---
title: " അതൊരു നിഷ്കു  പെണ്ണാ.. 'റൊണാൾഡോയും നെയ്മറും ബ്രസീലിൽ!'; ഫുട്ബോൾ ജ്ഞാനത്തിൽ വീണ്ടും 'എയറിലായി' ഗായത്രി സുരേഷ്"
english_title: "Gayathri Suresh gets trolled again for her football knowledge"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365668/gayathri-suresh-gets-trolled-again-for-her-football-knowledge"
published_at: "2026-06-13T10:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ce18be6c4a_gayathri.jpg"
keywords: ["latest news", "Gayathri Suresh", "FIFA", "troll"]
---

#  അതൊരു നിഷ്കു  പെണ്ണാ.. 'റൊണാൾഡോയും നെയ്മറും ബ്രസീലിൽ!'; ഫുട്ബോൾ ജ്ഞാനത്തിൽ വീണ്ടും 'എയറിലായി' ഗായത്രി സുരേഷ്

> **Lead Summary:** **[** സോഷ്യൽ മീഡിയയിലെ ട്രോളുകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന നടിയും മോഡലുമായ ഗായത്രി സുരേഷ് വീണ്ടും ട്രോളന്മാരുടെ ഇരയാകുന്നു. ഇത്തവണ ഫുട്ബോളുമായി ബന്ധപ്പെട്ട് താരം നടത്തിയ വിചിത്രമായ കണ്ടെത്തലാണ് സമൂഹമാധ്യമങ്ങളിൽ വൻ ചിരി പടർത്തുന്നത്.

## Article Content

**[** സോഷ്യൽ മീഡിയയിലെ ട്രോളുകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന നടിയും മോഡലുമായ ഗായത്രി സുരേഷ് വീണ്ടും ട്രോളന്മാരുടെ ഇരയാകുന്നു. ഇത്തവണ ഫുട്ബോളുമായി ബന്ധപ്പെട്ട് താരം നടത്തിയ വിചിത്രമായ കണ്ടെത്തലാണ് സമൂഹമാധ്യമങ്ങളിൽ വൻ ചിരി പടർത്തുന്നത്.

മൂവാറ്റുപുഴയിലെ മെന്റർ എൻജിനീയറിങ് കോളേജിൽ നടന്ന വേൾഡ് കപ്പ് ഫാൻസ് സെലിബ്രേഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഗായത്രി. അർജന്റീന താരം ലയണൽ മെസ്സിയുടെ പത്താം നമ്പർ ജേഴ്സി ധരിച്ചെത്തിയ താരം പരിപാടിക്ക് ശേഷം ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അബദ്ധത്തിൽ ചാടിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും ഏത് ടീമിലാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇരുവരും ബ്രസീലിലാണെന്നായിരുന്നു ഗായത്രിയുടെ മറുപടി.

മീഡിയ: റൊണാൾഡോ ഏത് ടീമിലാണ്?

ഗായത്രി: ബ്രസീൽ.

മീഡിയ: നെയ്മറോ?

ഗായത്രി: ബ്രസീൽ.

മീഡിയ: അപ്പോൾ നെയ്മറും റൊണാൾഡോയും ഒരേ ടീമിലാണോ?

> ചോദ്യം കേട്ട് പതറിയ ഗായത്രി "ഞാൻ പോകുവാ" എന്ന് പറഞ്ഞ് മാറാൻ തുടങ്ങിയെങ്കിലും, മാധ്യമപ്രവർത്തകർ തമാശയ്ക്ക് "അല്ല, പറഞ്ഞത് കറക്റ്റ് ആണ്" എന്ന് തിരുത്തി. ഇതോടെ ആശ്വാസത്തോടെ ചിരിച്ച നടി, "കറക്റ്റ് ആണല്ലേ? ഹാവൂ.. നിങ്ങളുടെ ചിരി കണ്ടപ്പോൾ ഞാൻ വിചാരിച്ചു എന്തോ അബദ്ധം പറ്റിയെന്ന്" എന്ന് പറയുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബ്രസീൽ ടീമിലെത്തിച്ച ഗായത്രിയുടെ ഫുട്ബോൾ അറിവിനെ കളിയാക്കി നിമിഷങ്ങൾക്കകം ട്രോളുകൾ നിറഞ്ഞു.

ട്രോളുകൾ കടുക്കുമ്പോഴും ഗായത്രിയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. താരം വളരെ നിഷ്കളങ്കയായതു കൊണ്ടാണ് ചതിക്കുഴികളിൽ വീഴുന്നതെന്നാണ് ആരാധകരുടെ പക്ഷം.

> "അതൊരു പൊട്ടിപ്പെണ്ണാണ്, എന്തിനാ ഇങ്ങനെ എയറിലാക്കുന്നത്?", "പുള്ളിക്കാരി പാവമാണ്, വരുന്നു എയറിൽ കയറുന്നു പോകുന്നു... ശുഭം!", "ഈ പാവത്തിനെ ചുമ്മാ വിട്ടേക്ക്" എന്നിങ്ങനെ പോകുന്നു ഗായത്രിയെ അനുകൂലിച്ചുള്ള കമന്റുകൾ. അതേസമയം, ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസ താരം 'റൊണാൾഡോ നസാരിയോ' ബ്രസീലുകാരൻ തന്നെയല്ലേ, അതുകൊണ്ട് ഗായത്രി പറഞ്ഞത് ഒരു കണക്കിന് ശരിയാണെന്ന് പറഞ്ഞ് ന്യായീകരിക്കുന്ന ഫുട്ബോൾ പ്രേമികളും കുറവല്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/365668/gayathri-suresh-gets-trolled-again-for-her-football-knowledge)