---
title: "'പുള്ളി ചെയ്തതൊന്നും ഞാൻ ചെയ്യില്ല, അതൊക്കെ മോശമാണ്'; ധ്യാനിന്റെ പഴയ വീഡിയോ വീണ്ടും കുത്തിപ്പൊക്കി സോഷ്യൽ മീഡിയ"
english_title: "Dhyan Sreenivasan CM Troll About Joseph Vijay Goes Viral Again In Tamil Nadu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/373499/dhyan-sreenivasan-joseph-vijay-cm-troll-viral"
published_at: "2026-07-20T13:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dd588e8950_dhyan-sreenivasan-joseph-vijay-cm-troll-viral.jpg"
keywords: ["Dhyan Sreenivasan", "Joseph Vijay", "Tamil Nadu CM", "Navya Nair", "AMMA", "Tamil Cinema", "Controversy"]
---

# 'പുള്ളി ചെയ്തതൊന്നും ഞാൻ ചെയ്യില്ല, അതൊക്കെ മോശമാണ്'; ധ്യാനിന്റെ പഴയ വീഡിയോ വീണ്ടും കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

> **Lead Summary:** > ** ത**മിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയെക്കുറിച്ചുള്ള നടൻ ധ്യാൻ ശ്രീനിവാസന്റെ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഒരു അഭിമുഖത്തിനിടെ "ഞാൻ മുഖ്യമന്ത്രിയാകുമ്പോൾ സാരിയുടുത്ത് നവ്യ നായർ മുന്നിൽ തന്നെ ഉണ്ടാകണം" എന്നായിരുന്നു ധ്യാന്റെ തമാശ.

## Article Content

> ** ത**മിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയെക്കുറിച്ചുള്ള നടൻ ധ്യാൻ ശ്രീനിവാസന്റെ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഒരു അഭിമുഖത്തിനിടെ "ഞാൻ മുഖ്യമന്ത്രിയാകുമ്പോൾ സാരിയുടുത്ത് നവ്യ നായർ മുന്നിൽ തന്നെ ഉണ്ടാകണം" എന്നായിരുന്നു ധ്യാന്റെ തമാശ.

ഈ പരാമർശമാണ് തമിഴ്നാട്ടിൽ വരെ പ്രതിഷേധത്തിനും സൈബർ ആക്രമണത്തിനും കാരണമായത്.എന്നാൽ ഇതാദ്യമായല്ല ധ്യാൻ ഇത്തരത്തിൽ തമാശ പറയുന്നതെന്ന് ഇപ്പോൾ പഴയൊരു വീഡിയോ വീണ്ടും വൈറലായതോടെ വ്യക്തമാകുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് ഒരു അവാർഡ് ദാന ചടങ്ങിലാണ് ധ്യാൻ ഇതേ വിഷയത്തെ കുറിച്ച് സംസാരിച്ചത്.

> അവതാരക കേരളത്തിന്റെ മുഖ്യമന്ത്രിയായാൽ ആദ്യം ചെയ്യുന്നതെന്താണെന്ന് ചോദിച്ചപ്പോഴായിരുന്നു ധ്യാന്റെ മറുപടി. "ഞാൻ ആദ്യം 'അമ്മ'യുടെ പ്രസിഡന്റാവാനാണ് നിൽക്കുന്നത്. അതിന് ശേഷമേ മുഖ്യമന്ത്രി ആകൂ. പ്രസിഡന്റ് ആയിട്ട് 13 വർഷങ്ങൾക്ക് ശേഷം 'ജോസഫ് വിജയ് എൻഡ്രും നാൻ' എന്ന് പറഞ്ഞ് പുള്ളി വരും.

> പുള്ളി ചെയ്തതൊന്നും ഞാൻ ചെയ്യില്ല, അതൊക്കെ മോശമാണ്" എന്ന് ധ്യാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ഈ പഴയ വീഡിയോ ഇപ്പോൾ തമിഴകം ഏറ്റെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രിയെ കളിയാക്കുന്നത് ധ്യാൻ നിർത്തുന്നില്ല എന്ന് പറഞ്ഞാണ് തമിഴ് ആരാധകർ വിമർശിക്കുന്നത്. "മിണ്ടാതിരിക്കുന്നതാണ് നല്ലത്", "പരിധി വിട്ട് സംസാരിക്കരുത്" എന്നിങ്ങനെയുള്ള കമന്റുകളും വരുന്നുണ്ട്.

നേരത്തെ വൈറലായ ധ്യാന്റെ സിഎം ട്രോൾ തമിഴ്നാട്ടിലും ട്രെൻഡായിരുന്നു. നിരവധി തമിഴ് ഓൺലൈൻ ചാനലുകൾ ധ്യാന്റെ പരാമർശം റിപ്പോർട്ട് ചെയ്തതോടെയാണ് വിവാദം വലുതായത്. തമാശയ്ക്ക് പറഞ്ഞതാണെങ്കിലും രാഷ്ട്രീയ നേതാക്കളെ കുറിച്ചുള്ള പരാമർശത്തിൽ ശ്രദ്ധിക്കണമെന്നാണ് ആരാധകരുടെ പൊതുവായ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://moviemax.in/news/373499/dhyan-sreenivasan-joseph-vijay-cm-troll-viral)