---
title: "കാൻസറിനോട് പൊരുതി രേണു സുധി; ട്രീറ്റ്‌മെന്റിന് പണം കണ്ടെത്താനാണ് വിമർശനങ്ങൾക്കിടയിലും സബ്സ്ക്രിപ്ഷനുമായി മുന്നോട്ട് പോയതെന്ന് താരം"
english_title: "Renu Sudhi fights cancer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365885/renu-sudhi-fights-cancer"
published_at: "2026-06-14T11:07:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e3e560fe33_6.jpg"
keywords: ["Latest News", "Renu Sudhi", "Cancer Treatment"]
---

# കാൻസറിനോട് പൊരുതി രേണു സുധി; ട്രീറ്റ്‌മെന്റിന് പണം കണ്ടെത്താനാണ് വിമർശനങ്ങൾക്കിടയിലും സബ്സ്ക്രിപ്ഷനുമായി മുന്നോട്ട് പോയതെന്ന് താരം

> **Lead Summary:** **[ **കാൻസർ രോഗത്തിനെതിരായ പോരാട്ടത്തിലാണ് നടി രേണു സുധി. ജീവിതത്തിലേക്ക് തിരികെ വരണമെന്ന അതിയായ ആഗ്രഹത്തോടെ, വലിയൊരു ചികിത്സാ ഘട്ടത്തിലേക്ക് കടക്കാൻ തയ്യാറെടുക്കുകയാണ് അവർ.

## Article Content

**[ **കാൻസർ രോഗത്തിനെതിരായ പോരാട്ടത്തിലാണ് നടി രേണു സുധി. ജീവിതത്തിലേക്ക് തിരികെ വരണമെന്ന അതിയായ ആഗ്രഹത്തോടെ, വലിയൊരു ചികിത്സാ ഘട്ടത്തിലേക്ക് കടക്കാൻ തയ്യാറെടുക്കുകയാണ് അവർ.

ഈ വിഷമഘട്ടത്തിൽ വിധിയിൽ വിശ്വസിച്ച് മുന്നോട്ട് പോകാനാണ് രേണു ശ്രമിക്കുന്നത്. ദൈവത്തെ പഴിക്കാനോ ശത്രുക്കളോട് ദേഷ്യപ്പെടാനോ താരം തയ്യാറല്ല. ഡോക്ടർമാർ ദൈവദൂതന്മാരെപ്പോലെയാണെന്നും താൻ അവരെ പൂർണ്ണമായി വിശ്വസിക്കുന്നുവെന്നും രേണു വ്യക്തമാക്കുന്നു.

സമൂഹമാധ്യമങ്ങളിൽ താൻ നേരിടുന്ന വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയായി രേണു തന്റെ അവസ്ഥ തുറന്നുപറഞ്ഞു. അസുഖം അറിഞ്ഞശേഷമാണ് വരുമാനം കണ്ടെത്താനായി സബ്സ്ക്രിപ്ഷൻ വീഡിയോകൾ ആരംഭിച്ചത്.

ചികിത്സയ്ക്കായി വലിയ തുക ആവശ്യമായി വരുന്നതുകൊണ്ട് മാത്രമാണ് വിമർശനങ്ങൾ വകവെക്കാതെ വീഡിയോകളുമായി മുന്നോട്ട് പോയത്. തന്നെ സഹായിക്കാൻ ആരും മുന്നോട്ട് വരാനില്ലാത്ത സാഹചര്യത്തിൽ യുട്യൂബ് ചാനലും ആൽബങ്ങളിലെ അഭിനയവും മാത്രമാണ് ഏക വരുമാനമാർഗ്ഗമെന്നും, ചികിത്സയ്ക്ക് പണം കണ്ടെത്തേണ്ടത് തന്റെ അത്യാവശ്യമാണെന്നും അവർ പറഞ്ഞു.

തന്റെ സഹോദരിയുടെയും കരിഷ്മയുടെയും പിന്തുണയാണ് ഈ പ്രതിസന്ധികളെ അതിജീവിക്കാൻ തനിക്ക് ധൈര്യം പകരുന്നതെന്ന് രേണു പറയുന്നു. രേണുവിന്റെ ഈ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തുന്നത്.

ദിയ സന ഉൾപ്പെടെയുള്ളവർ രേണുവിന് ആത്മവിശ്വാസം നൽകുന്ന കുറിപ്പുകൾ പങ്കുവെച്ചു. കളിയാക്കിയവർ പോലും ഇപ്പോൾ തങ്ങളുടെ നിലപാടിൽ കുറ്റബോധം പ്രകടിപ്പിക്കുകയും രേണു വേഗത്തിൽ സുഖം പ്രാപിച്ച് തിരികെ വരാൻ പ്രാർത്ഥിക്കുന്നതായും സോഷ്യൽ മീഡിയയിൽ കമന്റുകളിലൂടെ അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/365885/renu-sudhi-fights-cancer)