---
title: "'ഡേർട്ടി തേർട്ടി' ആഘോഷമാക്കി 'വെറും വർഷ ' മുപ്പതാം പിറന്നാളിന്റെ ചിത്രങ്ങളും ഹൃദ്യമായ കുറിപ്പും വൈറൽ "
english_title: "30th birthday pictures and heartfelt note go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365808/30th-birthday-pictures-and-heartfelt-note-go-viral"
published_at: "2026-06-13T17:27:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d45d554463_vdcf.jpg"
keywords: ["latest news", "varsha", "30th birthday"]
---

# 'ഡേർട്ടി തേർട്ടി' ആഘോഷമാക്കി 'വെറും വർഷ ' മുപ്പതാം പിറന്നാളിന്റെ ചിത്രങ്ങളും ഹൃദ്യമായ കുറിപ്പും വൈറൽ 

> **Lead Summary:** **[**നടിയും ജനപ്രിയ അവതാരകയുമായ വർഷ രമേശ് തന്റെ മുപ്പതാം പിറന്നാൾ ആഘോഷമാക്കി. സുഹൃത്തുക്കൾക്കൊപ്പം അതീവ സന്തോഷവതിയായി പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെയും ആഘോഷങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. 'ഡേർട്ടി തേർട്ടി' എന്ന തീമിലാണ് സുഹൃത്തുക്കൾ വർഷയ്ക്കായി ഈ സർപ്രൈസ് പാർട്ടി ഒരുക്കിയത്.

## Article Content

**[**നടിയും ജനപ്രിയ അവതാരകയുമായ വർഷ രമേശ് തന്റെ മുപ്പതാം പിറന്നാൾ ആഘോഷമാക്കി. സുഹൃത്തുക്കൾക്കൊപ്പം അതീവ സന്തോഷവതിയായി പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെയും ആഘോഷങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. 'ഡേർട്ടി തേർട്ടി' എന്ന തീമിലാണ് സുഹൃത്തുക്കൾ വർഷയ്ക്കായി ഈ സർപ്രൈസ് പാർട്ടി ഒരുക്കിയത്.

സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് വർഷയ്ക്ക് ആശംസകളുമായി എത്തിയത്. ഇത്രയും മനോഹരമായൊരു സൗഹൃദവലയം കൂടെയുള്ള വർഷ ശരിക്കും ഭാഗ്യം ചെയ്തവളാണ് എന്നാണ് ചിത്രങ്ങൾക്ക് താഴെ ആരാധകർ കമന്റ് ചെയ്യുന്നത്.

> പിറന്നാൾ ചിത്രങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാമിൽ വർഷ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. "എന്റെ ഇരുപതുകൾ പല കാര്യങ്ങളും മനസ്സിലാക്കാനും പഠിക്കാനുമുള്ളതായിരുന്നു. ഇരുപതുകളുടെ അവസാനം ഞാൻ ആരാണെന്ന് എന്നെത്തന്നെ പഠിപ്പിച്ചു തന്നു. ഇപ്പോൾ എന്റെ മുപ്പതുകളിലേക്ക് കടക്കുമ്പോൾ, ഇനിയെനിക്ക് ലഭിക്കാനിരിക്കുന്ന ഉൾക്കാഴ്ചയ്ക്കും ലക്ഷ്യബോധത്തിനും വളർച്ചയ്ക്കും വേണ്ടി ഞാൻ ആവേശത്തോടെ കാത്തിരിക്കുന്നു. പൂർണ്ണമായി ജീവിക്കാനും, ആഴത്തിൽ സ്നേഹിക്കാനും, ഈ മനോഹരമായ ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കാനും ഞാൻ തീരുമാനിച്ചിരിക്കുന്നു. എന്റെ മനസ്സ് ഇന്ന് ഏറെ സംതൃപ്തമാണ്. ഈ ജീവിതത്തോട് എനിക്ക് നന്ദി പറയാൻ മാത്രമേയുള്ളൂ," - വർഷ കുറിച്ചു.

ആർജെ (RJ), വിജെ (VJ), ടെലിവിഷൻ അവതാരക, ഇൻഫ്ലുവൻസർ, നടി എന്നീ നിലകളിലെല്ലാം മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് വർഷ രമേശ്. നിലവിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോയായ 'ഐഡിയ സ്റ്റാർ സിങ്ങറി'ന്റെ അവതാരകയാണ് വർഷ.

മലപ്പുറത്തെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് വന്ന്, സ്വന്തം കഠിനാധ്വാനം കൊണ്ട് താൻ നേടിയെടുത്ത വിജയങ്ങളെക്കുറിച്ചും കരിയറിനെക്കുറിച്ചും ഓർക്കുമ്പോൾ ഏറെ അഭിമാനമുണ്ടെന്ന് വർഷ മുൻപ് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://moviemax.in/news/365808/30th-birthday-pictures-and-heartfelt-note-go-viral)