---
title: "'അവനെ സ്ട്രോങ് ആക്കുകയാണ് വേണ്ടത്'; മകന്റെ വീഴ്ചയിൽ ഉണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി മിഥുനും റിതുഷയും"
english_title: "Meeth Meeri Couple Responds to Backlash Over Viral Video of Their Son Falling"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365610/meeth-meeri-couple-responds-to-backlash-over-viral-video-of-their-son-falling"
published_at: "2026-06-12T18:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bff0d258f4_Meeth_Meeri.jpg"
keywords: ["Meeth Meeri", "Social Media Controversy", "Malayalam Vlogger"]
---

# 'അവനെ സ്ട്രോങ് ആക്കുകയാണ് വേണ്ടത്'; മകന്റെ വീഴ്ചയിൽ ഉണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി മിഥുനും റിതുഷയും

> **Lead Summary:** സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയരായ താരങ്ങളാണ് 'മീത്ത് മീറി' കപ്പിൾസ് എന്നറിയപ്പെടുന്ന മിഥുനും റിതുഷയും. ഏതാനും നാളുകൾക്ക് മുൻപ് കുടുംബസമേതം പങ്കെടുത്ത ഒരു പരിപാടിക്കിടെ ഇവരുടെ കുഞ്ഞ് വീഴുന്ന വീഡിയോ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ബാലൻസ് നഷ്ടമായി കുഞ്ഞ് വീണിട്ടും മിഥുനും റിതുഷയും അത് കാര്യമാക്കാതെ മുന്നോട്ട് പോയതായിരുന്നു സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചത്. മിഥുന്റെ കയ്യിൽ അപ്പോൾ തങ്ങളുടെ വളർത്തുനായ ഉണ്ടായിരുന്നു എന്നത് വിമർശനങ്ങളുടെ ആക്കം കൂട്ടി. 'നായയ്ക്ക് നൽകുന്ന പരിഗണന പോലും കുട്ടിക്ക് നൽകിയില്ല' എന്ന തരത്തിലുള്ള രൂക്ഷമായ പ്രതികരണങ്ങളാണ് അന്ന് ഉയർന്നുവന്നത്. ഇപ്പോഴിതാ, ഈ വിഷയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മിഥുനും റിതുഷയും.

## Article Content

സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയരായ താരങ്ങളാണ് 'മീത്ത് മീറി' കപ്പിൾസ് എന്നറിയപ്പെടുന്ന മിഥുനും റിതുഷയും. ഏതാനും നാളുകൾക്ക് മുൻപ് കുടുംബസമേതം പങ്കെടുത്ത ഒരു പരിപാടിക്കിടെ ഇവരുടെ കുഞ്ഞ് വീഴുന്ന വീഡിയോ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ബാലൻസ് നഷ്ടമായി കുഞ്ഞ് വീണിട്ടും മിഥുനും റിതുഷയും അത് കാര്യമാക്കാതെ മുന്നോട്ട് പോയതായിരുന്നു സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചത്. മിഥുന്റെ കയ്യിൽ അപ്പോൾ തങ്ങളുടെ വളർത്തുനായ ഉണ്ടായിരുന്നു എന്നത് വിമർശനങ്ങളുടെ ആക്കം കൂട്ടി. 'നായയ്ക്ക് നൽകുന്ന പരിഗണന പോലും കുട്ടിക്ക് നൽകിയില്ല' എന്ന തരത്തിലുള്ള രൂക്ഷമായ പ്രതികരണങ്ങളാണ് അന്ന് ഉയർന്നുവന്നത്. ഇപ്പോഴിതാ, ഈ വിഷയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മിഥുനും റിതുഷയും.

മീത്ത് മീറി കപ്പിൾസിന്റെ വാക്കുകൾ ഇങ്ങനെ

മാതാപിതാക്കൾക്ക് കൊടുക്കേണ്ട കറക്ടായിട്ടുള്ളൊരു മെസേജ് കൂടി ഇതിലുണ്ട്. ഞങ്ങൾ ന്യൂ ബോൺ പാരൻസ് ആണ്. ലോകത്തിലെനിക്ക് ഏറ്റവും വലുത് ഏതെന്ന് ചോദിച്ചാൽ അത് ഭാര്യയും കുഞ്ഞുമാണ്. അവൻ അന്ന് വീണിട്ട് പോലും ഇല്ല. വീഴാൻ പോയപ്പോൾ തനിയെ കയ്യിൽ ബാലൻസ് ചെയ്തു. മിലു പ്രീ സ്കൂളില്‍ പോകുന്നൊരു കുട്ടിയാണ്. അവിടെ കൊണ്ടുവിട്ടാല്‍ അവിടെ കളിക്കുന്നതും വീഴുന്നതും ഒന്നും നമ്മള്‍ കാണുന്നില്ല. ടീച്ചര്‍മാരെ വിശ്വസിച്ച് നമ്മള്‍ അവിടെ ആക്കുന്നു. ഒന്നര വയസായൊരു കുട്ടി വീണ് കഴിഞ്ഞാല്‍ ഓടിപ്പോയി അവനെ എടുക്കുമ്പോള്‍ ഏറ്റവും ആദ്യം നോക്കുന്നത് ചുറ്റുപാടായിരിക്കും. അവിടെ ഉള്ളവരെല്ലാവരും അവനെ വീക്ഷിക്കുന്നുണ്ടാകും. അവന്‍ എമ്പാരിസ്മെന്‍റ് ആയി. അവന്‍റെ മൈന്‍റില്‍ പ്രോസസ് ആകുന്നത് എന്താണ്, ഞാന്‍ വീണ് കഴിഞ്ഞാല്‍, സ്വന്തമായിട്ട് എഴുന്നേല്‍ക്കാന്‍ പോലും കഴിവില്ലാത്ത കുട്ടിയാണെന്ന് ചിന്ത. എനിക്ക് ഒറ്റയ്ക്കത് പറ്റില്ലെന്ന തോന്നല്‍. അവന്‍ വീഴട്ടെ. എന്നിട്ട് അവിടെന്ന് എഴുന്നേല്‍ക്കണം. വീഴ്ചയില്‍ നിന്നും എഴുന്നേല്‍ക്കുമ്പോഴാണ് നമ്മള്‍ മുന്നോട്ട് പോകുന്നത്. വീഴുന്നിടത്ത് തന്നെ കിടക്കുകയാണെങ്കില്‍ ചുറ്റുമുള്ളവര്‍ അയ്യോ എന്ന് പറയും. ആ സിംപതി കിട്ടിയിട്ട് ഒരു കാര്യവും ഇല്ല. അവനെ അവിടെ സ്ട്രോങ് ആക്കുകയാണ് വേണ്ടത്.

നാളെ അവന്‍ സ്കൂളില്‍ പോയി വീണ് കഴിഞ്ഞാല്‍ നമ്മളെ പോലെ വാരിക്കോരി എടുത്ത് ഉമ്മ വച്ച് താലോലിക്കാന്‍ ആരെങ്കിലും ഉണ്ടോ. ടീച്ചര്‍മാര്‍ക്ക് പത്ത് അന്‍പത് പിള്ളേരെ നോക്കണം. അന്‍പത് പേലും വീഴാന്‍ തുടങ്ങി കഴിഞ്ഞാൽ അവര്‍ക്ക് പഠിപ്പിക്കാന്‍ പറ്റോ. അതിന്‍റെ ആവശ്യമുണ്ടോ. അവന്‍ വീഴട്ടെ. ആരെങ്കിലും വന്നെടുക്കാന്‍ അവന്‍ കാത്തിരിക്കും. എടുത്തിട്ടില്ലെങ്കില്‍ കുട്ടിക്ക് സങ്കടമാകും. അവന്‍ സ്ട്രോങ് ഒരിക്കലും ആകില്ല. കുട്ടികള്‍ ഓടണം വീഴണം പഠിക്കണം. ചെറിയ ചെറിയ വീഴ്ചകളില്‍ നിന്നും എഴുന്നേല്‍ക്കണം. സ്വന്തമായിട്ടൊരു കോണ്‍ഫിഡന്‍സ് ഉണ്ടാകണം. വീണ് കഴിഞ്ഞ് ഉടനെ എടുത്ത് കഴിഞ്ഞാല്‍ അവന്‍റെ കോണ്‍ഫിഡന്‍സാണ് നമ്മള്‍ നശിപ്പിക്കുന്നത്. അതിന്‍റെ ആവശ്യം ഇല്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/365610/meeth-meeri-couple-responds-to-backlash-over-viral-video-of-their-son-falling)