---
title: "'അതൊരു സർപ്രൈസ് ആണ്, നല്ലൊരു പരിപാടിയാണ്'; തരുൺ മൂർത്തി-മോഹൻലാൽ ചിത്രത്തെക്കുറിച്ച് നിർമ്മാതാവ്"
english_title: "Producer about Tarun Murthy-Mohanlal film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/364030/producer-about-tarun-murthy-mohanlal-film"
published_at: "2026-06-05T14:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2294475e6cb_Producer_about_Tarun_Murthy-Mohanlal_film.jpg"
keywords: ["Mohanlal", "Ashiq Usman", "Tarun Moorthy", "Mollywood"]
---

# 'അതൊരു സർപ്രൈസ് ആണ്, നല്ലൊരു പരിപാടിയാണ്'; തരുൺ മൂർത്തി-മോഹൻലാൽ ചിത്രത്തെക്കുറിച്ച് നിർമ്മാതാവ്

> **Lead Summary:** 'തുടരും' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്നതാണ് 'അതിമനോഹരം' എന്ന പുതിയ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രത്തിൽ മോഹൻലാൽ പോലീസ് വേഷത്തിലാണ് എത്തുന്നതെന്നതുൾപ്പെടെയുള്ള അപൂർവ്വം ചില വിവരങ്ങൾ മാത്രമാണ് ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നിർമ്മാതാവ് ആഷിക് ഉസ്മാൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

## Article Content

'തുടരും' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്നതാണ് 'അതിമനോഹരം' എന്ന പുതിയ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രത്തിൽ മോഹൻലാൽ പോലീസ് വേഷത്തിലാണ് എത്തുന്നതെന്നതുൾപ്പെടെയുള്ള അപൂർവ്വം ചില വിവരങ്ങൾ മാത്രമാണ് ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നിർമ്മാതാവ് ആഷിക് ഉസ്മാൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

നസ്ലെനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് ഇന്ന് തിയേറ്ററുകളിലെത്തിയ 'മോളിവുഡ് ടൈംസ്' എന്ന ചിത്രത്തിന്റെ നിർമ്മാതാവും ആഷിക് ഉസ്മാനാണ്. ഈ ചിത്രത്തിന്റെ ആദ്യ ഷോ കാണാനായി തിയേറ്ററിലെത്തിയപ്പോഴാണ് യൂട്യൂബർമാർ 'അതിമനോഹരം' എന്ന സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങൾ അദ്ദേഹത്തോട് ചോദിച്ചത്. അതിന് ആഷിക് ഉസ്മാൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

> ഷൂട്ടിംഗ് എങ്ങനെ പോകുന്നുവെന്ന ചോദ്യത്തിന് ‘ഗംഭീരമായിട്ട് പോകുന്നു, അതിമനോഹരം’ എന്നാണ് ആഷിക് ഉസ്മാന്‍റെ മറുപടി. “അതിമനോഹരം ഷൂട്ട് നടക്കുന്നു. 80 ദിവസമായി. ഇനി ഒരു 40 ദിവസം കൂടി ഉണ്ടാവും ഷൂട്ട്. 120 ദിവസം മൊത്തം വരും. ഷൂട്ടിംഗ് എനിക്ക് തോന്നുന്നു ജൂലൈ 31-ാം തീയതി കഴിയും. നവംബറിലോ ഡിസംബറിലോ റിലീസ് ഉണ്ടാവും”. ചിത്രത്തില്‍ ഫീല്‍ ഗുഡ് മോഹന്‍ലാലോ അതോ മാസ് മോഹന്‍ലാലോ എന്ന ചോദ്യത്തിന് ഒരു ചെറിയ സിനിമയാണ് ഇതെന്ന് മറുപടി. “അത്രയേ ഉള്ളൂ. വളരെ ചെറിയ സിനിമ”, ആഷിക്കിന്‍റെ വാക്കുകള്‍. തുടരും വരുപ്പോള്‍ ചെറിയ സിനിമയെന്ന് പറഞ്ഞ് തരുണ്‍ മൂര്‍ത്തി പറ്റിച്ചതുപോലെയാണോ എന്ന ചോദ്യത്തിന് അതൊരു സര്‍പ്രൈസ് ആണെന്ന് ആഷിക് ഉസ്മാന്‍. ‘നല്ല പരിപാടിയാണ് എന്തായാലും’, ആഷിക് പറഞ്ഞു നിര്‍ത്തുന്നു. ചിത്രം മുടങ്ങിയെന്ന പ്രചരണങ്ങളോടുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെ- “ലാലേട്ടന്‍ ഒരു ഒന്നര മാസം അമേരിക്കയില്‍ പോയിട്ടുണ്ടായിരുന്നു. അവിടെ ഒരു ഷോ ഉണ്ടായിരുന്നു. ആളുകള്‍ക്ക് എന്തും പറയാമല്ലോ”, ആഷിക്കിന്‍റെ പ്രതികരണം.

പൊലീസ് പ്രൊസിജ്വറല്‍ ആന്‍ഡ് ഫാമിലി ഡ്രാമയെന്നാണ് ചിത്രത്തിന്‍റെ ജോണറിനെക്കുറിച്ചുള്ള ചോദ്യത്തിന് തരുണ്‍ മൂര്‍ത്തി നല്‍കിയ മറുപടി. ലവ്‍ലജന്‍ എന്നാണ് ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ പേര്. ജനുവരി 23 നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മീര ജാസ്മിന്‍ ആണ് ചിത്രത്തിലെ നായിക.

### Related Links & Sources
- [Original Story Source](https://moviemax.in/news/364030/producer-about-tarun-murthy-mohanlal-film)