---
title: "യൂറോപ്പിനെ ഇളക്കിമറിച്ച് ലാലേട്ടൻ; ജർമനിയിലെ വേദിയിൽ 'നെഞ്ചിൽ കഞ്ചബാണം' പാടി മോഹൻലാൽ, വീഡിയോ വൈറൽ!"
english_title: "Mohanlal, Mohanlal video viral, Germany stage shows"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368685/mohanlal-mohanlal-video-viral-germany-stage-shows"
published_at: "2026-06-27T09:29:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f4b3fc562d_MOHANLAL.jpg"
keywords: ["Mohanlal", "Mohanlal Video Viral", "Germany Stage Shows"]
---

# യൂറോപ്പിനെ ഇളക്കിമറിച്ച് ലാലേട്ടൻ; ജർമനിയിലെ വേദിയിൽ 'നെഞ്ചിൽ കഞ്ചബാണം' പാടി മോഹൻലാൽ, വീഡിയോ വൈറൽ!

> **Lead Summary:** വിദേശമലയാളികൾ എക്കാലത്തും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് മലയാള സിനിമാ താരങ്ങളുടെ സ്റ്റേജ് ഷോകൾ. പ്രിയ താരങ്ങളെ നേരിൽ കാണാനുള്ള അവസരത്തിനപ്പുറം, ജന്മനാടിന്റെ ഓർമ്മകളെയും സന്തോഷങ്ങളെയും പ്രവാസലോകത്തേക്ക് എത്തിക്കുന്ന ഒത്തുചേരലുകൾ കൂടിയാണവ. സോഷ്യൽ മീഡിയയുടെ കാലത്ത് താരങ്ങൾ പ്രവാസികളിൽ നിന്ന് അകലെയല്ലെങ്കിലും, വിദേശ സ്റ്റേജ് ടൂറുകളോടുള്ള ആരാധകരുടെ ആവേശം ഇന്നും ഒട്ടും ചോർന്നുപോയിട്ടില്ല.

## Article Content

വിദേശമലയാളികൾ എക്കാലത്തും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് മലയാള സിനിമാ താരങ്ങളുടെ സ്റ്റേജ് ഷോകൾ. പ്രിയ താരങ്ങളെ നേരിൽ കാണാനുള്ള അവസരത്തിനപ്പുറം, ജന്മനാടിന്റെ ഓർമ്മകളെയും സന്തോഷങ്ങളെയും പ്രവാസലോകത്തേക്ക് എത്തിക്കുന്ന ഒത്തുചേരലുകൾ കൂടിയാണവ. സോഷ്യൽ മീഡിയയുടെ കാലത്ത് താരങ്ങൾ പ്രവാസികളിൽ നിന്ന് അകലെയല്ലെങ്കിലും, വിദേശ സ്റ്റേജ് ടൂറുകളോടുള്ള ആരാധകരുടെ ആവേശം ഇന്നും ഒട്ടും ചോർന്നുപോയിട്ടില്ല.

അത്തരത്തിൽ പ്രവാസികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് മോഹൻലാലും സംഘവും നടത്തുന്ന യൂറോപ്യൻ ടൂറാണ് ഇപ്പോൾ സിനിമാലോകത്തെ പുതിയ ചർച്ചാവിഷയം. ഈ ടൂറിൽ നിന്നുള്ള മനോഹരമായ ഒരു പെർഫോമൻസ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ജര്‍മനിയിലെ വേദിയില്‍ നിന്നുള്ളതാണ് അത്. ​​ഗാന്ധര്‍വ്വം എന്ന ചിത്രത്തിലെ നെഞ്ചില്‍ കഞ്ചബാണം എന്ന് തുടങ്ങുന്ന ​ഗാനം മോഹന്‍ലാല്‍ വേദിയില്‍ പാടുന്നതിന്‍റെയാണ് വീഡിയോ. വെറുതെ പാടുക മാത്രമല്ല, ഒപ്പമുള്ള നര്ത്തകര്ക്കൊപ്പം അദ്ദേഹം ചില സ്റ്റെപ്പുകള്‍ ഇടുന്നുമുണ്ട്. അതേസമയം ലണ്ടനിലും ഡബ്ലിനിലുമാണ് ഷോയുടെ മറ്റ് രണ്ട് വേദികള്‍. മോഹന്‍ലാല്‍ ലൈവ്: ബിയോണ്ട് ദി സ്ക്രീന്‍ എന്നാണ് ഷോയുടെ പേര്. മോഹന്‍ലാലിനെ കൂടാതെ കെ എസ് ചിത്ര, ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, റംസാന്‍ മുഹമ്മദ്, സാനിയ ഇയ്യപ്പന്‍, വിധു പ്രതാപ്, മനോജ് ജോര്‍ജ്, അഞ്ജു ജോസഫ് എന്നിവരും ഷോയില്‍ പങ്കെടുക്കുന്നുണ്ട്. കിലുക്കം 25 എന്ന പേരില്‍ ഏപ്രിലില്‍ യുഎസിലും മോഹന്‍ലാലും സംഘവും ഷോകള്‍ നടത്തിയിരുന്നു. ഇതും വലിയ ജനപ്രീതി നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/368685/mohanlal-mohanlal-video-viral-germany-stage-shows)