ദേശീയ പുരസ്കാര പ്രഭയില്‍ 'കൽക്കി 2898 എ.ഡി' : രണ്ടാം ഭാഗം അടുത്ത വര്ഷം തീയേറ്ററുകളില്‍

ദേശീയ പുരസ്കാര പ്രഭയില്‍ 'കൽക്കി 2898 എ.ഡി' : രണ്ടാം ഭാഗം അടുത്ത വര്ഷം തീയേറ്ററുകളില്‍
2026-07-20T14:23:00 | By VIPIN P V
#Kalki 2898 AD #Prabhas #Nag Ashwin #National Film Awards #Indian Cinema #Sci-Fi Movie

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ സയൻസ് ഫിക്ഷൻ ചിത്രം 'കൽക്കി 2898 എ.ഡി' 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ ഇരട്ടനേട്ടം സ്വന്തമാക്കി ആഘോഷിക്കുകയാണ് അണിയറ പ്രവർത്തകർ.

ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്‌കാരവുമാണ് ഈ മിത്തോളജിക്കൽ സയൻസ് ഫിക്ഷൻ ചിത്രത്തെ തേടിയെത്തിയത്. ചിത്രത്തിൽ വിസ്മയകരമായ ഒരു ഭാവി ലോകം സൃഷ്ടിച്ചെടുത്ത കലാ സംവിധായകൻ നിതിൻ സിഹാനി ചൗധരിക്കാണ് മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള അവാർഡ് ലഭിച്ചത്.

ഈ അഭിമാനകരമായ പുരസ്‌കാര നേട്ടത്തിൽ പ്രേക്ഷകർക്കും ദേശീയ അവാർഡ് ജൂറിക്കും നന്ദി അറിയിച്ച നിർമ്മാതാക്കളായ വൈജയന്തി മൂവീസ്, കൽക്കിയുടെ രണ്ടാം ഭാഗം ഇതിലും വലിയ ഒരു ദൃശ്യവിരുന്നായിരിക്കുമെന്ന് ഉറപ്പുനൽകി.

പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ എന്നിവരുൾപ്പെടെ ഇന്ത്യൻ സിനിമയിലെ വമ്പൻ താരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിലും ചരിത്രം കുറിച്ചിരുന്നു. 2024 ജൂൺ 27-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത കൽക്കി 2898 എ.ഡി ആഗോളതലത്തിൽ 1200 കോടി രൂപയ്ക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടി.

ഹിന്ദി ബെൽറ്റിൽ നിന്ന് മാത്രം 300 കോടിയിലധികം രൂപ നേടിയ ചിത്രം, 2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കി.സംവിധായകൻ നാഗ് അശ്വിന്റെ ദീർഘവീക്ഷണവും ഗ്രൗണ്ട് ബ്രേക്കിംഗ് വിഷ്വൽ എഫക്ട്സുമാണ് ചിത്രത്തെ ഇന്ത്യൻ സിനിമയിലെ തന്നെ ഒരു നാഴികക്കല്ലാക്കി മാറ്റിയത്. സി. അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന് സംഗീതം നൽകിയത് സന്തോഷ് നാരായണനാണ്.

സായ് മാധവ് ബുറ, ബി എസ് ശരവണ കുമാർ എന്നിവർക്കൊപ്പം നാഗ് അശ്വിനും റുഥം സമറും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ജോർജെ സ്റ്റോജിൽകോവിച്ച് ഛായാഗ്രഹണവും കോട്ടഗിരി വെങ്കടേശ്വര റാവു എഡിറ്റിംഗും നിർവഹിച്ചു.ദേശീയ പുരസ്കാര നേട്ടത്തിന്റെ ഇരട്ടി മധുരത്തിനൊപ്പം ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത് കൽക്കിയുടെ അടുത്ത ഭാഗത്തിനായാണ്.

ആദ്യ ഭാഗം നേടിയ വൻ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗത്തിന്റെ അണിയറ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് 2027-ൽ കൽക്കി 2898 എ.ഡി പാർട്ട് 2 തിയേറ്ററുകളിൽ എത്തും.

Content Highlight: Kalki 2898 AD Wins 2 National Awards, Sequel Releasing in 2027

#Kalki 2898 AD #Prabhas #Nag Ashwin #National Film Awards #Indian Cinema #Sci-Fi Movie

Next TV

Related Stories
പണി പാളിയോ ....?  തമിഴ്നാട് മുഖ്യമന്ത്രിയെയും തൃഷയെയും കുറിച്ചുള്ള തമാശ; ധ്യാൻശ്രീനിവാസൻ മാപ്പ് പറയണമെന്ന് വിജയ് ആരാധകർ

Jul 18, 2026 08:37 PM

പണി പാളിയോ ....? തമിഴ്നാട് മുഖ്യമന്ത്രിയെയും തൃഷയെയും കുറിച്ചുള്ള തമാശ; ധ്യാൻശ്രീനിവാസൻ മാപ്പ് പറയണമെന്ന് വിജയ് ആരാധകർ

പ്രമോഷൻ പരിപാടിയിൽ വിജയിയെയും തൃഷയെയും പരാമർശിച്ച് ധ്യാൻ ശ്രീനിവാസൻ നടത്തിയ തമാശ വിവാദം. മാപ്പ് പറയണമെന്ന് വിജയ്...

Read More >>
'ജനനായകൻ' ജൂലൈ 23-ന് തിയേറ്ററുകളിലേക്ക്; അഡ്വാൻസ് ബുക്കിങ് നാളെ മുതൽ, വിജയ് ചിത്രത്തിനായി ആരാധകരുടെ കാത്തിരിപ്പ്

Jul 18, 2026 09:33 AM

'ജനനായകൻ' ജൂലൈ 23-ന് തിയേറ്ററുകളിലേക്ക്; അഡ്വാൻസ് ബുക്കിങ് നാളെ മുതൽ, വിജയ് ചിത്രത്തിനായി ആരാധകരുടെ കാത്തിരിപ്പ്

തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷം വിജയ് അഭിനയിക്കുന്ന അവസാന ചിത്രം ജനായകൻ ജൂലൈ 23ന് റിലീസ്. പുലർച്ചെ 6ന് ഫസ്റ്റ് ഷോ. അഡ്വാൻസ് ബുക്കിംഗ്...

Read More >>
'പ്രസവകാലത്ത് രാജ്ഞിയെപ്പോലെ പരിചരണം, ആർത്തവവിരാമത്തിലോ? സ്ത്രീകൾക്കായുള്ള കരുതലിൽ മാറ്റം വേണമെന്ന് സമീര റെഡ്ഡി

Jul 17, 2026 05:21 PM

'പ്രസവകാലത്ത് രാജ്ഞിയെപ്പോലെ പരിചരണം, ആർത്തവവിരാമത്തിലോ? സ്ത്രീകൾക്കായുള്ള കരുതലിൽ മാറ്റം വേണമെന്ന് സമീര റെഡ്ഡി

മെനോപോസിനെ കുറിച്ച് സമൂഹം മിണ്ടുന്നില്ലെന്ന് നടി സമീര റെഡ്ഡി. പ്രസവാനന്തര വിഷാദം, ഹോർമോൺ മാറ്റങ്ങൾ, സ്ത്രീകൾക്ക് വേണ്ട പിന്തുണ...

Read More >>
അഭിനയത്തിലേക്ക് ജേസൺ സഞ്ജയ്? അൽഫോൺസ് പുത്രന്റെ ക്ഷണം ലഭിച്ചെന്ന് വെളിപ്പെടുത്തൽ

Jul 17, 2026 04:38 PM

അഭിനയത്തിലേക്ക് ജേസൺ സഞ്ജയ്? അൽഫോൺസ് പുത്രന്റെ ക്ഷണം ലഭിച്ചെന്ന് വെളിപ്പെടുത്തൽ

വിജയ് മകൻ ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറുന്ന 'സിഗ്മ' സിനിമയുടെ വിശേഷങ്ങൾ. അൽഫോൺസ് പുത്രൻ അഭിനയിക്കാൻ ക്ഷണിച്ചെന്നും അഭിനയത്തെക്കുറിച്ചും ജേസൺ...

Read More >>
'ജനനായകൻ' റീലോഡഡ്; ആരാധകരെ ആവേശത്തിലാക്കി ദളപതിയുടെ ചിത്രം പുതിയ രൂപത്തിൽ ജൂലൈ 23-ന് തിയേറ്ററുകളിലേക്ക്

Jul 17, 2026 03:47 PM

'ജനനായകൻ' റീലോഡഡ്; ആരാധകരെ ആവേശത്തിലാക്കി ദളപതിയുടെ ചിത്രം പുതിയ രൂപത്തിൽ ജൂലൈ 23-ന് തിയേറ്ററുകളിലേക്ക്

ദളപതി വിജയുടെ അവസാന ചിത്രം ജനനായകൻ പുതിയ പതിപ്പുമായി ജൂലൈ 23ന് റിലീസ്. പാട്ടുകളിൽ മാറ്റം വരുത്തിയതായി നിർമാതാവ്. കേരള ബുക്കിംഗ് ജൂലൈ...

Read More >>
അജ്ഞാതപർവം അവസാനിക്കുന്നു; പ്രഭാസിന്റെ 'ഫൗജി' 2026 ഡിസംബർ മൂന്നിന് തിയേറ്ററുകളിൽ

Jul 16, 2026 01:21 PM

അജ്ഞാതപർവം അവസാനിക്കുന്നു; പ്രഭാസിന്റെ 'ഫൗജി' 2026 ഡിസംബർ മൂന്നിന് തിയേറ്ററുകളിൽ

പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'ഫൗജി' 2026 ഡിസംബർ 3 ന് തിയേറ്ററുകളിൽ. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അത്യുഗ്രൻ പോസ്റ്ററും...

Read More >>
Top Stories

News Roundup

GCC News