---
title: "ശിവനും ശക്തിയും വീണ്ടും തിയേറ്ററുകൾ കത്തിക്കാൻ വരുന്നു; ദളപതിയുടെ പിറന്നാൾ മാസാക്കാൻ 'ജില്ല' റീ-റിലീസ്!"
english_title: "Vijay-Mohanlal movie 'Jilla' to re-release soon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365572/vijay-mohanlal-movie-jilla-to-re-release-soon"
published_at: "2026-06-12T15:40:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bdba22a9bb_Jilla.jpg"
keywords: ["Jilla ReRelease", "Thalapathy Vijay", "Mohanlal"]
---

# ശിവനും ശക്തിയും വീണ്ടും തിയേറ്ററുകൾ കത്തിക്കാൻ വരുന്നു; ദളപതിയുടെ പിറന്നാൾ മാസാക്കാൻ 'ജില്ല' റീ-റിലീസ്!

> **Lead Summary:** ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള സൂപ്പർ താരങ്ങളായ മോഹൻലാലും വിജയും ആദ്യമായി ബിഗ് സ്ക്രീനിൽ ഒന്നിച്ചെത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജില്ല' വീണ്ടും തിയേറ്ററുകളിലേക്ക്. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടറും തമിഴകത്തിന്റെ സ്വന്തം ദളപതിയും തകർത്തഭിനയിച്ച ചിത്രം 2014-ലായിരുന്നു ആദ്യമായി റിലീസ് ചെയ്തത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ചിത്രം വൻപൂർവ്വം വീണ്ടും റിലീസിന് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വരുന്ന വിജയ്‌യുടെ ജന്മദിനത്തോട് അനുബന്ധിച്ച് ആരാധകർക്കായി ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

## Article Content

ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള സൂപ്പർ താരങ്ങളായ മോഹൻലാലും വിജയും ആദ്യമായി ബിഗ് സ്ക്രീനിൽ ഒന്നിച്ചെത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജില്ല' വീണ്ടും തിയേറ്ററുകളിലേക്ക്. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടറും തമിഴകത്തിന്റെ സ്വന്തം ദളപതിയും തകർത്തഭിനയിച്ച ചിത്രം 2014-ലായിരുന്നു ആദ്യമായി റിലീസ് ചെയ്തത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ചിത്രം വൻപൂർവ്വം വീണ്ടും റിലീസിന് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വരുന്ന വിജയ്‌യുടെ ജന്മദിനത്തോട് അനുബന്ധിച്ച് ആരാധകർക്കായി ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

ജൂൺ 19-ന് തന്നെ 'ജില്ല' തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. തമിഴ്‌നാടിന് പുറമെ കേരളത്തിലും ചിത്രത്തിന് വമ്പൻ റീ-റിലീസ് ആണ് ഒരുക്കിയിരിക്കുന്നത്. ജനനായകന് പകരമാണ് ജില്ല തിയേറ്ററുകളിലേക്ക് എത്തുന്നത്. ഇത് ആരാധകരിൽ വലിയ നിരാശയാണ് ഉണ്ടാക്കിയിരുന്നത്. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. സിനിമയ്ക്ക് നേരിട്ട സെൻസർ കുരുക്കുകൾ ഇതുവരെ അഴിക്കാൻ സാധിച്ചിട്ടില്ല.

അതേസമയം, ആർ. ടി. നേസൻ സംവിധാനം ചെയ്ത ജില്ല സൂപ്പർഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ. ബി. ചൗധരിയാണ് നിർമ്മിച്ചത്. ചിത്രം ബോക്സോഫീസിലും വിജയിച്ചിരുന്നു. ശിവൻ, ശക്തി എന്നീ കഥാപാത്രങ്ങളായാണ് മോഹൻലാലും വിജയിയും ചിത്രത്തിലെത്തിയത്. മോഹൻലാലും വിജയിയും ഒന്നിച്ചുള്ള കോമ്പിനേഷൻ രംഗങ്ങളൊക്കെ പ്രേക്ഷകരെ ഹരം കൊള്ളിച്ചിരുന്നു. വിജയ്‌യുടെ 'ഗില്ലി', 'പോക്കിരി' എന്നിവയുടെ റീ-റിലീസുകൾ മുൻപ് ബോക്സ് ഓഫീസിൽ കോടികൾ വാരിക്കൂട്ടി വലിയ നേട്ടമുണ്ടാക്കിയിരുന്നു. അതിനാൽ തന്നെ 'ജില്ല'യ്ക്കും സമാന രീതിയിലുള്ള വരവേൽപ്പ് ലഭിക്കുമോ എന്നാണ് സിനിമാ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/365572/vijay-mohanlal-movie-jilla-to-re-release-soon)