---
title: "പണി പാളിയോ ....?  തമിഴ്നാട് മുഖ്യമന്ത്രിയെയും തൃഷയെയും കുറിച്ചുള്ള തമാശ; ധ്യാൻശ്രീനിവാസൻ മാപ്പ് പറയണമെന്ന് വിജയ് ആരാധകർ "
english_title: "Dhyan Sreenivasan Sparks Controversy With Vijay And Trisha Remark During Film Promo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/373256/dhyan-sreenivasan-vijay-trisha-controversy-remark"
published_at: "2026-07-18T20:37:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b9996725c2_dhyan-sreenivasan-vijay-trisha-controversy-remark.jpg"
keywords: ["Dhyan Sreenivasan", "Vijay", "Trisha", "Controversy", "Tamil Cinema"]
---

# പണി പാളിയോ ....?  തമിഴ്നാട് മുഖ്യമന്ത്രിയെയും തൃഷയെയും കുറിച്ചുള്ള തമാശ; ധ്യാൻശ്രീനിവാസൻ മാപ്പ് പറയണമെന്ന് വിജയ് ആരാധകർ 

> **Lead Summary:** ** നടൻ **ധ്യാൻ ശ്രീനിവാസന്റെ ഒരു പരാമർശം കേരളത്തിലും തമിഴ്നാട്ടിലും വലിയ ചർച്ചയ്ക്കും പ്രതിഷേധത്തിനും വഴിവെച്ചിരിക്കുകയാണ്. പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ നടത്തിയ തമാശയാണ് വിജയ് ആരാധകരുടെ രോഷത്തിന് കാരണമായത്.വേദിയിൽ സംസാരിക്കവെ ധ്യാൻ നടത്തിയ താരതമ്യമാണ് വിവാദമായത്.

## Article Content

** നടൻ **ധ്യാൻ ശ്രീനിവാസന്റെ ഒരു പരാമർശം കേരളത്തിലും തമിഴ്നാട്ടിലും വലിയ ചർച്ചയ്ക്കും പ്രതിഷേധത്തിനും വഴിവെച്ചിരിക്കുകയാണ്. പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ നടത്തിയ തമാശയാണ് വിജയ് ആരാധകരുടെ രോഷത്തിന് കാരണമായത്.വേദിയിൽ സംസാരിക്കവെ ധ്യാൻ നടത്തിയ താരതമ്യമാണ് വിവാദമായത്.

> "ഭാവിയിൽ താനും രാഷ്ട്രീയത്തിലിറങ്ങി മുഖ്യമന്ത്രിയായാൽ നടി നവ്യ നായർ പട്ടുസാരി ധരിച്ച് ചടങ്ങിൽ പങ്കെടുക്കും" എന്ന രീതിയിലുള്ള പരാമർശത്തിനിടെ, തമിഴ്നാട് മുഖ്യമന്ത്രി വിജയിയെയും നടി തൃഷയെയും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ധ്യാന്റെ ഈ പരാമർശം ഒരു സാധാരണ തമാശയായി കാണാനാകില്ലെന്നാണ് വിജയ് ആരാധകരുടെ നിലപാട്.

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെയും സഹനടിയെയും വ്യക്തിപരമായ അഭ്യൂഹങ്ങളുമായി ബന്ധപ്പെടുത്തി സംസാരിച്ചത് അംഗീകരിക്കാനാകില്ലെന്ന് വിവിധ ആരാധക കൂട്ടായ്മകൾ പ്രതികരിച്ചു. പരാമർശം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു.

സോഷ്യൽ മീഡിയയിലും വിഷയം വലിയ ചർച്ചയായിരിക്കുകയാണ്. 'ഞങ്ങളുടെ മുഖ്യമന്ത്രിയെ അപമാനിക്കരുത്', 'തമാശയ്ക്കും ഒരു പരിധിയുണ്ട്' എന്നീ ഹാഷ്‌ടാഗുകളോടെ നിരവധി വിജയ് ആരാധകർ പ്രതിഷേധം രേഖപ്പെടുത്തി. കമന്റ് ബോക്സുകളിലും ട്വിറ്റർ എക്സിലും വിഷയം ട്രെൻഡിങ് ആയി.

അതേസമയം, ധ്യാൻ ശ്രീനിവാസൻ വിവാദത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. പ്രമോഷൻ വേദിയിൽ ഏതാനും നിമിഷങ്ങൾ മാത്രം നീണ്ട പരാമർശമാണെങ്കിലും അത് തമിഴ് സിനിമാ ലോകത്തും രാഷ്ട്രീയ-സിനിമാ ആരാധകർക്കിടയിലും വലിയ വിവാദമായി മാറിയിരിക്കുകയാണ്.

കലാകാരന്മാരുടെ തമാശകൾക്കും അതിരുണ്ടെന്നും പൊതുപ്രവർത്തകരെയും സ്ത്രീകളെയും ബഹുമാനിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. മറുവശത്ത്, ഇത് വെറും സിനിമാ പ്രമോഷന്റെ ഭാഗമായ തമാശ മാത്രമാണെന്നും അമിതമായി വലിച്ചിഴയ്ക്കേണ്ടതില്ലെന്നും പറയുന്നവരും ഉണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/373256/dhyan-sreenivasan-vijay-trisha-controversy-remark)