---
title: "ചിരിക്കുമ്പോൾ 200% ഡിക്യൂ തന്നെ! തനി ദുൽഖർ ലുക്കിലുള്ള ഈ യുവതി ആരാണെന്ന് അറിയാമോ?"
english_title: "When you laugh, you're 200% DQ! Do you know who this young woman with a Dulquer lookalike is?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/363574/when-you-laugh-youre-200-dq-do-you-know-who-this-young-woman-with-a-dulquer-lookalike-is"
published_at: "2026-06-03T13:38:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fe1a6ebeed_FTHGTFY.jpg"
keywords: ["LATEST NEWS", "DQ", "DULQUER SALMAN"]
---

# ചിരിക്കുമ്പോൾ 200% ഡിക്യൂ തന്നെ! തനി ദുൽഖർ ലുക്കിലുള്ള ഈ യുവതി ആരാണെന്ന് അറിയാമോ?

> **Lead Summary:** **[**ലോകത്ത് ഒരാളെപ്പോലെ തന്നെയിരിക്കുന്ന ഏഴുപേരുണ്ടാകുമെന്ന് പഴമക്കാർ പറയാറുണ്ട്. ഒരേ ഫേസ്കട്ടും ചിരിയും എന്തിനേറെ ബോഡി ലാംഗ്വേജ് വരെ ഒരുപോലെയുള്ള അപൂർവ്വം ചിലരെ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുമുണ്ട്. പലപ്പോഴും സിനിമാതാരങ്ങളുടെ അപരന്മാരാണ് ഇങ്ങനെ വൈറലാകാറുള്ളത്. എന്നാൽ, എഐ സാങ്കേതികവിദ്യകളുടെ സഹായമൊന്നുമില്ലാതെ, തനി ദുൽഖർ സൽമാൻ ലുക്കിലുള്ള ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും തരംഗമാകുന്നത്.

## Article Content

**[**ലോകത്ത് ഒരാളെപ്പോലെ തന്നെയിരിക്കുന്ന ഏഴുപേരുണ്ടാകുമെന്ന് പഴമക്കാർ പറയാറുണ്ട്. ഒരേ ഫേസ്കട്ടും ചിരിയും എന്തിനേറെ ബോഡി ലാംഗ്വേജ് വരെ ഒരുപോലെയുള്ള അപൂർവ്വം ചിലരെ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുമുണ്ട്. പലപ്പോഴും സിനിമാതാരങ്ങളുടെ അപരന്മാരാണ് ഇങ്ങനെ വൈറലാകാറുള്ളത്. എന്നാൽ, എഐ സാങ്കേതികവിദ്യകളുടെ സഹായമൊന്നുമില്ലാതെ, തനി ദുൽഖർ സൽമാൻ ലുക്കിലുള്ള ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും തരംഗമാകുന്നത്.

സംസാര ശൈലിയിലും ചിരിയിലും സ്റ്റൈലിലും അക്ഷരാർത്ഥത്തിൽ ദുൽഖറിന്റെ 'കാർബൺ കോപ്പി'യാണ് ഈ തമിഴ്‌നാട് സ്വദേശിനി. പേര് സൗന്ദര്യ ബാലസുബ്രമണി.

**ആരാണ് ഈ 'ദുൽഖർ ലുക്കിലിരിക്കുന്ന' സുന്ദരി?**

വെറുമൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മാത്രമല്ല സൗന്ദര്യ. 'അൺഷാക്കിൾഡ്', 'അഡ്മിറ്റഡ്' , '1000 ഡേയ്സ് ഓഫ് ലവ്'  തുടങ്ങിയ ജനപ്രിയ പുസ്തകങ്ങളുടെ രചയിതാവാണ് ഈ തമിഴ്നാട് സ്വദേശിനി. കൂടാതെ അറിയപ്പെടുന്ന ഒരു സംരംഭകയും കമ്മ്യൂണിറ്റി ബിൽഡറും കൂടിയായ ഇവർ നിലവിൽ സാൻഫ്രാൻസിസ്കോയിലാണ് താമസിക്കുന്നത്.

കഴിഞ്ഞ കുറച്ചുനാളുകളായി തനിക്ക് വരുന്ന മെസേജുകളിൽ ഭൂരിഭാഗവും ദുൽഖർ സൽമാനുമായുള്ള സാദൃശ്യത്തെക്കുറിച്ചാണെന്ന് പറഞ്ഞാണ് സൗന്ദര്യ ഒരു വീഡിയോ പങ്കുവെച്ചത്. ചില ആംഗിളുകളിൽ നോക്കുമ്പോൾ ഇത് ദുൽഖർ തന്നെയാണോ എന്ന് തോന്നിപ്പോകുന്ന രീതിയിലാണ് വീഡിയോയിലുള്ളത്.

> "ദുൽഖർ ഈ വീഡിയോ കാണുകയാണെങ്കിൽ... നമ്മൾ എന്നെങ്കിലും നേരിൽ കണ്ടുമുട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," എന്ന് സൗന്ദര്യ വീഡിയോയിൽ പറയുന്നുണ്ട്.

> വീഡിയോ വൈറലായതിന് പിന്നാലെ അക്ഷരാർത്ഥത്തിൽ ഞെട്ടിയ പ്രേക്ഷകരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ചില ശ്രദ്ധേയമായ കമന്റുകൾ ഇങ്ങനെയാണ്: "നിങ്ങൾ ചിരിക്കുമ്പോൾ 200% ദുൽഖർ തന്നെ! ദുൽഖറിന്റെ സ്വന്തം സഹോദരിയാണെന്നാണ് ഞാൻ കരുതിയത്."

> "കാഴ്ചയിൽ മാത്രമല്ല, എല്ലാ ഭാവങ്ങളിലും ദുൽഖർ തന്നെ. ഹേയ് സിനാമിക എന്ന സിനിമയിലെ ദുൽഖറിന്റെ ലുക്ക് ഓർമ്മിപ്പിക്കുന്നു." "ഭാവിയിൽ ദുൽഖറിന്റെ സഹോദരിയായി സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയാലും അത്ഭുതപ്പെടാനില്ല!"

താരങ്ങളുടെ അപരന്മാരെ ഒട്ടനവധി കണ്ടിട്ടുണ്ടെങ്കിലും, മറ്റൊരു ഭാഷയിലെ ഒരു സ്ത്രീയിൽ തങ്ങളുടെ പ്രിയതാരത്തിന്റെ മുഖച്ഛായ കണ്ടതിന്റെ ആവേശത്തിലാണ് മലയാളി സിനിമാപ്രേമികൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/363574/when-you-laugh-youre-200-dq-do-you-know-who-this-young-woman-with-a-dulquer-lookalike-is)