#CPI(M) #Madayi Area Secretary #V Vinod
കണ്ണൂർ:( https://truevisionnews.com/) സിപിഐ എം മാടായി ഏരിയ സെക്രട്ടറി വി വിനോദ് അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഞായർ രാവിലെ അഞ്ചിനായിരുന്നു അന്ത്യം.
2000 മുതൽ 14 വർഷം സിപിഐഎം മാടായി ലോക്കൽ സെക്രട്ടറി ആയും കുറച്ച് കാലം സിപിഐ എം കുഞ്ഞിമംഗലം നോർത്ത് ലോക്കൽ സെക്രട്ടറിയായും ചുമതല നിർവ്വഹിച്ചു. 2023 ഡിസംബർ മുതൽ സിപിഐ എം മാടായി ഏരിയ സെക്രട്ടറിയായി.
ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡൻ്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, ഡിവൈഎഫ്ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം, ബാലസംഘം ജില്ലാ രക്ഷാധികാരി സെക്രട്ടറി, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചു.
വിദ്യാർത്ഥി സംഘടന രംഗം പ്രക്ഷുബ്ധമായ 90 കളുടെ കാലത്ത് എസ്എഫ്ഐ കണ്ണൂർ ജില്ലയിലെ സംഘടനയെ സധൈര്യം നയിച്ച വിനോദ് പിന്നീട് സിപിഐഎം മാടായി ഏരിയയുടെ ഭാഗമായി പ്രവർത്തിച്ചു.
മാടായി ലോക്കലിൽ സിപിഐഎം സംഘടനാ പ്രവർത്തനം സജീവമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. എതിരാളികളുടെ ശക്തികേന്ദ്രങ്ങളിൽ വിനോദ് നടത്തിയ പ്രവർത്തനം മാടായി ലോക്കലിൽ സിപിഐഎം നെ സജീവമാക്കി. മാടായി പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു.
Content Highlight: CPI(M) Madayi Area Secretary V Vinod passes away

































