---
title: "'എയർപോർട്ടിലെ ആ ജനസാഗരം കണ്ട് അപ്പച്ചന്റെ കണ്ണ് നിറഞ്ഞു'; പിതാവിന്റെ വിയോഗത്തിൽ വിതുമ്പി ബിഗ് ബോസ് താരം അനീഷ്"
english_title: "Bigg Boss star Aneesh mourns the death of his father"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365596/bigg-boss-star-aneesh-mourns-the-death-of-his-father"
published_at: "2026-06-12T16:55:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bece123aff_XFBGH.jpg"
keywords: ["LATEST NEWS", "BIGG BOSS", "ANEESH"]
---

# 'എയർപോർട്ടിലെ ആ ജനസാഗരം കണ്ട് അപ്പച്ചന്റെ കണ്ണ് നിറഞ്ഞു'; പിതാവിന്റെ വിയോഗത്തിൽ വിതുമ്പി ബിഗ് ബോസ് താരം അനീഷ്

> **Lead Summary:** **[**ബിഗ് ബോസ് താരം അനീഷ് തറയിലിന്റെ പിതാവ് ആന്റണി തറയിൽ അന്തരിച്ചു. പിതാവിന്റെ വിയോഗത്തിൽ അതീവ ദുഃഖത്തോടെ അനീഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ഇപ്പോൾ ആരാധകരുടെ കണ്ണ് നനയിക്കുകയാണ്.

## Article Content

**[**ബിഗ് ബോസ് താരം അനീഷ് തറയിലിന്റെ പിതാവ് ആന്റണി തറയിൽ അന്തരിച്ചു. പിതാവിന്റെ വിയോഗത്തിൽ അതീവ ദുഃഖത്തോടെ അനീഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ഇപ്പോൾ ആരാധകരുടെ കണ്ണ് നനയിക്കുകയാണ്.

താൻ ബിഗ് ബോസ് ഷോയിൽ എത്തണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും ഓരോ ദിവസവും തന്നെ പ്രചോദിപ്പിച്ചതും അപ്പച്ചനായിരുന്നെന്ന് അനീഷ് ഓർക്കുന്നു.

> "കഴിഞ്ഞുപോയ ദിനങ്ങൾ അതികഠിനമായിരുന്നു. ജീവിതത്തിലെ ഉയർച്ചയിലും താഴ്ചയിലും എന്നെ ഒരുപോലെ പിന്തുണച്ച ആളാണ് അപ്പച്ചൻ. ഉറച്ച നിലപാടുകളുള്ള, കൃഷിയെ സ്നേഹിച്ച തനി നാട്ടിൻപുറത്തുകാരനായിരുന്നു അദ്ദേഹം. ഒരു അച്ഛനും മകനെ ഇത്രമാത്രം പിന്തുണയ്ക്കാനാകില്ല."

> "ഞാൻ ബിഗ് ബോസിൽ കയറിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അപ്പച്ചനാണ്. ഷോ കഴിഞ്ഞ് എയർപോർട്ടിലെത്തിയപ്പോൾ എന്നെ സ്വീകരിക്കാൻ തടിച്ചുകൂടിയ ജനസാഗരത്തെ കണ്ട് അപ്പച്ചന്റെ കണ്ണ് നിറഞ്ഞു. കോടന്നൂരിൽ കിട്ടിയ സ്വീകരണത്തിലും, മുഖ്യമന്ത്രിയുടെ കൈയിൽ നിന്ന് ഞാൻ പുരസ്കാരം ഏറ്റുവാങ്ങിയപ്പോഴും അഭിമാനത്തോടെ തിളങ്ങിയ അപ്പച്ചന്റെ കണ്ണുകൾ എനിക്ക് മറക്കാൻ കഴിയില്ല."

> "ഒരിക്കലും ക്യാമറകൾക്ക് മുന്നിൽ വരാൻ ആഗ്രഹിക്കാത്ത, വ്യക്തിജീവിതത്തിന് ഏറെ പ്രാധാന്യം നൽകിയ ആളായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് അപ്പച്ചന്റെ മരണവിവരം ഞാൻ സോഷ്യൽ മീഡിയയിൽ നേരത്തെ പങ്കുവെക്കാതിരുന്നത്. ഈ വേദനയുടെ സമയത്ത് ഞങ്ങളുടെ കുടുംബത്തിന് അല്പം പ്രൈവസി ആവശ്യമായിരുന്നു."

ഈ വിയോഗം തന്റെ കുടുംബത്തിന് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്ന് പറഞ്ഞ അനീഷ്, സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തവർക്കും പ്രാർത്ഥനകളോടെ ഒപ്പം നിന്ന ബന്ധുക്കൾക്കും നാട്ടുകാർക്കും ആരാധകർക്കും ഹൃദയം നിറഞ്ഞ നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/365596/bigg-boss-star-aneesh-mourns-the-death-of-his-father)