'പൂക്കി ഊക്കി' മോഡിഫിക്കേഷൻ പ്രഖ്യാപനം നടക്കില്ലെന്ന് എന്നോട് ആദ്യം പറഞ്ഞത് ചെന്നിത്തല ആരോപണവുമായി അഖില്‍ മാരാര്‍

'പൂക്കി ഊക്കി' മോഡിഫിക്കേഷൻ പ്രഖ്യാപനം നടക്കില്ലെന്ന് എന്നോട് ആദ്യം പറഞ്ഞത് ചെന്നിത്തല ആരോപണവുമായി അഖില്‍ മാരാര്‍
2026-06-05T14:10:00 | By Fidha Parvin
#LATEST NEWS #Akhil Marar #Motor modification #Ramesh Chennithala

(https://moviemax.in/) തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ വാഹന മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകുമെന്നത്. ഇതിന് പിന്നാലെ, 18 തരത്തിലുള്ള വാഹന മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ തീരുമാനം ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ പ്രഖ്യാപനത്തിൽ പറയുന്ന പല കാര്യങ്ങളും നിലവിൽ തന്നെ നിയമവിരുദ്ധമല്ലാത്തവയാണെന്ന വിമർശനം ഇതിനകം ഉയർന്നു കഴിഞ്ഞു.

ഇപ്പോഴിതാ, ഈ വിഷയത്തിൽ നിർണായക പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് മുൻ വിജയിയും തൃക്കാക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായിരുന്ന അഖിൽ മാരാർ.

വി.ഡി. സതീശൻ നടപ്പിലാക്കുമെന്ന് പറഞ്ഞ വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച കാര്യങ്ങൾ പ്രായോഗികമല്ലെന്ന് തന്നോട് ആദ്യം പറഞ്ഞത് നിലവിലെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയാണെന്ന് അഖിൽ മാരാർ ആരോപിക്കുന്നു. മുൻപ് നൽകിയ വാഗ്ദാനങ്ങൾ വെറും രാഷ്ട്രീയ അടവുകളായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നാണ് അഖിൽ മാരാരുടെ പക്ഷം.

“വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഈ പ്രഖ്യാപനങ്ങള്‍ ഒരിക്കലും നടക്കാത്തതാണെന്ന് എന്നുള്ള കാര്യം എന്നോട് ആദ്യം പറയുന്നത് രമേശ് ചെന്നിത്തലയാണ്. ഈ നിര്‍ദേശം ജെന്‍ സി കുട്ടികളെ ആകര്‍ഷിക്കും എന്ന ചിന്തയില്‍ ഞാനിത് രമേശ് ചെന്നിത്തലയോട് പറഞ്ഞിരുന്നു. അത് നമുക്ക് പറ്റുന്നതല്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. അത് കേന്ദ്രത്തിന്‍റെയും സുപ്രീം കോടതിയുടെയും നിയമങ്ങളില്‍ ഒക്കെ പെട്ട് കിടക്കുന്നതാണെന്നും പറഞ്ഞു. നമ്മള്‍ അങ്ങനെ പറഞ്ഞാല്‍ അത് ചെയ്ത് കൊടുക്കാന്‍ പറ്റാതെ വരുമെന്ന സൂചന എനിക്ക് ആദ്യം തരുന്നത് രമേശ് ചെന്നിത്തലയാണ്. പിന്നീട് ഞാന്‍ എനിക്ക് അടുപ്പമുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരുമായിട്ടും ട്രാന്‍സ്പോര്‍ട്ട് ഡെപ്യൂട്ടി കമ്മിഷണറുമായിട്ടുമൊക്കെ സംസാരിച്ചിരുന്നു. അവര്‍ എല്ലാവരും പറഞ്ഞത് നമുക്ക് കേരളത്തില്‍ ഈ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ്. പക്ഷേ വി ഡി സതീശനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു ചിരി ചിരിച്ചു, തങ്ങള്‍ അത് ചെയ്തുതരാം എന്ന രീതിയില്‍. ഞാന്‍ അന്ന് ഈ വിഷയത്തിന്‍റെ യാഥാര്‍ഥ്യവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് എഴുതിയപ്പോള്‍ എന്നെ കടന്നാക്രമിക്കുകയായിരുന്നു പലരും. കടുത്ത വാഹനപ്രേമിയാണ് ഞാന്‍. മുഖ്യമന്ത്രി വാഹന മോഡിഫിക്കേഷന്‍ ഇവിടെ കൊണ്ടുവന്നാല്‍ ഏറെ സന്തോഷിക്കുന്ന ആളായിരിക്കും ഞാന്‍. പക്ഷേ അത് നടക്കാത്ത കാര്യമായതുകൊണ്ടാണ് അതിനെ വിമര്‍ശിച്ച് പറയേണ്ടി വരുന്നത്.”

Content Highlight: Akhil Marar alleges that Chennithala was the first to tell me that the modification announcement would not happen

#LATEST NEWS #Akhil Marar #Motor modification #Ramesh Chennithala

Next TV

Related Stories
'അവരെ മനുഷ്യരെന്ന് വിളിക്കാനാകില്ല, മറ്റൊരു ജീവിയാണ്! ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് പൊട്ടിത്തെറിച്ച് ദയ സുജിത്ത്

Jul 15, 2026 05:26 PM

'അവരെ മനുഷ്യരെന്ന് വിളിക്കാനാകില്ല, മറ്റൊരു ജീവിയാണ്! ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് പൊട്ടിത്തെറിച്ച് ദയ സുജിത്ത്

വ്ലോഗർ ഷെഫീന ബീവിയുടെ വിമർശനത്തിന് മറുപടിയുമായി നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്. അവർ മനുഷ്യയല്ലെന്ന് ദയ. സെലിബ്രിറ്റികളുടെ പിന്തുണയും...

Read More >>
ശ്രീവിദ്യയ്ക്ക് അറസ്റ്റ് വാറന്റ്? വ്യാജ ആപ്പ് പ്രമോട്ട് ചെയ്തു, യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ; നടിക്കെതിരെ കേസ്

Jul 15, 2026 12:33 PM

ശ്രീവിദ്യയ്ക്ക് അറസ്റ്റ് വാറന്റ്? വ്യാജ ആപ്പ് പ്രമോട്ട് ചെയ്തു, യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ; നടിക്കെതിരെ കേസ്

വ്യാജ ട്രേഡിങ് ആപ്പ് പരസ്യത്തിൽ അഭിനയിച്ച് യുവാവിനെ കബളിപ്പിച്ച കേസിൽ നടി ശ്രീവിദ്യ മുല്ലച്ചേരിക്ക് എതിരെ അറസ്റ്റ് വാറന്റ്. ലക്ഷങ്ങൾ നഷ്ടമായ...

Read More >>
'ഞാന്‍ മരിച്ചാല്‍ റിതപ്പൻ..., വേദന കടിച്ചമർത്തി ചിരിച്ച മുഖത്തോടെ വീഡിയോ ചെയ്തത് തെറ്റോ?'; രേണു സുധിയെ വേട്ടയാടുന്നവർക്കെതിരെ സുഹൃത്തിന്റെ രൂക്ഷവിമർശനം

Jul 15, 2026 12:23 PM

'ഞാന്‍ മരിച്ചാല്‍ റിതപ്പൻ..., വേദന കടിച്ചമർത്തി ചിരിച്ച മുഖത്തോടെ വീഡിയോ ചെയ്തത് തെറ്റോ?'; രേണു സുധിയെ വേട്ടയാടുന്നവർക്കെതിരെ സുഹൃത്തിന്റെ രൂക്ഷവിമർശനം

കാൻസർ ബാധിതയായ രേണു സുധിക്കെതിരെ നടക്കുന്ന കടുത്ത സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് സുഹൃത്ത് ശാരിക. അസുഖം വ്യാജമാണെന്ന് വരുത്താൻ...

Read More >>
'ഇരുട്ട് എത്ര കനത്താലും ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും, കിച്ചു മോനെ, ഞങ്ങൾ നിന്റെ കൂടെയുണ്ട്'; സന്തോഷനിമിഷങ്ങൾ പങ്കുവെച്ച് വിശാഖും തീർത്ഥയും

Jul 14, 2026 01:29 PM

'ഇരുട്ട് എത്ര കനത്താലും ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും, കിച്ചു മോനെ, ഞങ്ങൾ നിന്റെ കൂടെയുണ്ട്'; സന്തോഷനിമിഷങ്ങൾ പങ്കുവെച്ച് വിശാഖും തീർത്ഥയും

അടുത്തിടെ വിവാദത്തിൽപ്പെട്ട കിച്ചു സുധിക്കൊപ്പം താടിയും പൊട്ടും വിശാഖും തീർത്ഥയും. "നിന്റെ കൂടെയുണ്ട്" എന്ന കുറിപ്പോടെ പങ്കിട്ട ഫോട്ടോകൾക്ക്...

Read More >>
ദയ സുജിത്തിന്റെ വസ്ത്രധാരണം: വിമർശനവുമായി വ്ലോഗർ, പിന്നാലെ കണക്കിന് കൊടുത്ത് ആരാധകർ; വിവാദ വീഡിയോ പിൻവലിച്ചു

Jul 14, 2026 09:46 AM

ദയ സുജിത്തിന്റെ വസ്ത്രധാരണം: വിമർശനവുമായി വ്ലോഗർ, പിന്നാലെ കണക്കിന് കൊടുത്ത് ആരാധകർ; വിവാദ വീഡിയോ പിൻവലിച്ചു

മഞ്ജു പിള്ളയുടെ മകളും മോഡലുമായ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെയും റീൽ വീഡിയോയെയും വിമർശിച്ച് വ്ലോഗർ ഷെഫീന...

Read More >>
Top Stories

News Roundup