---
title: "സ്വാസിക ഈ ചിത്രത്തിനായി നൽകിയത് രക്തവും ആത്മാവും; താരത്തിന്റെ കാലിൽ തൊട്ടു വന്ദിച്ച് വേദിയിൽ വികാരാധീനനായി മിഷ്കിൻ"
english_title: "Mysskin touches Swasika's feet as a mark of respect, 'Nooru Saami' pre-release "
publisher: "moviemax.in"
canonical_url: "https://moviemax.in/news/365715/mysskin-touches-swasikas-feet-as-a-mark-of-respect-nooru-saami-pre-release"
published_at: "2026-06-13T12:17:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cfde6326d5_Mysskin_touches_Swasikas_feet_as_a_mark_of_respect.jpg"
keywords: ["Swasika", "Mysskin", "Nooru Saami", "Vijay Antony", "Tamil Cinema"]
---

# സ്വാസിക ഈ ചിത്രത്തിനായി നൽകിയത് രക്തവും ആത്മാവും; താരത്തിന്റെ കാലിൽ തൊട്ടു വന്ദിച്ച് വേദിയിൽ വികാരാധീനനായി മിഷ്കിൻ

> **Lead Summary:** മലയാളി താരം സ്വാസിക തമിഴ് സിനിമയിലും മികച്ച വേഷങ്ങളിലൂടെ ശ്രദ്ധ നേടുകയാണ്. വിജയ് ആന്റണി നായകനാകുന്ന 'നൂറു സ്വാമി' ആണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ശശിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

## Article Content

മലയാളി താരം സ്വാസിക തമിഴ് സിനിമയിലും മികച്ച വേഷങ്ങളിലൂടെ ശ്രദ്ധ നേടുകയാണ്. വിജയ് ആന്റണി നായകനാകുന്ന 'നൂറു സ്വാമി' ആണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ശശിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിനിടെ നടന്ന ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചടങ്ങിൽ അതിഥിയായി എത്തിയ സംവിധായകൻ മിഷ്കിൻ, സ്വാസികയുടെ കാൽതൊട്ട് വന്ദിച്ചതാണ് കൗതുകകരമായ ഈ സംഭവം. വേദിയിലുണ്ടായിരുന്ന താരങ്ങളെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ച മിഷ്കിൻ, വിജയ് ആന്റണിയെയും സ്വാസികയെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

'ഈ ചിത്രത്തിലെ നായികാവേഷം സ്വാസിക മനോഹരമാക്കി. ഇതുപോലെ തന്നെ സ്വാധീനിച്ച ഒരു അഭിനേതാവ് കുറേ നാളുകള്‍ക്കു ശേഷമാണ് ഉണ്ടാകുന്നത്. അത്രമേല്‍ ആത്മാര്‍ത്ഥതയോടെയാണ് അവര്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. സ്വാസിക ആ കഥാപാത്രത്തിനുവേണ്ടി തന്റെ രക്തവും ആത്മാവും നല്‍കി'യെന്നും മിഷ്‌കിന്‍ പറഞ്ഞു. സംസാരം പൂര്‍ത്തിയാക്കി സദസിലേക്കിറങ്ങിച്ചെന്ന അദ്ദേഹം ആദ്യം വിജയ് ആന്റണിയെ ആലിംഗനം ചെയ്തു. തൊട്ടുപിന്നാലെ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് മിഷ്‌കിന്‍ സ്വാസികയുടെ കാലില്‍ വീണു. ഒരുനിമിഷം അമ്പരന്ന സ്വാസിക അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പിക്കുകയും തിരിച്ച് കൈകൂപ്പി വണങ്ങുകയും നല്ല വാക്കുകള്‍ക്ക് നന്ദി പറയുകയും ചെയ്തു.

സംവിധായകന്‍ ശശിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. എത്ര പ്രശസ്തിയിലെത്തിയാലും ഓസ്‌കര്‍ പുരസ്‌കാരം വാങ്ങിയെന്നു പറഞ്ഞാലും ഒരു നാള്‍ മരണം നമ്മെ കീഴ്‌പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, നൂറു സാമി എന്ന ചിത്രത്തിന്റെ സംവിധായകന്‍ അങ്ങനെയല്ല, ദൈവമാണ് അദ്ദേഹം. ഒരിക്കല്‍ ഒരു കഥയെഴുതി അദ്ദേഹം തന്നെ വിളിച്ച് അതൊന്ന് കേള്‍ക്കാമോ എന്ന് ചോദിച്ചു. മുപ്പതിലേറെ വര്‍ഷം അനുഭവ സമ്പത്തുള്ള ഒരു സംവിധായകന്‍ അദ്ദേഹത്തിന്റെ പഴയ അസിസ്റ്റന്റിനോട് ഈ കഥയൊന്ന് കേള്‍ക്കുമോ എന്ന് ചോദിക്കുകയാണ്. ശശിയല്ലാതെ മറ്റാരും ഇങ്ങനെ ചെയ്യില്ലെന്നും മിഷ്‌കിന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/365715/mysskin-touches-swasikas-feet-as-a-mark-of-respect-nooru-saami-pre-release)