---
title: "'ഈ പ്രായത്തിലുള്ള പെൺകുട്ടി ഇത് ഓർഡർ ചെയ്യാനോ?'; സൊമാറ്റോ റൈഡറുടെ ചോദ്യം ,എവിടെ സുരക്ഷ?"
english_title: "The unfortunate experience of a young woman who ordered food at night"
publisher: "moviemax.in"
canonical_url: "https://moviemax.in/news/364024/the-unfortunate-experience-of-a-young-woman-who-ordered-food-at-night"
published_at: "2026-06-05T14:28:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a228fe511e9f_RT5FGVB_.jpg"
keywords: ["VIRAL", "ZOMATO", "FOOD ORDERING", "DELIVERY BOY"]
---

# 'ഈ പ്രായത്തിലുള്ള പെൺകുട്ടി ഇത് ഓർഡർ ചെയ്യാനോ?'; സൊമാറ്റോ റൈഡറുടെ ചോദ്യം ,എവിടെ സുരക്ഷ?

> **Lead Summary:** **[**രാത്രിയിൽ ഭക്ഷണം ഓർഡർ ചെയ്തപ്പോൾ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് ആന്യ വിഗ് എന്ന യുവതി. പ്രൊഫഷണൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നിലൂടെയാണ് യുവതി സൊമാറ്റോ റൈഡറിൽ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയത്. ഇതോടെ സോഷ്യൽ മീഡിയയിൽ സ്ത്രീകളുടെ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി.

## Article Content

**[**രാത്രിയിൽ ഭക്ഷണം ഓർഡർ ചെയ്തപ്പോൾ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് ആന്യ വിഗ് എന്ന യുവതി. പ്രൊഫഷണൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നിലൂടെയാണ് യുവതി സൊമാറ്റോ റൈഡറിൽ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയത്. ഇതോടെ സോഷ്യൽ മീഡിയയിൽ സ്ത്രീകളുടെ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി.

> രാത്രി 11 മണിയോടെ ഡിന്നറിന് ശേഷം ആന്യ ഓൺലൈനായി ഒരു പാൻ (Paan) ഓർഡർ ചെയ്തു. ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയ യുവതിയോട് "ഓർഡർ നൽകിയത് നിങ്ങൾ തന്നെയാണോ" എന്ന് റൈഡർ ചോദിച്ചു. ആന്യ മറുപടി നൽകാൻ താല്പര്യം കാണിച്ചില്ലെങ്കിലും അയാൾ പിന്മാറിയില്ല. "ഈ പ്രായത്തിലുള്ള ഒരു പെൺകുട്ടി പാൻ ഓർഡർ ചെയ്യുന്നു" എന്ന തരത്തിൽ അനാവശ്യമായ കമന്റുകൾ അയാൾ പറയാൻ തുടങ്ങി.

ഈ പെരുമാറ്റം തന്നിൽ വലിയ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും ഉണ്ടാക്കിയെന്ന് ആന്യ പറയുന്നു. ഡെലിവറിക്ക് എത്തുന്നവർക്ക് ഉപഭോക്താക്കൾ എന്താണ് ഓർഡർ ചെയ്തതെന്ന് അറിയാൻ എങ്ങനെ സാധിക്കുന്നുവെന്നും, അതിൽ അഭിപ്രായം പറയാൻ അവർക്ക് ആരാണ് അവകാശം നൽകിയതെന്നും യുവതി ചോദിക്കുന്നു.

ഇയാൾക്കെതിരെ പരാതി നൽകിയാൽ പോലും താൻ താമസിക്കുന്ന സ്ഥലം അയാൾക്ക് കൃത്യമായി അറിയാമെന്നത് വലിയ ആശങ്കയുണ്ടാക്കുന്നതായി ആന്യ കുറിപ്പിൽ വ്യക്തമാക്കുന്നു. ആന്യയുടെ പോസ്റ്റ് വൈറലായതോടെ സമാനമായ അനുഭവങ്ങൾ തുറന്നുപറഞ്ഞ് നിരവധി സ്ത്രീകളാണ് രംഗത്തെത്തിയത്. ഡെലിവറി ആപ്പുകളിലെ ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും എത്രത്തോളം അപകടത്തിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് പലരും കമന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/364024/the-unfortunate-experience-of-a-young-woman-who-ordered-food-at-night)