#Latest News #Thiruvanandapuram #Native Of Sri Lanka #Suicide Attempt
തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരത്ത് പ്രണയാഭ്യർത്ഥനയുമായി എത്തിയ ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഠിനംകുളം സ്വദേശിയായ നജീമിനെ തേടിയാണ് യുവതി എത്തിയത്.
വിദേശത്ത് ജോലി ചെയ്യുന്നതിനിടെ പരിചയത്തിലായ ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. എന്നാൽ, നജീം നേരത്തെ വിവാഹിതനാണെന്ന് അറിഞ്ഞതോടെ ബന്ധത്തിൽ വിള്ളലുകൾ വീഴുകയും ഇയാൾ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
ഇതിനെത്തുടർന്ന് നജീമിനെ അന്വേഷിച്ച് യുവതി പലതവണ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഇതിനിടെ വ്യാഴാഴ്ച രാത്രി താമസിച്ചിരുന്ന ഹോട്ടലിൽ വെച്ച് അമിത അളവിൽ ഗുളികകൾ കഴിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് കാണാതാവുകയും, ഒടുവിൽ ഉള്ളൂരിലെ ഒരു ലോഡ്ജിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങൾ ഉണ്ടെങ്കിൽ വിദഗ്ധ സഹായം തേടുക. 'ദിശ' ഹെൽപ്‌ലൈൻ നമ്പറുകളായ 1056, 0471-2552056 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.)
Content Highlight: Sri Lankan woman attempts suicide in Thiruvananthapuram
#Latest News #Thiruvanandapuram #Native Of Sri Lanka #Suicide Attempt






























.jpeg)


