#Shigella #Kozhikode Payyoli #Shigella confirmed #Payyoli
കോഴിക്കോട് : ( https://truevisionnews.com/) കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഒൻപത് വയസ്സുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. തുറയൂർ പഞ്ചായത്തിലെ 13 വാർഡിലാണ് രോഗം സ്ഥിരീകരിച്ചത് .
നിലവിൽ കുട്ടി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയിട്ടുണ്ട് . പയ്യോളിയിൽ ഇത് രണ്ടാം തവണയാണ് ഷിഗെല്ല സ്ഥിരീകരിച്ചത് .പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പകര്‍ച്ചവ്യാധി തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
അതേസമയം കീഴാറ്റൂർ സ്വദേശിനിയുടെ മരണം ഷിഗെല്ല ബാധിച്ചാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ ജില്ലയിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. രണ്ട് ഘട്ടങ്ങളിലായി 600 ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയിൽ, തിരൂരങ്ങാടിയിലെ ഒരു ഇളനീർ പാർലറിലെ വെള്ളത്തിൽ ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അടപ്പിച്ചു.
ഇവിടെ പാത്രങ്ങളും ഗ്ലാസുകളും കഴുകാൻ ഉപയോഗിച്ച കിണറ്റുവെള്ളത്തിലാണ് ബാക്ടീരിയയെ കണ്ടെത്തിയത്, എന്നാൽ ഇളനീർ ജൂസ് ഉണ്ടാക്കാൻ ഈ വെള്ളം ഉപയോഗിച്ചിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിൽ ഈ മേഖലയിൽ മറ്റാർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സി.എസ്.രാജേഷ് അറിയിച്ചു.
എങ്കിലും ജാഗ്രതയുടെ ഭാഗമായി ഈ കിണറ്റിലെ വെള്ളം ഉപയോഗിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.ജൂൺ 15 മുതൽ ആരംഭിക്കുന്ന മഴക്കാല മുന്നൊരുക്ക പരിശോധനകൾ ഇതോടൊപ്പം കൂടുതൽ ഊർജിതമാക്കാനാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം.
കുന്നമംഗലം: പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. ബാലുശേരി പറമ്പിന്റെ മുകളിൽ വാടകയ്‌ക്ക് താമസിക്കുന്ന അറപ്പീടിക പേരാറ്റുംപൊയിൽ പരേതനായ സാദത്തിന്റെ മകൻ അൻവർ സവാദ് (24) ആണ് മരിച്ചത്. പെൺസുഹൃത്തുമായി പെട്ടെന്നുണ്ടായ പിണക്കമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.
വെള്ളി പകൽ 11നും ഒന്നിനും ഇടയിലാണ് സംഭവം. അഞ്ചുമാസം മുമ്പാണ് പെൺകുട്ടിയുടെ കുടുംബം പെരുമണ്ണയിൽ താമസിക്കാനെത്തിയത്. പ്രവാസിയായ യുവാവ് രാവിലെ പെൺകുട്ടിയുടെ വീട്ടിലേക്ക് ബൈക്കിലാണ് എത്തിയത്. ഈ സമയം പെൺകുട്ടിയുടെ ഉമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നില്ല. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പെൺകുട്ടിയുമായി യാത്രപോകാൻ തയ്യാറായിവന്നതാണ് യുവാവ് എന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. ഇവർ തമ്മിൽ തർക്കമുണ്ടാവുകയും യുവാവ് വീടിന്റെ ഉത്തരത്തിൽ തൂങ്ങുകയുമായിരുന്നു. ഈ സമയം പെൺകുട്ടി യുവാവിന്റെ അമ്മയെ വിളിച്ചതായി പറയുന്നുണ്ട്.
പാന്റ്‌സും ഷർട്ടും അഴിച്ചുവച്ചശേഷമാണ് യുവാവ് ജീവനൊടുക്കിയത്. ഇത് ദുരൂഹത സൃഷ്ടിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ കരച്ചിൽകേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോർട്ടം നടത്തും. സംഭവവുമായി ബന്ധപ്പെട്ട് പന്തീരാങ്കാവ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഉമ്മ : റൗഫിയ. സഹോദരൻ : മിൻഹാജ് .
Content Highlight: Shigella confirmed again in Kozhikode Payyoli




































