---
title: "'സിസ്' എന്നാൽ സഹോദരിമാരല്ല! പുത്തൻ ബിസിനസ്സ് ബ്രാൻഡിന്റെ പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മൃദുലയും പാർവതിയും"
english_title: "'Sis' doesn't mean sisters! Mridula and Parvathy reveal the secret behind the name of their new business brand"
publisher: "moviemax.in"
canonical_url: "https://moviemax.in/news/364085/sis-doesnt-mean-sisters-mridula-and-parvathy-reveal-the-secret-behind-the-name-of-their-new-business-brand"
published_at: "2026-06-05T17:27:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22ba213cfcd_Mridula_and_Parvathy.jpg"
keywords: ["Mridula Vijay", "Parvathy Vijay", "Sis By MP"]
---

# 'സിസ്' എന്നാൽ സഹോദരിമാരല്ല! പുത്തൻ ബിസിനസ്സ് ബ്രാൻഡിന്റെ പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മൃദുലയും പാർവതിയും

> **Lead Summary:** ടെലിവിഷൻ പരമ്പരകളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മൃദുല വിജയ്. മൃദുലയുടെ സഹോദരി പാർവതിയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. അഭിനയത്തിന് പിന്നാലെ ഇരുവരും ചേർന്ന് അടുത്തിടെ ഒരു പുത്തൻ ക്ലോത്തിങ് ബിസിനസ്സ് ആരംഭിച്ചിരുന്നു. 'സിസ് ബൈ എംപി' എന്നാണ് ഈ ഫാഷൻ ബ്രാൻഡിന്റെ പേര്. നിലവിൽ പ്രധാനമായും സാരികളാണ് ഈ പേജിലൂടെ ഇവർ വിപണിയിലെത്തിക്കുന്നത്. എന്നാൽ തങ്ങളുടെ ബ്രാൻഡിന്റെ പേരിലുള്ള 'സിസ്' എന്നാൽ പലരും കരുതുന്നത് പോലെ 'സഹോദരിമാർ' എന്ന അർത്ഥത്തിലല്ല ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് മൃദുലയും പാർവതിയും.

## Article Content

ടെലിവിഷൻ പരമ്പരകളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മൃദുല വിജയ്. മൃദുലയുടെ സഹോദരി പാർവതിയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. അഭിനയത്തിന് പിന്നാലെ ഇരുവരും ചേർന്ന് അടുത്തിടെ ഒരു പുത്തൻ ക്ലോത്തിങ് ബിസിനസ്സ് ആരംഭിച്ചിരുന്നു. 'സിസ് ബൈ എംപി' എന്നാണ് ഈ ഫാഷൻ ബ്രാൻഡിന്റെ പേര്. നിലവിൽ പ്രധാനമായും സാരികളാണ് ഈ പേജിലൂടെ ഇവർ വിപണിയിലെത്തിക്കുന്നത്. എന്നാൽ തങ്ങളുടെ ബ്രാൻഡിന്റെ പേരിലുള്ള 'സിസ്' എന്നാൽ പലരും കരുതുന്നത് പോലെ 'സഹോദരിമാർ' എന്ന അർത്ഥത്തിലല്ല ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് മൃദുലയും പാർവതിയും.

''സിസ് ബൈ എംപി എന്നാണ് ഞങ്ങളുടെ ക്ലോത്തിങ് ബ്രാൻഡിന്റെ പേര്. പേരിലെ സിസ് എന്നതുകൊണ്ട് സഹോദരി എന്നല്ല അർത്ഥം. സ്ട്രോങ്ങ്, ഇന്റിപെൻഡന്റ്, സ്റ്റൈലിഷ് എന്നാണ് പൂർണനാമം. പേര് പാർവതിയാണ് കണ്ടുപിടിച്ചത്'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞു.

''ജോലികൾ ഞങ്ങൾ പരസ്പരം ഡിവൈഡ് ചെയ്താണ് പൂർത്തിയാക്കുന്നത്. മക്കൾ സ്കൂളിൽ പോയശേഷം മാത്രമെ ബിസിനസിൽ ശ്രദ്ധിക്കാൻ കഴിയാറുള്ളു. അവരുള്ളപ്പോൾ പരസ്പരം കാണുക, ഒരുമിച്ചിരുന്ന് ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യുക എന്നത് നടക്കുന്ന കാര്യമല്ല. 899 രൂപ മുതലാണ് ഞങ്ങളുടെ കൈവശമുള്ള സാരികളുടെ വില ആരംഭിക്കുന്നത്. കൊടുക്കുന്നതെല്ലാം വളരെ ക്വാളിറ്റിയുള്ള സാരികളാണ്. ക്വാളിറ്റിയില്ലാത്ത സാരികൾ വന്നിട്ട് പോലും ഞങ്ങൾ അത് വിൽക്കാൻ നിന്നിട്ടില്ല. കസ്റ്റമേഴ്സിന്റെ വിശ്വാസം ഞങ്ങൾക്ക് പ്രധാനപ്പെട്ടതാണ്. ചെറിയ വിലയ്ക്ക് വിറ്റാൽ പോലും അത് വാങ്ങുന്നവർ പിന്നീട് നമ്മളെ കുറ്റം പറയും. ബ്രാൻ‍‍ഡിനെ ബാധിക്കും. ക്വാളിറ്റിയില്ലാത്ത സാരികൾ സ്റ്റോക്കിൽ വന്ന് കഴിയുമ്പോൾ റിട്ടേൺ ചെയ്യാൻ പലപ്പോഴും സാധിക്കാറില്ല. ഒരാൾ നമ്മുടെ കയ്യിൽ നിന്നും എന്തെങ്കിലും പർച്ചേസ് ചെയ്താൽ അയാൾ വീണ്ടും നമ്മുടെ അടുത്ത് നിന്നും സാരി വാങ്ങണം. അതുകൊണ്ട് അത്തരത്തിലാണ് ബിസിനസും കസ്റ്റമർ ഡീലിങ്സും നടത്തുന്നത്'', എന്നും ഇരുവരും കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/364085/sis-doesnt-mean-sisters-mridula-and-parvathy-reveal-the-secret-behind-the-name-of-their-new-business-brand)