---
title: "'അമ്മയ്ക്കും അപ്പനും സുഖമാണോ? നന്ദി എല്ലാവർക്കും'; ട്രോളർമാർക്ക് അന്ന രേഷ്മ രാജന്റെ കിടിലൻ മറുപടി"
english_title: "Anna Reshma Rajan Slams Trolls With Bold Reply After Viral Reels"
publisher: "moviemax.in"
canonical_url: "https://moviemax.in/news/373492/anna-reshma-rajan-bold-reply-to-trolls-viral-reels"
published_at: "2026-07-20T12:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dceafacfe1_anna-reshma-rajan-bold-reply-to-trolls-viral-reels.jpg"
keywords: ["Anna Reshma Rajan", "Angamaly Diaries", "Lichi", "Argentina Jersey", "Social Media", "Kerala Actress"]
---

# 'അമ്മയ്ക്കും അപ്പനും സുഖമാണോ? നന്ദി എല്ലാവർക്കും'; ട്രോളർമാർക്ക് അന്ന രേഷ്മ രാജന്റെ കിടിലൻ മറുപടി

> **Lead Summary:** ** **സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ നടി അന്ന രേഷ്മ രാജൻ ട്രോളർമാർക്ക് കിടിലൻ മറുപടി നൽകി വാർത്തകളിൽ.അടുത്തിടെ അന്ന പങ്കുവെച്ച രണ്ട് റീൽ വീഡിയോകളാണ് വിവാദമായത്. ഒന്ന് കടുത്ത അർജന്റീന ആരാധികയായ താരം ടീമിന്റെ ജഴ്സി അണിഞ്ഞുള്ള ഫുട്ബോൾ റീലായിരുന്നു.

## Article Content

** **സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ നടി അന്ന രേഷ്മ രാജൻ ട്രോളർമാർക്ക് കിടിലൻ മറുപടി നൽകി വാർത്തകളിൽ.അടുത്തിടെ അന്ന പങ്കുവെച്ച രണ്ട് റീൽ വീഡിയോകളാണ് വിവാദമായത്. ഒന്ന് കടുത്ത അർജന്റീന ആരാധികയായ താരം ടീമിന്റെ ജഴ്സി അണിഞ്ഞുള്ള ഫുട്ബോൾ റീലായിരുന്നു.

രണ്ടാമത്തേത് ഒരു ബ്രാൻഡിന്റെ സബ്സ്ക്രിപ്ഷന്റെ ഭാഗമായി ചെയ്ത ഗ്ലാമർ റീലും.ഈ രണ്ട് വീഡിയോകൾക്കും താഴെ വലിയ രീതിയിലുള്ള മോശം കമന്റുകളാണ് വന്നത്. വിമർശനങ്ങൾ രൂക്ഷമായതോടെ അന്ന കമന്റ് ബോക്സ് ഓഫ് ചെയ്യുകയുണ്ടായി. എന്നാൽ പിന്നീട് താരം തന്നെ പോസ്റ്റിട്ട് ട്രോളർമാർക്ക് മറുപടി നൽകി.

> "ആകാംക്ഷയിൽ ഒരു റീൽ ഇട്ടത് മാത്രമേ ഓർമയുള്ളൂ. ചീത്ത കമന്റ്സ് ഇട്ട എല്ലാവരുടെയും അമ്മയ്ക്കും അപ്പനും സുഖമാണെന്നു കരുതുന്നു. നന്ദി എല്ലാവർക്കും" എന്നായിരുന്നു അന്നയുടെ കുറിപ്പ്. ഈ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേർ അന്നയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി.

അർജന്റീനയുടെ ജഴ്സി ധരിച്ചുള്ള വീഡിയോകൾ അന്ന നേരത്തെയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫുട്ബോൾ ലോകകപ്പ് സമയത്ത് അർജന്റീനയ്ക്ക് വേണ്ടി അന്ന നടത്തിയ സപ്പോർട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.2017ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെയാണ് അന്ന സിനിമയിലേക്ക് എത്തുന്നത്.

ആദ്യ സിനിമയിലെ പ്രകടനം തന്നെ പ്രേക്ഷകശ്രദ്ധ നേടി. പിന്നീട് നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. സിനിമയ്ക്ക് പുറമെ വിവിധ ഉദ്ഘാടന വേദികളിലും പരിപാടികളിലും അന്ന സജീവമാണ്.സോഷ്യൽ മീഡിയ ആക്രമണങ്ങൾക്ക് എതിരെ തുറന്നടിച്ച അന്നയുടെ പോസ്റ്റ് ഇപ്പോൾ ചർച്ചാവിഷയമായിട്ടുണ്ട്.

[A post shared by Anna raajan (@annaspeeks)](https://www.instagram.com/reel/Da-ZJi_TGex/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://moviemax.in/news/373492/anna-reshma-rajan-bold-reply-to-trolls-viral-reels)