---
title: "'ഞാൻ വാശിക്കാരിയാണ്, പക്ഷെ ദേഷ്യത്തിനിടയിലും ഞങ്ങൾക്ക് ചിരി വരും'; വിവാഹശേഷമുള്ള വിശേഷങ്ങളുമായി അഞ്ജു ജോസഫും ആദിത്യയും"
english_title: "Anju Joseph and Aditya share their post-wedding details"
publisher: "moviemax.in"
canonical_url: "https://moviemax.in/news/364082/anju-joseph-and-aditya-share-their-post-wedding-details"
published_at: "2026-06-05T17:20:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22b866cea19_Anju_Joseph_and_Aditya.jpg"
keywords: ["Anju Joseph", "Anju Joseph Wedding", "Dhanya Varma Interview"]
---

# 'ഞാൻ വാശിക്കാരിയാണ്, പക്ഷെ ദേഷ്യത്തിനിടയിലും ഞങ്ങൾക്ക് ചിരി വരും'; വിവാഹശേഷമുള്ള വിശേഷങ്ങളുമായി അഞ്ജു ജോസഫും ആദിത്യയും

> **Lead Summary:** ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി, പിന്നീട് പിന്നണി ഗാനരംഗത്തും ഇൻഡിപെൻഡന്റ് മ്യൂസിക്കിലും സ്റ്റേജ് ഷോകളിലുമൊക്കെ സജീവ സാന്നിധ്യമായ ഗായികയാണ് അഞ്ജു ജോസഫ്. അടുത്തിടെയായിരുന്നു താരത്തിന്റെ രണ്ടാം വിവാഹം. സുഹൃത്തായിരുന്ന ആദിത്യയെയാണ് അഞ്ജു ജീവിതപങ്കാളിയാക്കിയത്. ഇപ്പോഴിതാ, ധന്യ വർമ്മയുമായി നടത്തിയ പുതിയ അഭിമുഖത്തിൽ ആദിത്യക്കൊപ്പമുള്ള തന്റെ പുതിയ ജീവിതത്തെക്കുറിച്ചും സന്തോഷങ്ങളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് അഞ്ജു.

## Article Content

ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി, പിന്നീട് പിന്നണി ഗാനരംഗത്തും ഇൻഡിപെൻഡന്റ് മ്യൂസിക്കിലും സ്റ്റേജ് ഷോകളിലുമൊക്കെ സജീവ സാന്നിധ്യമായ ഗായികയാണ് അഞ്ജു ജോസഫ്. അടുത്തിടെയായിരുന്നു താരത്തിന്റെ രണ്ടാം വിവാഹം. സുഹൃത്തായിരുന്ന ആദിത്യയെയാണ് അഞ്ജു ജീവിതപങ്കാളിയാക്കിയത്. ഇപ്പോഴിതാ, ധന്യ വർമ്മയുമായി നടത്തിയ പുതിയ അഭിമുഖത്തിൽ ആദിത്യക്കൊപ്പമുള്ള തന്റെ പുതിയ ജീവിതത്തെക്കുറിച്ചും സന്തോഷങ്ങളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് അഞ്ജു.

''കുറേ വർഷക്കാലം ഞാൻ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇപ്പോൾ വീട്ടിലേക്ക് മടങ്ങി ചെല്ലുമ്പോൾ എന്റെ വീടായ ഒരാൾ അവിടെയുണ്ട്. അത് വളരെ നല്ല അനുഭവമാണ്. എല്ലാവർക്കും അതുപോലൊന്ന് ഉണ്ടായിരിക്കണം. വീട് ഒരു വ്യക്തിയാണ് എന്ന് പറയുന്നത് പോലെ. ‌ആദിത്യ നന്നായി പാട്ട് പാടും. പാടാൻ ആദിത്യയ്ക്ക് ഒരു മടിയുമില്ല. മടുത്തിരിക്കുകയാണെങ്കിലും ഞാൻ വിളിച്ചാൽ എന്തിനും വരും. പാട്ട് റെക്കോർഡിങിനാണെങ്കിൽ കൂടിയും വരും. അതാണ് എനിക്ക് ഇഷ്ടപ്പെട്ടതും. എല്ലാത്തിന് വേണ്ടിയും പരിശ്രമിക്കാൻ തയ്യാറായിട്ടുള്ള വ്യക്തിയാണ്. അടിയിട്ടാൽ ആദ്യം പാച്ചപ്പ് ചെയ്യുന്നത് ആദിത്യയാണ്. വർഷത്തിൽ ഒരിക്കലേ മേജർ വഴക്ക് വരൂ. ഞാൻ വാശിക്കാരിയാണ്. പക്ഷെ ദേഷ്യത്തിനിടയിലും ഞങ്ങൾക്ക് ചിരി വരും. കഴിവതും അതേ ദിവസം തന്നെ വഴക്ക് അവസാനിപ്പിക്കാൻ ശ്രമിക്കും'', അഞ്ജു ജോസഫ് അഭിമുഖത്തിൽ പറഞ്ഞു.

''റിലേഷൻഷിപ്പിൽ ബൗണ്ടറീസുള്ള കാര്യവും എനിക്ക് വേണ്ടതുമെല്ലാം ആദിത്യയോട് ഞാൻ പറയാറുണ്ട്. ഷോ കഴിഞ്ഞ് വന്നാൽ എല്ലാ ബഹളത്തിൽ നിന്നും ഒഴിഞ്ഞ് മാറി എന്റെ മാത്രം സ്പേസിൽ ഇരിക്കാനാണ് എനിക്കിഷ്ടം. ആദിത്യ പക്ഷെ തോണ്ടികൊണ്ട് വരും'', അഞ്ജു പറഞ്ഞു. ''രണ്ട് ദിവസമായി കാണാതിരിക്കുകയായിരിക്കും. അതുകൊണ്ട് തന്നെ എല്ലാ വിശേഷങ്ങളും ചോദിച്ചറിയണം. അതുകൊണ്ടാണ് അവൾ ക്ഷീണിതയാണെങ്കിലും മുമ്പൊക്കെ വിശേഷങ്ങൾ ചോദിച്ച് പിന്നാലെ ചെല്ലുന്നത്. എന്നാൽ ഇപ്പോൾ അത് മാറി. ഒരു ദിവസം അഞ്ജുവിനൊപ്പം പോയി ഷോയിൽ പങ്കെടുത്തു. അതിനുശേഷം ആ ഹെക്ടിക്ക് ഷെഡ്യൂൾ മനസിലായി'', എന്നായിരുന്നു ആദിത്യയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/364082/anju-joseph-and-aditya-share-their-post-wedding-details)