കാസർഗോഡ് കാഞ്ഞങ്ങാട് സ്‌കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു, വൻ ദുരന്തം ഒഴിവായത് വിദ്യാർഥികൾ ക്ലാസിൽ ആയതിനാൽ

കാസർഗോഡ് കാഞ്ഞങ്ങാട്  സ്‌കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു, വൻ ദുരന്തം ഒഴിവായത് വിദ്യാർഥികൾ ക്ലാസിൽ ആയതിനാൽ
Jun 5, 2026 05:25 PM | By Susmitha Surendran

കാസർഗോഡ് : (https://truevisionnews.com/) കാഞ്ഞങ്ങാട് യു.ബി.എം.സി സ്‌കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. ഉച്ചഭക്ഷണം കഴിഞ്ഞ് വിദ്യാർഥികൾ ക്ലാസിൽ ആയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

കുട്ടികളടക്കമുള്ളവർ സ്ഥിരമായി നടന്നുപോകുന്ന വഴിയാണിത്. മതിലിന്റെ ജീർണാവസ്ഥ പല തവണയായി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. 50 മീറ്റർ നീളം വരുന്നതാണ് ഈ മതിൽ.

അതേസമയം, സംസ്ഥാനത്ത് നാളേയും മറ്റാന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് രണ്ട് പേരാണ് മരിച്ചത്. കൊടുങ്ങല്ലൂരിൽ മരം വീണ് സ്കൂട്ടർ യാത്രികനും, കോഴിക്കോട് ആംബുലൻസ് തെന്നി മറിഞ്ഞ് വയോധികയുമാണ് മരിച്ചത്.

Content Highlight: The perimeter wall of Kanhangad UBMC School collapsed.

Next TV

Related Stories
വിലങ്ങാട്ട് അതീവ ജാഗ്രത! ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; പൊതുജനങ്ങളെ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവ്

Jun 5, 2026 07:33 PM

വിലങ്ങാട്ട് അതീവ ജാഗ്രത! ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; പൊതുജനങ്ങളെ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവ്

വടകര താലൂക്കില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത, ജനങ്ങളെ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍...

Read More >>
അവധി വന്നിട്ടുണ്ടേ...!! അതിതീവ്ര മഴ മുന്നറിയിപ്പ് ; വയനാട് കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ എല്ലാ സ്ഥാപനങ്ങൾക്കും നാളെ അവധി

Jun 5, 2026 06:11 PM

അവധി വന്നിട്ടുണ്ടേ...!! അതിതീവ്ര മഴ മുന്നറിയിപ്പ് ; വയനാട് കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ എല്ലാ സ്ഥാപനങ്ങൾക്കും നാളെ അവധി

അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വയനാട്, കോഴിക്കോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ...

Read More >>
കോഴിക്കൂട്ടിൽ ഒളിപ്പിച്ചത് 86 കുപ്പി മദ്യം! പത്തനംതിട്ടയിൽ വൻ മദ്യവേട്ട; ഒരാൾ അറസ്റ്റിൽ

Jun 5, 2026 05:12 PM

കോഴിക്കൂട്ടിൽ ഒളിപ്പിച്ചത് 86 കുപ്പി മദ്യം! പത്തനംതിട്ടയിൽ വൻ മദ്യവേട്ട; ഒരാൾ അറസ്റ്റിൽ

കോഴിക്കൂട്ടിൽ ഒളിപ്പിച്ചത് 86 കുപ്പി മദ്യം പത്തനംതിട്ടയിൽ മദ്യവേട്ട ഒരാൾ...

Read More >>
Top Stories

News Roundup