പൈസ വെച്ച് നീട്ടേണ്ട, നാളെ സ്വകാര്യ ബസിൽ പുരുഷന്മാർക്ക് സൗജന്യയാത്ര, കെഎസ്ആർടിസി സൗജന്യയാത്രയ്ക്കെതിരെ ലിറ്റിൽ ഫ്ലവർ ബസിന്റെ മാസ് പ്രതിഷേധം

 പൈസ വെച്ച് നീട്ടേണ്ട, നാളെ സ്വകാര്യ ബസിൽ പുരുഷന്മാർക്ക് സൗജന്യയാത്ര, കെഎസ്ആർടിസി സൗജന്യയാത്രയ്ക്കെതിരെ ലിറ്റിൽ ഫ്ലവർ ബസിന്റെ മാസ് പ്രതിഷേധം
Jun 14, 2026 09:49 AM | By Susmitha Surendran
#KSRTC free travel #Free travel #Men #Little Flower bus

നെടുമ്പാശേരി : ( https://truevisionnews.com/)  കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് അനുവദിച്ച സൗജന്യയാത്ര സ്വകാര്യ ബസ് ഉടമകളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഈ പശ്ചാത്തലത്തിൽ, നഷ്ടം നേരിടുന്ന സ്വകാര്യ ബസുകൾ വ്യത്യസ്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ആലുവ - മാഞ്ഞാലി റൂട്ടിൽ സർവീസ് നടത്തുന്ന 'ലിറ്റിൽ ഫ്ലവർ' എന്ന സ്വകാര്യ ബസാണ് വേറിട്ട പ്രതിഷേധത്തിലൂടെ ശ്രദ്ധേയമാകുന്നത്.

നാളെ ഈ ബസിൽ യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് ഒരു ദിവസം മുഴുവൻ സൗജന്യ യാത്ര അനുവദിക്കുമെന്നും, ഒപ്പം സ്വകാര്യ ബസുകളെ കൈവിടാത്ത വനിതാ യാത്രക്കാർക്ക് മധുരം നൽകുമെന്നും ബസ് ഉടമ വട്ടപ്പറമ്പ് സ്വദേശി ബി.ഒ. ഡേവിസ് അറിയിച്ചു.

രാവിലെ 6.30 മുതൽ രാത്രി 8 വരെയുള്ള 7 ട്രിപ്പുകളിലും ലിറ്റിൽ ഫ്ലവറിൽ പുരുഷന്മാർക്കു സൗജന്യയാത്ര ചെയ്യാം. 25 വർഷത്തിലേറെയായി ബസ് സർവീസ് നടത്തുന്ന തന്റെ ബസ് റൂട്ടിന്റെ ഭൂരിഭാഗം ദൂരവും കെഎസ്ആർടിസി സർവീസുകൾക്കൊപ്പമാണ് ഓടുന്നതെന്നും യാത്രക്കാരിൽ കൂടുതലും വനിതകളായതിനാൽ സൗജന്യയാത്ര പദ്ധതി സ്ത്രീ യാത്രക്കാരെ നഷ്ടപ്പെടുത്തുമെന്നു‌ം ഡേവിസ് പറയുന്നു.

Content Highlight: KSRTC free travel, free travel for men, 'Little Flower' bus

#KSRTC free travel #Free travel #Men #Little Flower bus

Next TV

Related Stories
കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല ഭീതി; ഒൻപത് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

Jun 14, 2026 11:10 AM

കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല ഭീതി; ഒൻപത് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു.,...

Read More >>
'പറയുന്നതല്ല നടപ്പാക്കുന്നത്, ഇത്  ആളെ പറ്റിക്കലാണ്'; കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര, സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കും

Jun 14, 2026 11:01 AM

'പറയുന്നതല്ല നടപ്പാക്കുന്നത്, ഇത് ആളെ പറ്റിക്കലാണ്'; കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര, സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കും

എം.വി. ഗോവിന്ദൻ, കെഎസ്ആർടിസി സൗജന്യയാത്ര, ഉദ്ഘാടന ബഹിഷ്‌കരണം, സിപിഎം - സർക്കാർ ഭിന്നത, മലബാർ ബസ്...

Read More >>
എംഎല്‍എ സന്ദീപ് വാര്യറുടെ  പിതാവ് എം വി ഗോവിന്ദ വാര്യര്‍ അന്തരിച്ചു

Jun 14, 2026 10:57 AM

എംഎല്‍എ സന്ദീപ് വാര്യറുടെ പിതാവ് എം വി ഗോവിന്ദ വാര്യര്‍ അന്തരിച്ചു

എംഎല്‍എ സന്ദീപ് വാര്യറുടെ പിതാവ് എം വി ഗോവിന്ദ വാര്യര്‍...

Read More >>
Top Stories

News Roundup

GCC News