---
title: "സംഗീതയുമായി വിജയ് വീണ്ടും ഒന്നിക്കുന്നു, കഴുത്തിൽ താലിമാലയുമായി തൃഷ! താരം രഹസ്യമായി വിവാഹിതയോ? "
english_title: "Vijay reunites with Sangeetha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365744/vijay-reunites-with-sangeetha"
published_at: "2026-06-13T14:00:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d1644c82c2_RTREG1.jpg"
keywords: ["LATEST NEWS", "Vijay", "Sangeetha", "TRISHA"]
---

# സംഗീതയുമായി വിജയ് വീണ്ടും ഒന്നിക്കുന്നു, കഴുത്തിൽ താലിമാലയുമായി തൃഷ! താരം രഹസ്യമായി വിവാഹിതയോ? 

> **Lead Summary:** ചെന്നൈ: **[**തമിഴ് സിനിമാ ലോകത്തും രാഷ്ട്രീയത്തിലും ഒരുപോലെ ചർച്ചയായ ഒന്നായിരുന്നു നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യും ഭാര്യ സംഗീതയും വേർപിരിയുന്നു എന്ന വാർത്ത. നീണ്ട നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ സംഗീത കോടതിയിൽ ഡിവോഴ്‌സ് നോട്ടീസ് ഫയൽ ചെയ്തതായും, വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചതായും വാർത്തകൾ വന്നിരുന്നു. ഈ നടി തൃഷയാണെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചകൾ.

## Article Content

ചെന്നൈ: **[**തമിഴ് സിനിമാ ലോകത്തും രാഷ്ട്രീയത്തിലും ഒരുപോലെ ചർച്ചയായ ഒന്നായിരുന്നു നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യും ഭാര്യ സംഗീതയും വേർപിരിയുന്നു എന്ന വാർത്ത. നീണ്ട നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ സംഗീത കോടതിയിൽ ഡിവോഴ്‌സ് നോട്ടീസ് ഫയൽ ചെയ്തതായും, വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചതായും വാർത്തകൾ വന്നിരുന്നു. ഈ നടി തൃഷയാണെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചകൾ.

എന്നാൽ വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ, ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിക്കാൻ പോകുന്നു എന്ന വാർത്തകളാണ് തമിഴ് മാധ്യമങ്ങളിൽ നിറയുന്നത്. മക്കളുടെ ഭാവി മുൻനിർത്തി വിജയ്‌യുടെ അമ്മ ശോഭ, സംഗീതയുമായി സംസാരിച്ചുവെന്നും കുടുംബാംഗങ്ങൾ മുൻകൈ എടുത്ത് ഇരുവരെയും അനുരഞ്ജിപ്പിച്ചെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. വിജയ്‌യുടെ ജന്മദിനമായ ജൂൺ 22-ന് സംഗീതയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ട് ഈ ഒന്നാകൽ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എങ്കിലും, ഈ വാർത്തകളോട് വിജയ്‌യോ കുടുംബമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

തൃഷയുടെ കഴുത്തിലെ താലി?

അതിനിടെ, നടി തൃഷ രഹസ്യമായി വിവാഹിതയായി എന്ന തരത്തിലുള്ള പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ ശക്തമാണ്. അടുത്തിടെ ഒരു പരിപാടിയിൽ പങ്കെടുത്ത തൃഷയുടെ കഴുത്തിൽ താലിമാലയും വിരലിൽ മോതിരവും കണ്ടതാണ് ആരാധകരെ മാറി ചിന്തിപ്പിച്ചത്.

എന്നാൽ, അജിത് ചിത്രമായ 'ഗുഡ് ബാഡ് അഗ്ലി'യുടെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോഴുള്ള വീഡിയോയാണിത് എന്നാണ് തൃഷയുടെ ആരാധകർ വ്യക്തമാക്കുന്നത്. താരം ധരിച്ചിരിക്കുന്നത് താലിയല്ലെന്നും സിനിമയിലെ കഥാപാത്രത്തിന്റെ ഭാഗമായുള്ള ഒരു പ്രത്യേക ലോക്കറ്റ് മാത്രമാണെന്നും ആരാധകർ പറയുന്നു. എന്തായാലും വിജയ്-സംഗീത ബന്ധവും തൃഷയുടെ പുതിയ വീഡിയോയും സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലാവുകയാണ്.

അതേസമയം, രാഷ്ട്രീയ പ്രവേശത്തിന് ശേഷം വിജയ് അഭിനയിക്കുന്ന 'ജനനായകൻ' എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക അപ്ഡേറ്റുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/365744/vijay-reunites-with-sangeetha)