---
title: "'മറ്റൊരാളെ കിട്ടിയപ്പോൾ എന്നെ ഉപേക്ഷിച്ചു'; അക്ഷയ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ശിൽപ്പ ഷെട്ടി"
english_title: "Breakup with Akshay Kumar, Shocking revelation by Shilpa Shetty"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365653/breakup-with-akshay-kumar-shocking-revelation-by-shilpa-shetty"
published_at: "2026-06-13T09:11:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cd201b08e8_Shilpa_Shetty.jpg"
keywords: ["Shilpa Shetty", "Akshay Kumar", "Bollywood", "Celebrity Breakup"]
---

# 'മറ്റൊരാളെ കിട്ടിയപ്പോൾ എന്നെ ഉപേക്ഷിച്ചു'; അക്ഷയ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ശിൽപ്പ ഷെട്ടി

> **Lead Summary:** ബോളിവുഡിൽ ഒരു കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട പ്രണയജോഡികളായിരുന്നു അക്ഷയ് കുമാറും ശിൽപ്പ ഷെട്ടിയും. വെള്ളിത്തിരയിലും ജീവിതത്തിലും ഒരുപോലെ തിളങ്ങിയ ഇവരുടെ പ്രണയത്തെ ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നത്. എന്നാൽ, പ്രതീക്ഷകൾക്ക് വിപരീതമായി ആ ബന്ധം തകർന്നത് ആരാധകരെ വലിയ നിരാശയിലാക്കിയിരുന്നു.

## Article Content

ബോളിവുഡിൽ ഒരു കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട പ്രണയജോഡികളായിരുന്നു അക്ഷയ് കുമാറും ശിൽപ്പ ഷെട്ടിയും. വെള്ളിത്തിരയിലും ജീവിതത്തിലും ഒരുപോലെ തിളങ്ങിയ ഇവരുടെ പ്രണയത്തെ ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നത്. എന്നാൽ, പ്രതീക്ഷകൾക്ക് വിപരീതമായി ആ ബന്ധം തകർന്നത് ആരാധകരെ വലിയ നിരാശയിലാക്കിയിരുന്നു.

അക്ഷയ് കുമാറിന് മറ്റൊരു നടിയുമായുണ്ടായിരുന്ന ബന്ധമാണ് പ്രണയതകർച്ചയ്ക്ക് വഴിവെച്ചതെന്ന് അക്കാലത്ത് വ്യാപകമായ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ, തങ്ങൾ തമ്മിലുള്ള ബന്ധം വേർപിരിയേണ്ടി വന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ശിൽപ്പ ഷെട്ടി. അക്ഷയ് കുമാർ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും മറ്റൊരു വ്യക്തിക്ക് വേണ്ടി തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് ശിൽപ്പ അന്ന് ആരോപിച്ചത്.

'ഒരാളെ നിങ്ങള്‍ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും, പക്ഷെ ആയാള്‍ നിങ്ങളെ വഞ്ചിക്കുകയായിരിന്നുവെന്നും അറിയുമ്പോഴുള്ള മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. അക്ഷയ് കുമാര്‍ എന്നെ ഉപയോഗിക്കുകയായിരുന്നു. മറ്റൊരാളെ കണ്ടെത്തിയപ്പോള്‍ എന്നെ സൗകര്യപൂര്‍വ്വം ഉപേക്ഷിച്ചു. എന്നോട് തെറ്റ് ചെയ്തത് അക്ഷയ് കുമാര്‍ മാത്രമാണ്. അതില്‍ മറ്റൊരു സ്ത്രീയെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. പ്രശ്നങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറുമായി ഇനി ഒരുമിച്ച് സിനിമ ചെയ്യില്ല എന്നും ഞാന്‍ തീരുമാനിച്ചിരുന്നു' എന്നാണ് ശില്‍പ പറഞ്ഞത്.

ശില്‍പ പിന്നീട് ബിസിനസുകാരന്‍ രാജ് കുന്ദ്രയെയാണ് വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് ശില്‍പ ഷെട്ടി. അഭിനയത്തില്‍ നിന്നു വിട്ടു നില്‍ക്കുമ്പോഴും റിയാലിറ്റി ഷോകളിലൂടേയും മറ്റും സജീവമായിരുന്നു ശില്‍പ.

### Related Links & Sources
- [Original Story Source](https://moviemax.in/news/365653/breakup-with-akshay-kumar-shocking-revelation-by-shilpa-shetty)