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്ന വീഡിയോ റഫീഖ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടിയുണ്ടായത്.

എന്നാൽ, അറസ്റ്റിന് പിന്നാലെ ജാമ്യത്തിൽ ഇറങ്ങിയ റഫീഖ് കൈകൂപ്പി മാപ്പ് പറയുന്ന വീഡിയോ യുപി പോലീസ് തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ പങ്കുവെച്ചു. "എനിക്ക് തെറ്റ് പറ്റിപ്പോയി, എല്ലാവരും ക്ഷമിക്കണം" എന്ന് റഫീഖ് ഈ വീഡിയോയിൽ പറയുന്നുണ്ട്. സമൂഹമാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെയും ശ്രദ്ധയോടെയും ഉപയോഗിക്കണമെന്ന് പോലീസ് ഈ വീഡിയോയ്ക്കൊപ്പം നിർദ്ദേശവും നൽകിയിട്ടുണ്ട്.

നിലവിൽ റഫീഖ് ചെയ്ത വിമർശന വീഡിയോയും, പിന്നീട് പോലീസ് പുറത്തുവിട്ട മാപ്പപേക്ഷ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, റോഡിലെ കുഴികളെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതിന് വ്ലോഗറെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.

Content Highlight: UP Police Arrest Agra Vlogger Rafique Khan For Criticizing CM Yogi Over Potholes

#Latest news #Yogi Adityanath #UP Police #Agra #Vlogger Arrest

Next TV

Related Stories
'നല്ല സ്പർശനം, മോശം സ്പർശനം' തിരിച്ചറിയണം; സ്‌കൂളുകളിൽ ഇനി ലൈംഗിക വിദ്യാഭ്യാസവും പാഠ്യപദ്ധതിയിൽ; കേന്ദ്രം സുപ്രിംകോടതിയിൽ

Jul 14, 2026 11:55 AM

'നല്ല സ്പർശനം, മോശം സ്പർശനം' തിരിച്ചറിയണം; സ്‌കൂളുകളിൽ ഇനി ലൈംഗിക വിദ്യാഭ്യാസവും പാഠ്യപദ്ധതിയിൽ; കേന്ദ്രം സുപ്രിംകോടതിയിൽ

സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്രം. പോക്‌സോ അവബോധവും നല്ലതും മോശവുമായ സ്പർശനവും...

Read More >>
മുട്ട വാങ്ങുന്നതിനെച്ചൊല്ലി തർക്കം, പിന്നാലെ മുട്ടയേറും അടിപിടിയും; മലപ്പുറത്ത് യുവാവ് റോഡിൽ തലയിടിച്ച് വീണ് മരിച്ചു

Jul 14, 2026 10:13 AM

മുട്ട വാങ്ങുന്നതിനെച്ചൊല്ലി തർക്കം, പിന്നാലെ മുട്ടയേറും അടിപിടിയും; മലപ്പുറത്ത് യുവാവ് റോഡിൽ തലയിടിച്ച് വീണ് മരിച്ചു

മലപ്പുറം മുന്നിയൂരിൽ കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഫൈസൽ എന്നയാൾ മരിച്ചു. അടിപിടിക്കിടെ റോഡിലേക്ക് തലയിടിച്ച് വീണാണ് മരണം....

Read More >>
ബഹിരാകാശത്തും മലയാളി ....: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിക്കാൻ അനിൽ മേനോൻ; ചരിത്രദൗത്യത്തിന് ഇന്ന് തുടക്കം

Jul 14, 2026 08:34 AM

ബഹിരാകാശത്തും മലയാളി ....: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിക്കാൻ അനിൽ മേനോൻ; ചരിത്രദൗത്യത്തിന് ഇന്ന് തുടക്കം

ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ സോയൂസ് പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്. 8 മാസത്തെ ദൗത്യത്തിന് രണ്ട് റഷ്യൻ...

Read More >>
ഹോസ്റ്റലിൽ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ വിദ്യാർഥിനി മരിച്ചു; മൂന്ന് പേർ ചികിത്സയിൽ, സംഭവത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Jul 13, 2026 09:32 PM

ഹോസ്റ്റലിൽ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ വിദ്യാർഥിനി മരിച്ചു; മൂന്ന് പേർ ചികിത്സയിൽ, സംഭവത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ജാർഖണ്ഡ് ലോഹാർഡാഗയിലെ റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ചു. മൂന്ന് പേർ ചികിത്സയിൽ. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ...

Read More >>
'ചെളി കഴുകിയാൽ പോവില്ലേ, അതിന് ജീവൻ എടുക്കണോ'; ചെളി തെറിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി

Jul 13, 2026 10:08 AM

'ചെളി കഴുകിയാൽ പോവില്ലേ, അതിന് ജീവൻ എടുക്കണോ'; ചെളി തെറിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി

ഡൽഹി അശോക് വിഹാറിൽ ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ബൻസി ലാൽ എന്ന 34കാരനെ 5 പേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തി....

Read More >>
Top Stories

News Roundup