---
title: "'നിങ്ങളെ കുറേ പേർ പീഡിപ്പിച്ചിട്ടുണ്ടോ? കൊലപാതകം നിയമപരമായിരുന്നെങ്കിൽ എന്റെ ലിസ്റ്റിൽ അവളുണ്ടാകുമായിരുന്നു'; ഷഫീന ബീവിക്കെതിരെ രഞ്ജിനി ഹരിദാസ്"
english_title: "Ranjini Haridas Slams YouTuber Shafeena Beevi For Insulting Manju Pillai Daughter Daya Sujith"
publisher: "moviemax.in"
canonical_url: "https://moviemax.in/news/373292/ranjini-haridas-shafeena-beevi-daya-sujith-controversy"
published_at: "2026-07-19T09:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c4567bef61_ranjini-haridas-shafeena-beevi-diya-sujith-controversy.jpg"
keywords: ["Ranjini Haridas", "Shafeena Beevi", "Manju Pillai", "Janmani Das", "Kerala YouTuber Controversy", "Daya Sujith"]
---

# 'നിങ്ങളെ കുറേ പേർ പീഡിപ്പിച്ചിട്ടുണ്ടോ? കൊലപാതകം നിയമപരമായിരുന്നെങ്കിൽ എന്റെ ലിസ്റ്റിൽ അവളുണ്ടാകുമായിരുന്നു'; ഷഫീന ബീവിക്കെതിരെ രഞ്ജിനി ഹരിദാസ്

> **Lead Summary:** മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിനെ യൂട്യൂബർ ഷഫീന ബീവി അധിക്ഷേപിച്ച സംഭവത്തിൽ ശക്തമായ പ്രതികരണവുമായി അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് രംഗത്തെത്തി.ദയയുടെ ഫോട്ടോഷൂട്ടിനെ അശ്ലീലമായി വിമർശിച്ച ഷഫീനയുടെ വാക്കുകൾ വളരെ മോശമാണെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി വേണമെന്നും രഞ്ജിനി ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.

## Article Content

മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിനെ യൂട്യൂബർ ഷഫീന ബീവി അധിക്ഷേപിച്ച സംഭവത്തിൽ ശക്തമായ പ്രതികരണവുമായി അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് രംഗത്തെത്തി.ദയയുടെ ഫോട്ടോഷൂട്ടിനെ അശ്ലീലമായി വിമർശിച്ച ഷഫീനയുടെ വാക്കുകൾ വളരെ മോശമാണെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി വേണമെന്നും രഞ്ജിനി ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.

> "കൊലപാതകം നിയമപരമായിരുന്നെങ്കിൽ എന്റെ ലിസ്റ്റിൽ അവളുണ്ടാകുമായിരുന്നു. അവളുടെ പേര് പോലും പറയാൻ താൽപര്യമില്ല" എന്നായിരുന്നു രഞ്ജിനിയുടെ രൂക്ഷമായ പ്രതികരണം.ദയ ചെയ്ത ഫോട്ടോഷൂട്ട് വളരെ സെക്സിയും ഇന്റർനാഷണൽ ക്വാളിറ്റിയുമാണെന്ന് രഞ്ജിനി അഭിപ്രായപ്പെട്ടു.

> "മോളേ, എനിക്ക് നിന്നെ അറിയില്ല. പക്ഷേ എനിക്ക് അസൂയ തോന്നുന്നു. ആരാണ് ഈ ഡ്രസ് ഡിസൈൻ ചെയ്തതെന്ന് നോക്കി. ദയ ഒരു മോഡലിനെ പോലെയുണ്ട്" - രഞ്ജിനി പറഞ്ഞു.ഇന്ന് ഒരുപാട് പേർ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. സമൂഹം മാറിയിട്ടുണ്ടെന്നും ഉണ്ണി വ്ലോഗ്സിന്റെ വീഡിയോ കണ്ടപ്പോഴാണ് കാര്യങ്ങൾ വ്യക്തമായതെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

> "ആ സ്ത്രീക്ക് എന്താണ് വേണ്ടത്? അറ്റൻഷനാണോ?" എന്നും അവർ ചോദിച്ചു.ഷഫീനയുടെ പെരുമാറ്റത്തെ മാനസിക പ്രശ്നവുമായി കൂട്ടിയിണക്കിയാണ് രഞ്ജിനി സംസാരിച്ചത്. "നിങ്ങളുടെ ചെറുപ്പം വളരെ മോശമായിരുന്നു എന്ന് എനിക്ക് മനസിലാക്കാൻ പറ്റുന്നു. ജീവിതത്തിൽ കുറേ കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ടോ?

> നിങ്ങളെ കുറേ പേർ പീഡിപ്പിച്ചിട്ടുണ്ടോ? എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്. നിങ്ങൾക്ക് സഹായമാണ് വേണ്ടത്. ലൈംഗികമായി അധിക്ഷേപിച്ച്, വളരെ മോശമായി, ബെല്ലും ബ്രേക്കുമില്ലാതെ, സെൽഫ് റെസ്പെക്ട് ഇല്ലാതെയാണ് നിങ്ങൾ സംസാരിക്കുന്നത്. നിങ്ങൾ നിങ്ങളെ വിശകലനം ചെയ്യൂ. പ്രശസ്തിയാണ് അവർക്ക് വേണ്ടത്" - രഞ്ജിനി തുറന്നടിച്ചു.

> വിഷയത്തിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ജാന്മണി ദാസും രംഗത്തെത്തി. "62 കേസുകൾ ആ സ്ത്രീക്കെതിരെയുണ്ട്. ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എല്ലാ വ്യക്തികളെയും ബുള്ളി ചെയ്യുന്നു. ഇത് എക്സ്ട്രീം ലെവൽ ആയി. നിങ്ങളൊരു സ്ത്രീയാണെങ്കിൽ മകളുടെ പ്രായമുള്ള പെൺകുട്ടിയെ കുറിച്ച് എങ്ങനെ ഇങ്ങനെ സംസാരിക്കാനാകും? ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്?" - ജാന്മണി ദാസ് ചോദിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/373292/ranjini-haridas-shafeena-beevi-daya-sujith-controversy)