'കഥ എഴുതി തീരുന്ന അന്ന് ഡേറ്റ് തരാമെന്ന് പൃഥ്വിരാജ് പറഞ്ഞു'; പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ജീത്തു ജോസഫ്

'കഥ എഴുതി തീരുന്ന അന്ന് ഡേറ്റ് തരാമെന്ന് പൃഥ്വിരാജ് പറഞ്ഞു'; പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ജീത്തു ജോസഫ്
2026-06-05T17:39:00 | By Anusree vc
#Jeethu Joseph #Prithviraj Sukumaran #Malayalam Cinema

(https://moviemax.in/ ) ബോക്‌സ് ഓഫീസിൽ മികച്ച വിജയം കൈവരിച്ച 'ദൃശ്യം 3' എന്ന ചിത്രത്തിന്റെ ആവേശത്തിലാണ് സംവിധായകൻ ജീത്തു ജോസഫ്. റിലീസിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചെങ്കിലും അതൊന്നും 'ദൃശ്യം 3'യുടെ ബോക്‌സ് ഓഫീസ് കളക്ഷനെ ബാധിച്ചിട്ടില്ല. തീയേറ്ററുകളിൽ വലിയ കുതിപ്പാണ് ചിത്രം തുടരുന്നത്. 

തെലുങ്ക് സിനിമ, കോർട്ട് റൂം ഡ്രാമ, ഹുഡൺഇറ്റ് രീതിയിലുള്ള മറ്റൊരു ചിത്രം എന്നിവയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യാനൊരുങ്ങുന്നത്. 'ഒരുപാട് പ്രോജക്ടുകൾ അണിയറയിലുണ്ട്. പെട്ടെന്ന് ചെയ്യാനൊരുങ്ങുന്നത് നേരിന്റെ കഥാകൃത്തായ ശാന്തി മായാദേവി കൊണ്ടുവന്ന ഒരു തെലുങ്ക് പ്രോജക്ടാണ്. ശാന്തിയുടേതാണ് അതിന്‍റെ കഥ.

ശാന്തിയുടെ തന്നെ മറ്റൊരു ലീഗൽ ഡ്രാമയുണ്ട്. മറ്റൊന്ന് whodunnit ഴോണറിലുള്ള ചിത്രമാണ്. രാജുവാകും ചെയ്യുന്നത്. ഡിറ്റക്ടീവും 12th മാനും പോലുള്ള ചിത്രമായിരിക്കും ഇത്. വ്യത്യസ്തമായ ഴോണറിലുള്ള മറ്റ് ചിത്രങ്ങളും മനസിലുണ്ട്. ഹൊറർ, മ്യൂസിക്കൽ, കുട്ടികളുടെ സിനിമ തുടങ്ങിയവയെല്ലാം എനിക്ക് ചെയ്യണമെന്നുണ്ട്. അതിന്റെയൊക്കെ പ്രോസസുകൾ നടക്കുന്നുണ്ട്,' ജീത്തു ജോസഫ് പറഞ്ഞു.

പൃഥ്വിരാജിനെ നായകനാക്കി ചെയ്യാനാഗ്രഹിക്കുന്ന മറ്റൊരു ചിത്രത്തെ കുറിച്ചും അഭിമുഖത്തിൽ ജീത്തു ജോസഫ് മനസ് തുറന്നിരുന്നു. എപ്പോൾ തിരക്കഥ എഴുതി തീരുന്നോ അപ്പോ ഡേറ്റ് തരാം എന്നാണ് തന്നോട് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നതെന്ന് ജീത്തു ജോസഫ് പറഞ്ഞു.

'പണ്ട് പൃഥ്വിരാജിനോട് പറഞ്ഞ ഒരു കഥയുണ്ട്, പക്ഷേ അത് വളരെ സീരിയസ് ആയ സിനിമയാണ്. രാജു എന്നോട് പറഞ്ഞത് 'ജീത്തു അത് എപ്പോൾ എഴുതി തീരുന്നോ അപ്പോ ഡേറ്റ് തരാം എന്നാണ്'. ഞാൻ മെമ്മറീസിന്റെ സമയത്ത് പറഞ്ഞ കഥയാണത്. ഒരു ഫാമിലി ഡ്രാമയാണ്, ഫെസ്റ്റിവലുകളിൽ അയക്കേണ്ട തരം സിനിമയാകും അത്.

കോമ്മേഴ്‌സ്യലി തിയേറ്ററിലേക്ക് അത് റിലീസ് ചെയ്താൽ എങ്ങനെയുണ്ടാകും എന്നെനിക്ക് അറിയില്ല. അത് എനിക്ക് എഴുതണം എന്നുണ്ട് പക്ഷേ ഇരിക്കാൻ പറ്റുന്നില്ല. കഥ ഇഷ്ടപ്പെട്ടതുകൊണ്ട് രാജുവിനെ വെച്ചു തന്നെ ചെയ്യണമെന്നുണ്ട്,' എന്നാണ് ജീത്തുവിന്റെ വാക്കുകൾ

Content Highlight: A Prithviraj film like '12th Man'; The story told during 'Memories'; Jeethu Joseph reveals projects

#Jeethu Joseph #Prithviraj Sukumaran #Malayalam Cinema

Next TV

Related Stories
'പേടിക്കണ്ട ധ്യാന്‍..  ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ....'; ധ്യാനിന് നവ്യയുടെ മറുപടി

Jul 15, 2026 08:21 PM

'പേടിക്കണ്ട ധ്യാന്‍.. ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ....'; ധ്യാനിന് നവ്യയുടെ മറുപടി

വർഷങ്ങൾക്ക് മുൻപ് നവ്യ നായരെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്ന് പറഞ്ഞ ധ്യാൻ ഇപ്പോൾ നവ്യക്കൊപ്പം അഭിനയിക്കുന്നു. സിഎം ആകുമ്പോൾ മുൻനിരയിൽ...

Read More >>
 സിനിമ കണ്ടപ്പോൾ മദ്യപാനം നിർത്തി; വെളിപ്പെടുത്തലുമായി അജു വർഗീസ്

Jul 15, 2026 12:18 PM

സിനിമ കണ്ടപ്പോൾ മദ്യപാനം നിർത്തി; വെളിപ്പെടുത്തലുമായി അജു വർഗീസ്

ജയസൂര്യയുടെ 'വെള്ളം' സിനിമ കണ്ടതിന് ശേഷമാണ് മദ്യപാനം നിർത്തിയതെന്ന് അജു വർഗീസ്. ആ സിനിമയും ജയസൂര്യയുടെ പെർഫോമൻസും തന്നെ വല്ലാതെ സ്വാധീനിച്ചു...

Read More >>
'സൽപ്പേരിന് കളങ്കം വരുത്താൻ തന്നെയാ...വിട്ടുകൊടുക്കില്ല...'; ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സൈബർ ആക്രമണത്തിനെതിരെ അന്ന രേഷ്മ രാജൻ

Jul 15, 2026 11:39 AM

'സൽപ്പേരിന് കളങ്കം വരുത്താൻ തന്നെയാ...വിട്ടുകൊടുക്കില്ല...'; ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സൈബർ ആക്രമണത്തിനെതിരെ അന്ന രേഷ്മ രാജൻ

തന്റെ ചിത്രം അശ്ലീലമായി എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ നടി അന്ന രേഷ്മ രാജൻ കേരള പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി....

Read More >>
രണ്ടാം ഘട്ട കീമോ പൂർത്തിയായി; ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണെന്ന് ഉമ ശങ്കരി

Jul 15, 2026 11:11 AM

രണ്ടാം ഘട്ട കീമോ പൂർത്തിയായി; ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണെന്ന് ഉമ ശങ്കരി

നടി ഉമ ശങ്കരി ബ്രസ്റ്റ് കാൻസർ ചികിത്സയുടെ രണ്ടാം ഘട്ട കീമോ പൂർത്തിയാക്കി. പ്രയാസകരമായ ദിവസങ്ങളെ എങ്ങനെ നേരിടണമെന്ന് പഠിക്കുകയാണെന്ന് താരം പറഞ്ഞു....

Read More >>
മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

Jul 14, 2026 10:56 AM

മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

മഞ്ജു വാര്യർ ചിത്രം 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ കമൽ. മതം മാറിയ മാധവിക്കുട്ടിയുടെ കഥയായതിനാൽ നോർത്ത്...

Read More >>
'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

Jul 14, 2026 09:38 AM

'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

കെ.ടി. ജലീൽ കുട്ടിയെക്കൊണ്ട് വാക്ക് തെറ്റിച്ചു പറയിപ്പിച്ച സംഭവത്തിൽ ബാലാവകാശ ലംഘന ആരോപണത്തെ തള്ളി നടി മാലാ...

Read More >>
Top Stories

News Roundup