---
title: "'അമ്മയെക്കുറിച്ചുള്ള നെഗറ്റീവ് കമന്റുകൾ കാണുമ്പോൾ വിഷമം തോന്നും, ഫേസ്ബുക്കിലാണ് കൂടുതൽ'; സോഷ്യൽ മീഡിയ നെഗറ്റിവിറ്റിയോട് പ്രതികരിച്ച് ഗ്രീഷ്മ ബോസും അഖിലും"
english_title: "Greeshma Bose opens up about negative comments against her mother"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365599/greeshma-bose-opens-up-about-negative-comments-against-her-mother"
published_at: "2026-06-12T17:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2beece1d3a7_Greeshma_Bose.jpg"
keywords: ["Greeshma Bose", "Malayalam Influencer", "Social Media"]
---

# 'അമ്മയെക്കുറിച്ചുള്ള നെഗറ്റീവ് കമന്റുകൾ കാണുമ്പോൾ വിഷമം തോന്നും, ഫേസ്ബുക്കിലാണ് കൂടുതൽ'; സോഷ്യൽ മീഡിയ നെഗറ്റിവിറ്റിയോട് പ്രതികരിച്ച് ഗ്രീഷ്മ ബോസും അഖിലും

> **Lead Summary:** കാലികപ്രസക്തിയുള്ള വിഷയങ്ങളും ആളുകൾക്ക് എളുപ്പത്തിൽ റിലേറ്റ് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളും കോമഡി രൂപത്തിൽ അവതരിപ്പിച്ച് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയയായ കണ്ടന്റ് ക്രിയേറ്ററാണ് ഗ്രീഷ്മ ബോസ്. ചുരുങ്ങിയ കാലം കൊണ്ട് വലിയ പ്രേക്ഷകപ്രീതി നേടിയ ഗ്രീഷ്മ, സമീപകാലത്തായി സിനിമ പ്രമോഷനുകളിലും സജീവ സാന്നിധ്യമാണ്. ഏറെക്കാലത്തെ സുഹൃത്തായ അഖിലിനെ വിവാഹം കഴിച്ച ഗ്രീഷ്മയ്ക്ക് അടുത്തിടെയാണ് ഒരു കുഞ്ഞ് ജനിച്ചത്.

## Article Content

കാലികപ്രസക്തിയുള്ള വിഷയങ്ങളും ആളുകൾക്ക് എളുപ്പത്തിൽ റിലേറ്റ് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളും കോമഡി രൂപത്തിൽ അവതരിപ്പിച്ച് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയയായ കണ്ടന്റ് ക്രിയേറ്ററാണ് ഗ്രീഷ്മ ബോസ്. ചുരുങ്ങിയ കാലം കൊണ്ട് വലിയ പ്രേക്ഷകപ്രീതി നേടിയ ഗ്രീഷ്മ, സമീപകാലത്തായി സിനിമ പ്രമോഷനുകളിലും സജീവ സാന്നിധ്യമാണ്. ഏറെക്കാലത്തെ സുഹൃത്തായ അഖിലിനെ വിവാഹം കഴിച്ച ഗ്രീഷ്മയ്ക്ക് അടുത്തിടെയാണ് ഒരു കുഞ്ഞ് ജനിച്ചത്.

തന്റെ വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകളെക്കുറിച്ചും സോഷ്യൽ മീഡിയയിലെ നെഗറ്റിവിറ്റിയെക്കുറിച്ചും ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ് താരം. വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾ താൻ അധികം വായിക്കാറില്ലെന്നും, ഇനി അഥവാ വായിച്ചാൽ തന്നെ അതിലെ നെഗറ്റീവ് കമന്റുകൾ തന്റെ മനസ്സിനെ ബാധിക്കാറില്ലെന്നുമാണ് ഗ്രീഷ്മ ബോസ് വ്യക്തമാക്കുന്നത്.

''അമ്മയെക്കുറിച്ചുള്ള ചില കമന്റുകൾ കാണുമ്പോൾ വിഷമം തോന്നാറുണ്ട്. അത് കൂടുതലും കാണുന്നത് ഫേസ്‍ബുക്കിലാണ്. കണ്ടന്റ് ക്രിയേഷൻ നിർത്തണം എന്ന രീതിയിലൊക്കെ ചിന്തിക്കാൻ തോന്നുന്ന തരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. യൂട്യൂബിലെയും ഫെയ്സ്ബുക്കിലെയും കമന്റുകൾ ഞാൻ വായിക്കാറില്ല. ഇൻസ്റ്റഗ്രാമിലെ കമന്റുകൾ കുറച്ചൊക്കെ വായിക്കും. അമ്മ ഇതൊക്കെ കുത്തിയിരുന്ന് വായിക്കും. നെഗറ്റീവ് കമന്റുകൾ ഒക്കെ കൊണ്ടുവന്ന് കാണിച്ച്, നീ ഇതു കണ്ടോ എന്നൊക്കെ പറയും'', ഒറിജിനൽസ് എന്റർറ്റെയ്ൻമെന്റിനു നൽകിയ അഭിമുഖത്തിൽ ഗ്രീഷ്മ ബോസ് പറഞ്ഞു. കണ്ടന്റ് ചെയ്യാൻ കൂടെക്കൂട്ടാൻ ആദ്യം വേറെ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അമ്മയെ ഒപ്പം കൂട്ടി വീഡിയോ ചെയ്തു തുടങ്ങിയതെന്നും ഗ്രീഷ്മ ബോസ് കൂട്ടിച്ചേർത്തു.

ഗ്രീഷ്മേക്കാൾ കൂടുതൽ കമന്റ് വായിക്കുന്നത് താനാണ് എന്നായിരുന്നു ഭർത്താവ് അഖിലിന്റെ പ്രതികരണം. ''അമ്മയെക്കുറിച്ചുള്ള എന്തെങ്കിലും നെഗറ്റീവ് കമന്റുകൾ കണ്ടാൽ അമ്മ കാണുന്നതിനു മുൻപേ അത് ഡിലീറ്റ് ചെയ്തു കളയാൻ ഗ്രീഷ്മയോട് പറയാറുണ്ട്'', എന്നും അഖിൽ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/365599/greeshma-bose-opens-up-about-negative-comments-against-her-mother)