---
title: "ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!"
english_title: "Lalettan Mass on top of Shakira's song!; Mohanlal's football song goes viral on social media during the World Cup!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/365362/lalettan-mass-on-top-of-shakiras-song-mohanlals-football-song-goes-viral-on-social-media-during-the-world-cup"
published_at: "2026-06-11T17:28:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2aa44d2c027_Mohanlals_football_song_goes_viral_on_social_media_during_the_World_Cup.jpg"
keywords: ["Mohanlal Football Song", "Hisham Abdul Wahab", "World Cup 2026"]
---

# ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

> **Lead Summary:** ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന ലോകകപ്പ് ആവേശത്തിന് ഇന്ന് രാത്രി 12.30ഓടെ ഔദ്യോഗികമായി തുടക്കമാകും. തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ വരവേൽക്കാൻ ലോകത്തിന്റെ വിവിധ കോണുകളിലുള്ള ആരാധകർ ഇതിനകം തന്നെ വൻ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എല്ലാ ലോകകപ്പ് സീസണുകളിലെയും പോലെ ഇത്തവണയും പോപ്പ് ഗായിക ഷക്കീറയുടെ ഗാനം ശ്രദ്ധനേടിയതിനൊപ്പം, മലയാളികളുടെ സ്വന്തം നടൻ മോഹൻലാലിന്റെ ഫുട്ബോൾ ഗാനവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ രീതിയിൽ തരംഗമാവുകയാണ്. മൂന്ന് വർഷം മുൻപ് ഖത്തർ ലോകകപ്പിനോട് അനുബന്ധിച്ച് റിലീസ് ചെയ്ത ഈ ആവേശം നിറഞ്ഞ ഗാനമാണ് പുതിയ ലോകകപ്പ് ആരവങ്ങൾക്കിടയിൽ ആരാധകർ ഇപ്പോൾ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്.

## Article Content

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന ലോകകപ്പ് ആവേശത്തിന് ഇന്ന് രാത്രി 12.30ഓടെ ഔദ്യോഗികമായി തുടക്കമാകും. തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ വരവേൽക്കാൻ ലോകത്തിന്റെ വിവിധ കോണുകളിലുള്ള ആരാധകർ ഇതിനകം തന്നെ വൻ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എല്ലാ ലോകകപ്പ് സീസണുകളിലെയും പോലെ ഇത്തവണയും പോപ്പ് ഗായിക ഷക്കീറയുടെ ഗാനം ശ്രദ്ധനേടിയതിനൊപ്പം, മലയാളികളുടെ സ്വന്തം നടൻ മോഹൻലാലിന്റെ ഫുട്ബോൾ ഗാനവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ രീതിയിൽ തരംഗമാവുകയാണ്. മൂന്ന് വർഷം മുൻപ് ഖത്തർ ലോകകപ്പിനോട് അനുബന്ധിച്ച് റിലീസ് ചെയ്ത ഈ ആവേശം നിറഞ്ഞ ഗാനമാണ് പുതിയ ലോകകപ്പ് ആരവങ്ങൾക്കിടയിൽ ആരാധകർ ഇപ്പോൾ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്.

മോഹന്‍ലാല്‍ പാടി അഭിനയിച്ച ഗാനത്തിന്റെ ദൃശ്യഭാഷ നല്‍കിയത് ടി കെ രാജീവ് കുമാര്‍ ആയിരുന്നു. മലയാളത്തിലുള്ള ഗാനത്തിന് അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ സബ് ടൈറ്റിലുകളും ഉണ്ടായിരുന്നു. ​ഗാനത്തിന്റെ വരികളെക്കാൾ മലയാളികളെ ആകർഷിച്ചത് മോഹൻലാലിന്റെ എനർജിയായിരുന്നു. ഫുട്ബോൾ ആവേശം നിറഞ്ഞു നിൽക്കുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രകടത്തെ പുകഴ്ത്തി പലരും രം​ഗത്ത് എത്തിയിരുന്നു. 66 വയസിലും എനർജി സമ്മതിക്കാതെ വയ്യെന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തത്.

'ഷക്കീറയുടെ പാട്ടിനേക്കാൾ നല്ലത് ഇത്' എന്ന് പറഞ്ഞാലും ​ഗാനം വീണ്ടും സോഷ്യലിടത്ത് നിറയുന്നത്. പിന്നാലെ നിരവധിപേർ കമന്റുകളുമായി രം​ഗത്ത് എത്തി. വരികൾക്കിടയിൽ ബ്രസീലിനെ പറ്റി പറയുമ്പോൾ 'സാമ്പാർ താളം' എന്നാണ് പലരും കേട്ടത്. എന്നാൽ അത് സാംബ താളം എന്ന് തിരുത്തി കമന്റ് ചെയ്യുന്നവരും ധാരാളമാണ്. ഹിഷാം അബ്ദുൾ വാഹബ് ആണ് ​ഗാനത്തിന് സം​ഗീതം ഒരുക്കിയത്. വരികൾ എഴുതിയത് കൃഷ്ണദാസ് പങ്കി ആണ്. അതേസമയം 48 ടീമുകളാണ് വേൾഡ് കപ്പിൽ ഇത്തവണ മാറ്റുരയ്ക്കുന്നത്. 16 വേദികളിലായി ആകെ 104 മത്സരങ്ങൾ നടക്കും.48 ടീമുകളെ 12 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. ജൂലൈ 19-ന് ന്യൂയോർക്കിൽ ആണ് ഫിനാലെ നടക്കുക.

[https://youtu.be/EBxqeZ9uCRA?si=2Wch_np6Gh_vhnHq](https://youtu.be/EBxqeZ9uCRA?si=2Wch_np6Gh_vhnHq)

### Related Links & Sources
- [Original Story Source](https://moviemax.in/news/365362/lalettan-mass-on-top-of-shakiras-song-mohanlals-football-song-goes-viral-on-social-media-during-the-world-cup)