---
title: "'ടിനി ടോം പറഞ്ഞത് നീചമായ കാര്യങ്ങൾ, 10 കോടിയുടെ മാന്യത ലക്ഷ്മി പ്രിയയ്ക്കുണ്ടോ?'; അൻസിബയ്ക്ക് പിന്തുണയുമായി സംവിധായകൻ"
english_title: "Ansiba-Tini Tom controversy, Lakshmi Priya harshly criticized"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365734/ansiba-tini-tom-controversy-lakshmi-priya-harshly-criticized"
published_at: "2026-06-13T13:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d098a6ac3a_Ansiba_Tini_Tom.jpg"
keywords: ["Ansiba", "Tiny Tom", "Lakshmi Priya", "Alleppey Ashraf"]
---

# 'ടിനി ടോം പറഞ്ഞത് നീചമായ കാര്യങ്ങൾ, 10 കോടിയുടെ മാന്യത ലക്ഷ്മി പ്രിയയ്ക്കുണ്ടോ?'; അൻസിബയ്ക്ക് പിന്തുണയുമായി സംവിധായകൻ

> **Lead Summary:** മലയാള സിനിമയിൽ ഏറെ ചർച്ചയായ വിഷയമാണ് 'അമ്മ' സംഘടനയുമായി ബന്ധപ്പെട്ട് അൻസിബ, ലക്ഷ്മി പ്രിയ, ടിനി ടോം എന്നിവർ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ. ലക്ഷ്മി പ്രിയയ്‌ക്കെതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. ഇതിനു പിന്നാലെ, തനിക്ക് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങുകയാണെന്ന് ലക്ഷ്മി പ്രിയയും വ്യക്തമാക്കിയിരുന്നു.

## Article Content

മലയാള സിനിമയിൽ ഏറെ ചർച്ചയായ വിഷയമാണ് 'അമ്മ' സംഘടനയുമായി ബന്ധപ്പെട്ട് അൻസിബ, ലക്ഷ്മി പ്രിയ, ടിനി ടോം എന്നിവർ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ. ലക്ഷ്മി പ്രിയയ്‌ക്കെതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. ഇതിനു പിന്നാലെ, തനിക്ക് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങുകയാണെന്ന് ലക്ഷ്മി പ്രിയയും വ്യക്തമാക്കിയിരുന്നു.

ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. അൻസിബയെ സംഘടനയിൽ നിന്ന് പുറത്താക്കാൻ 'അമ്മ' മുൻകൈ എടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്. നീതിനിഷേധത്തിനെതിരെ ശബ്ദിക്കുന്നവരെ പുറത്താക്കുന്ന രീതിയാണ് സംഘടനയ്ക്കുള്ളതെന്നും, അത്തരം നിലപാടുകൾക്കെതിരെ സംസാരിക്കുന്നവർക്ക് സംഘടനയിൽ സ്ഥാനമില്ലെന്നും ആലപ്പി അഷ്റഫ് ആരോപിക്കുന്നു.

ആലപ്പി അഷ്റഫിന്റെ വാക്കുകൾ ഇങ്ങനെ

അന്‍സിബ എല്ലാ കാര്യങ്ങളും തീരുമാനിച്ച് ഉറപ്പിച്ച് ഇറങ്ങി കഴിഞ്ഞു. തനിക്ക് തന്‍റെ കുടുംബത്തിലുള്ളവരുമായി അവിഹിത ബന്ധമുണ്ടെന്ന കഥ കെട്ടിച്ചമച്ച് പ്രചരിപ്പിച്ചു, എനിക്ക് ഡബിള്‍ ഡാഡി സിന്‍ഡ്രോം ഉണ്ടെന്ന് മെസേജും അയച്ചു എന്നാണ് അന്‍സിബ പറയുന്നത്. ആ പറഞ്ഞ കാര്യങ്ങളൊക്കെ ഞാന്‍ എങ്ങനെയാണ് ക്ഷമിക്കേണ്ടത്. അതൊരിക്കലും സഹിക്കാന്‍ കഴിയില്ല. കാരണം മറ്റൊരാളോട് പറയാന്‍ പാടില്ലാത്ത നീചമായ കാര്യങ്ങളാണ് ടിനി ടോം പറഞ്ഞിരിക്കുന്നത്. അന്‍സിബയുടെ കയ്യില്‍ ഇതിനൊക്കെ തെളിവുണ്ടെങ്കില്‍ കാലമെത്ര കഴിഞ്ഞാലും സുകന്യയുടെ കേസ് പോലെ വിജയിക്കാനാകുമെന്നത് നിസംശയം പറയാവുന്നതാണ്. ആ തെളിവുകള്‍ മാത്രമല്ല, ടിനി ടോം അന്‍സിബയ്ക്ക് എതിരെ നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശത്തിന് ഒരു സാക്ഷി കൂടി ഉണ്ടെന്നതാണ് ഈ കേസിന് ബലമേറുന്നത്. പല നടിമാരും ഇതൊന്നും കേട്ടില്ലെന്ന് പറഞ്ഞ് ടിനിയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍, നടി നീന കുറുപ്പ് താനത് കേട്ടു എന്ന സത്യം അന്‍സിബയെ അറിയിച്ച് കൊണ്ട് മുന്നോട്ട് പോയി. അവരത് പൊതുമധ്യത്തിൽ പറയുകയും ചെയ്തു. വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും അണുവിട മാറാതെ നീന കുറിപ്പ് സത്യത്തിനൊപ്പം നില്‍ക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/365734/ansiba-tini-tom-controversy-lakshmi-priya-harshly-criticized)