---
title: "ഗർഭ വാർത്ത വ്യാജം; ദയവ് ചെയ്ത് എന്നെ കൊല്ലാക്കല ചെയ്യരുത്, വിവാദ വീഡിയോ നീക്കിയതിന് പിന്നാലെ വിശദീകരണവുമായി സജ്ന നൂർ"
english_title: "Sajna Noor issues explanation after controversial video removed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/363991/sajna-noor-issues-explanation-after-controversial-video-removed"
published_at: "2026-06-05T12:40:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2276fee0be6_sajna.jpg"
keywords: ["Sajna Noor", "Explanation", "Controversial Video"]
---

# ഗർഭ വാർത്ത വ്യാജം; ദയവ് ചെയ്ത് എന്നെ കൊല്ലാക്കല ചെയ്യരുത്, വിവാദ വീഡിയോ നീക്കിയതിന് പിന്നാലെ വിശദീകരണവുമായി സജ്ന നൂർ

> **Lead Summary:** ** **താൻ ഗർഭിണിയാണെന്ന തരത്തിൽ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട വീഡിയോ വ്യാജമാണെന്ന വിശദീകരണവുമായി സജ്ന നൂർ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അതിലൂടെയാണ് തെറ്റായ വിവരങ്ങൾ പ്രചരിച്ചതെന്നും സജ്ന വ്യക്തമാക്കി.

## Article Content

** **താൻ ഗർഭിണിയാണെന്ന തരത്തിൽ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട വീഡിയോ വ്യാജമാണെന്ന വിശദീകരണവുമായി സജ്ന നൂർ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അതിലൂടെയാണ് തെറ്റായ വിവരങ്ങൾ പ്രചരിച്ചതെന്നും സജ്ന വ്യക്തമാക്കി.

എന്റെ കുറച്ച് വിവാദമായ വീഡിയോകൾ വന്ന് കൊണ്ടിരിക്കുകയാണ്. ഫോട്ടോസും കാര്യങ്ങളും വെച്ചിട്ട്. ഈ അക്കൗണ്ട് എനിക്ക് കിട്ടിയിട്ട് കുറച്ച് സമയമേ ആയിട്ടുള്ളൂ. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായിരുന്നു. എങ്ങനെയാണെന്ന് എനിക്കറിയില്ല.

തുറക്കാൻ പറ്റുന്നില്ലായിരുന്നു. ഈ ന്യൂസ് കണ്ട് എന്റെ ഫ്രണ്ട്സ് കുറേപ്പേർ മെസേജ് ചെയ്തു. കൺ​ഗ്രാജുലേറ്റ് ചെയ്തപ്പോൾ കാര്യം തിരക്കി. അപ്പോഴാണ് ഓരോരുത്തരുടെ യൂട്യൂബ് വീഡിയോകൾ ഇട്ടത്. അപ്പോഴാണ് ഞാൻ വിവരങ്ങളെടുത്തു.

പാനിക്കായി എന്റെ അക്കൗണ്ട് ഡീൽ ചെയ്യുന്ന ഷാലുവിനെ വിളിച്ചു. അവൾ നോക്കിയിട്ട് അവൾക്കും തുറക്കാൻ പറ്റുന്നില്ലായിരുന്നു. അവൾ എന്തൊക്കെയോ ചെയ്ത് റിക്കവർ ചെയ്ത് എടുത്തതാണിത്.

ആ പോസ്റ്റും കാര്യങ്ങളും ഞാൻ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വൃത്തികെട്ട രീതിയിൽ കാര്യങ്ങൾ ചെയ്യുകയാണ്. ദയവ് ചെയ്ത് എന്നെ കൊല്ലാക്കല ചെയ്യരുത്. കേസ് വഴി തന്നെ മൂവ് ചെയ്യും. കുറേ ആളുകൾ എന്നെപ്പറ്റി അനാവശ്യം പറയുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ വീഡിയോ ചെയ്യുന്നത്. വീഡിയോ ചെയ്യാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ. അങ്ങേയറ്റം തളർന്നിരിക്കുകയാണ്.

ഓരോ ട്രോമയിൽ നിന്നും റിക്കവർ ആയി വരുന്നതേയുള്ളൂ. എന്നെ കൊല്ലാക്കല ചെയ്താലും ഞാൻ മക്കൾക്ക് വേണ്ടി ജീവിക്കും എന്നും സജ്ന നൂർ പറയുന്നു. കഴിഞ്ഞ കുറേ നാളുകളായി സജ്ന നൂറിനെതിരെ സോഷ്യൽ മീഡിയയിൽ ക‌ടുത്ത സെെബർ ആക്രമണം നടക്കുന്നുണ്ട്. മുൻഭർത്താവ് ഫിറോസ് ഖാനും സജ്നയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നു.

ഇതിന് പുറമെ സായ് കൃഷ്ണ ഉൾപ്പെടെയുള്ള യൂട്യൂബർമാരും സജ്നയെ അപമാനിക്കുന്ന തരത്തിൽ വീഡിയോ ചെയ്തു. സജ്നയും താനും തമ്മിലുള്ള ബന്ധം തകർന്നതിന് മൂന്നാമതൊരാളാണ് കാരണമെന്ന് ഫിറോസ് ഖാൻ പറയുന്നുണ്ട്. എന്നാൽ വ്യക്തിപരമായ പ്രശ്നങ്ങളാണ് ഡിവോഴ്സിന് കാരണമെന്നും മൂന്നാമതൊരാൾ അല്ലെന്നും സജ്ന നൂർ നേരത്തെ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/363991/sajna-noor-issues-explanation-after-controversial-video-removed)