'പെഡ്ഡി'യിലെ സ്ത്രീവിരുദ്ധതക്കെതിരെ പ്രതിഷേധം; വിമർശന പോസ്റ്റ് ലൈക്ക് ചെയ്ത് ജാൻവി

'പെഡ്ഡി'യിലെ സ്ത്രീവിരുദ്ധതക്കെതിരെ പ്രതിഷേധം; വിമർശന പോസ്റ്റ് ലൈക്ക് ചെയ്ത് ജാൻവി
Jun 5, 2026 01:07 PM | By Anusree vc
#Peddi Movie #Ram Charan #Janhvi Kapoor #Janhvi Kapoor Likes Criticism Post

(https://moviemax.in/ ) രാം ചരൺ, ജാൻവി കപൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്ത 'പെഡ്ഡി' തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ, ചിത്രത്തിലെ നായികാ കഥാപാത്രത്തെ ആവിഷ്കരിച്ച രീതിക്കെതിരെ വ്യാപക പ്രതിഷേധം.

ജാൻവി കപൂർ അവതരിപ്പിച്ച 'അച്ചിയമ്മ' എന്ന കഥാപാത്രത്തെ മോശമായാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെന്നും, നായകൻ നടത്തുന്ന അതിക്രമങ്ങളെ പ്രണയമായി ന്യായീകരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രേക്ഷകർ അണിയറപ്രവർത്തകർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, ചിത്രത്തിലെ സ്ത്രീവിരുദ്ധതയെയും നായികയെ ചിത്രീകരിച്ച രീതിയെയും വിമർശിച്ചുകൊണ്ടുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങളെ നടി ജാൻവി കപൂർ തന്നെ നേരിട്ട് പിന്തുണച്ചതാണ് ഇപ്പോൾ സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുന്നത്.

'റെക്കമൻഡേഷൻ കമ്മ്യൂണിറ്റി' എന്ന ഇൻസ്റ്റാഗ്രാം പേജാണ് സിനിമയിലെ നായികാ സൃഷ്ടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. 350 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ഈ ചിത്രം, ഇന്ത്യൻ സിനിമയിലെ ഒരു നായികയ്ക്ക് ലഭിക്കുന്ന "ഏറ്റവും വിലയേറിയ അപമാനമാണെന്ന്" (most expensive disrespect) ഈ പോസ്റ്റിൽ ആരോപിക്കുന്നു.

നായകനായ രാം ചരണിന്റെ കഥാപാത്രത്തിന് കൃത്യമായ സാമൂഹിക-രാഷ്ട്രീയ ലക്ഷ്യങ്ങൾ നൽകുമ്പോൾ, നായികയെ കേവലം ഒരു ഉപഭോഗവസ്തുവായി മാത്രമാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ജാൻവി കപൂറിന്റെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കാനാണ് സംവിധായകൻ കൂടുതൽ ശ്രദ്ധ നൽകിയത്.

മനുഷ്യന്റെ സ്വത്വത്തെ നിഷേധിക്കുന്നതിനെ ഒരു വ്യവസ്ഥാപിത തിന്മയായി സിനിമ വിമർശിക്കുമ്പോഴും, നായികയായ അച്ചിയമ്മയ്ക്ക് യാതൊരുവിധ മാനുഷിക പരിഗണനയും സിനിമ നൽകുന്നില്ല എന്ന വൈരുദ്ധ്യവും ചോദ്യം ചെയ്യപ്പെടുന്നു.

നായികയുടെ സമ്മതമില്ലാതെ സ്പർശിക്കുമെന്ന് പറയുന്നതും വൈദ്യുതി പോകുന്ന സമയത്ത് ബലമായി ചുംബിക്കുന്നതുമായ അതിക്രമരംഗങ്ങൾ സംവിധായകൻ 'പ്രണയമായാണ്' ചിത്രീകരിച്ചിരിക്കുന്നത്. അതിക്രമത്തിന് ശേഷം നായിക കരയുമ്പോൾ, അവളുടെ പിതാവിന്റെ രാഷ്ട്രീയ ഭാവി ഓർത്ത് ഈ സംഭവം മറന്നേക്കാൻ മറ്റൊരു പുരുഷ കഥാപാത്രം ആവശ്യപ്പെടുന്നതുമെല്ലാം കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്.

പോസ്റ്റ്-പ്രൊഡക്ഷൻ സമയത്ത് ജാൻവി കപൂർ ഇത്തരം രംഗങ്ങളെ ചോദ്യം ചെയ്തിരുന്നുവെങ്കിലും, നടിയുടെ തീരുമാനങ്ങൾക്കും എതിർപ്പുകൾക്കും യാതൊരു വിലയും കൽപ്പിക്കാതെ, ബോക്സ് ഓഫീസ് ലാഭം മാത്രം ലക്ഷ്യം വെച്ച് സംവിധായകൻ ഈ രംഗങ്ങൾ സിനിമയിൽ നിലനിർത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ സിനിമയിൽ ഒരു നായികയ്ക്ക് ലഭിക്കുന്ന "ഏറ്റവും വിലയേറിയ അപമാനം" എന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പെഡ്ഡി എന്ന ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഈ പോസ്റ്റിന് താഴെ ജാൻവി കപൂർ കമന്റൊന്നും പങ്കുവെച്ചിട്ടില്ല, എന്നാൽ ആ പോസ്റ്റ് ലൈക്ക് ചെയ്തു.

ഈ ലൈക്കിലൂടെ തന്റെ കഥാപാത്രത്തെ ചിത്രീകരിച്ചതിൽ സംഭവിച്ച പിഴവുകളും വിമർശനങ്ങളും നടി പൂർണ്ണമായും ശരിവെക്കുകയാണെന്ന് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. നടിയുടെ ഈ നിലപാടിന് വലിയ തോതിലുള്ള പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Content Highlight: Janhvi likes post criticizing misogyny in 'Peddi'

#Peddi Movie #Ram Charan #Janhvi Kapoor #Janhvi Kapoor Likes Criticism Post

Next TV

Related Stories
എനിക്ക് ഒന്നിലധികം പങ്കാളികളുണ്ട്, പക്ഷേ അതൊന്നും കാഷ്വൽ അല്ല; തുറന്നുപറച്ചിലുമായി 'സന്തോഷ്' താരം ഷഹാന ഗോസ്വാമി

Jun 1, 2026 12:17 PM

എനിക്ക് ഒന്നിലധികം പങ്കാളികളുണ്ട്, പക്ഷേ അതൊന്നും കാഷ്വൽ അല്ല; തുറന്നുപറച്ചിലുമായി 'സന്തോഷ്' താരം ഷഹാന ഗോസ്വാമി

എനിക്ക് ഒന്നിലധികം പങ്കാളികളുണ്ട്, പക്ഷേ അതൊന്നും കാഷ്വൽ അല്ല; തുറന്നുപറച്ചിലുമായി 'സന്തോഷ്' താരം ഷഹാന...

Read More >>
'മലയാളം വളരെ ബുദ്ധിമുട്ടാണ്, ഇനിയൊരു പരീക്ഷണത്തിനില്ല'; ട്രോളുകൾക്ക് പിന്നാലെ തുറന്നുപറഞ്ഞ് ജാൻവി കപൂർ

May 30, 2026 02:27 PM

'മലയാളം വളരെ ബുദ്ധിമുട്ടാണ്, ഇനിയൊരു പരീക്ഷണത്തിനില്ല'; ട്രോളുകൾക്ക് പിന്നാലെ തുറന്നുപറഞ്ഞ് ജാൻവി കപൂർ

മലയാളം വളരെ ബുദ്ധിമുട്ടാണ്, ഇനിയൊരു പരീക്ഷണത്തിനില്ല തുറന്നുപറഞ്ഞ് ജാൻവി...

Read More >>
'നിന്റെ ചിരിക്ക് ഭംഗിയില്ലെന്ന് കാസ്റ്റിങ് ഡയറക്ടർ പറഞ്ഞു, മിസ് ഇന്ത്യയായിട്ടും എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല'; നേഹ ധൂപിയ

May 30, 2026 09:14 AM

'നിന്റെ ചിരിക്ക് ഭംഗിയില്ലെന്ന് കാസ്റ്റിങ് ഡയറക്ടർ പറഞ്ഞു, മിസ് ഇന്ത്യയായിട്ടും എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല'; നേഹ ധൂപിയ

'നിന്റെ ചിരിക്ക് ഭംഗിയില്ലെന്ന് കാസ്റ്റിങ് ഡയറക്ടർ പറഞ്ഞു, മിസ് ഇന്ത്യയായിട്ടും എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല'; നേഹ...

Read More >>
രൺവീർ സിങ്ങിനെതിരെയുള്ള വിലക്ക് ഗൂഢാലോചന; പിന്തുണയുമായി ശോഭ ഡേ, നടന്റെ മൗനം ബുദ്ധിപരമെന്ന് വിലയിരുത്തൽ

May 29, 2026 03:50 PM

രൺവീർ സിങ്ങിനെതിരെയുള്ള വിലക്ക് ഗൂഢാലോചന; പിന്തുണയുമായി ശോഭ ഡേ, നടന്റെ മൗനം ബുദ്ധിപരമെന്ന് വിലയിരുത്തൽ

രൺവീർ സിങ്ങിനെതിരെയുള്ള വിലക്ക് ഗൂഢാലോചന; പിന്തുണയുമായി ശോഭ ഡേ, നടന്റെ മൗനം ബുദ്ധിപരമെന്ന്...

Read More >>
Top Stories










News Roundup