കോഴിക്കൂട്ടിൽ ഒളിപ്പിച്ചത് 86 കുപ്പി മദ്യം! പത്തനംതിട്ടയിൽ വൻ മദ്യവേട്ട; ഒരാൾ അറസ്റ്റിൽ

കോഴിക്കൂട്ടിൽ ഒളിപ്പിച്ചത് 86 കുപ്പി മദ്യം! പത്തനംതിട്ടയിൽ വൻ മദ്യവേട്ട; ഒരാൾ അറസ്റ്റിൽ
Jun 5, 2026 05:12 PM | By Fidha Parvin
#latest news #chicken coop #liquor smuggling #Pathanamthitta

പത്തനംതിട്ട: (https://truevisionnews.com/) റാന്നിയിൽ വീട്ടുപറമ്പിലെ കോഴിക്കൂട് കേന്ദ്രീകരിച്ച് നടത്തിവന്ന വൻ വ്യാജമദ്യ വില്പന എക്സൈസ് പിടികൂടി. വീട്ടിൽ സൂക്ഷിച്ചിരുന്ന 43 ലിറ്റർ വിദേശമദ്യവുമായി കൊല്ലമുള ചാത്തൻതറ സ്വദേശി നസീർ ആണ് എക്സൈസിന്റെ പിടിയിലായത്.

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 86 കുപ്പി വിദേശമദ്യമാണ് വീട്ടുപറമ്പിലെ കോഴിക്കൂട്ടിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തത്. ആവശ്യക്കാർ ഫോണിൽ ഓർഡർ നൽകുന്നതനുസരിച്ച് ഓട്ടോറിക്ഷയിൽ മദ്യം നേരിട്ട് എത്തിച്ചു നൽകുന്നതായിരുന്നു നസീറിന്റെ രീതി.

പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഷാഡോ സംഘം ഒരാഴ്ചയായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ പരിശോധനയിലാണ് ഒടുവിൽ പ്രതി വലയിലായത്. ഇയാൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlight: 86 bottles of liquor hidden in chicken coop; man arrested for liquor smuggling in Pathanamthitta

#latest news #chicken coop #liquor smuggling #Pathanamthitta

Next TV

Related Stories
അവധി വന്നിട്ടുണ്ടേ...!! അതിതീവ്ര മഴ മുന്നറിയിപ്പ് ; വയനാട് കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ എല്ലാ സ്ഥാപനങ്ങൾക്കും നാളെ അവധി

Jun 5, 2026 06:11 PM

അവധി വന്നിട്ടുണ്ടേ...!! അതിതീവ്ര മഴ മുന്നറിയിപ്പ് ; വയനാട് കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ എല്ലാ സ്ഥാപനങ്ങൾക്കും നാളെ അവധി

അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വയനാട്, കോഴിക്കോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ...

Read More >>
Top Stories

News Roundup