സ്കൂൾ ബസിന്റെ വാതിൽ തെറിച്ചുവീണ സംഭവം: ഒളിപ്പിച്ച ബസ് കൊപ്പത്തുനിന്ന് മോട്ടർ വാഹന വകുപ്പ് പിടികൂടി

സ്കൂൾ ബസിന്റെ വാതിൽ തെറിച്ചുവീണ സംഭവം: ഒളിപ്പിച്ച ബസ് കൊപ്പത്തുനിന്ന് മോട്ടർ വാഹന വകുപ്പ് പിടികൂടി
Jun 5, 2026 04:11 PM | By Fidha Parvin
#latest news #School bus door collapse incident #Koppam #palakkad #MVD

പാലക്കാട്: (https://truevisionnews.com/) മണ്ണാർക്കാട് തച്ചമ്പാറ ദേശബന്ധു സ്കൂൾ ബസിന്റെ വാതിൽ തെറിച്ചു വീണ സംഭവത്തിൽ പരിശോധന കർശനമാക്കി മോട്ടർ വാഹന വകുപ്പ്. അപകടത്തിന് പിന്നാലെ പരിശോധനയ്ക്ക് ഹാജരാക്കാതെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ബസ് കൊപ്പത്തുനിന്നാണ് എം.വി.ഡി (MVD) സംഘം പിടികൂടിയത്. അപകടം നടന്നയുടൻ വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

മോട്ടർ വാഹനവകുപ്പ് പരിശോധനയ്ക്കായി സ്കൂളിൽ എത്തിയപ്പോഴേക്കും അപകടത്തിൽപ്പെട്ട ബസ് അവിടെനിന്നും മാറ്റിയിരുന്നു. തുടർന്ന് ബസിലെ ജിപിഎസ് ട്രാക്ക് ചെയ്താണ് ഉദ്യോഗസ്ഥർ വാഹനം കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.

തുടർന്ന് സ്കൂളിലെ മറ്റ് ആറ് ബസുകൾ കൂടി പരിശോധനയ്ക്ക് ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഈ ആറ് വാഹനങ്ങൾക്കും ഫിറ്റ്നസ് ഇല്ലെന്ന് മോട്ടർ വാഹന വകുപ്പ് കണ്ടെത്തി. ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുന്ന സ്കൂൾ വാഹനങ്ങളിൽ ക്യാമറ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമായും സ്ഥാപിക്കണമെന്നാണ് നിയമം. എന്നാൽ ഈ ചെലവ് ഒഴിവാക്കാനായി സ്കൂൾ അധികൃതർ ബസുകൾ പരിശോധനയ്ക്ക് എത്തിച്ചിരുന്നില്ല. നിയമലംഘനങ്ങളുടെ പേരിൽ സ്കൂളിന് 30,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടികളുമായി പോകുന്നതിനിടെ ബസിന്റെ ഹൈഡ്രോളിക് സംവിധാനമുള്ള വാതിൽ റോഡിലേക്ക് തെറിച്ചുവീണത്. വൻ ദുരന്തമാണ് അന്ന് തലനാരിഴയ്ക്ക് ഒഴിവായത്.

Content Highlight: School bus door collapse incident: Motor Vehicle Department seizes hidden bus from Koppam

#latest news #School bus door collapse incident #Koppam #palakkad #MVD

Next TV

Related Stories
അവധി വന്നിട്ടുണ്ടേ...!! അതിതീവ്ര മഴ മുന്നറിയിപ്പ് ; വയനാട് കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ എല്ലാ സ്ഥാപനങ്ങൾക്കും നാളെ അവധി

Jun 5, 2026 06:11 PM

അവധി വന്നിട്ടുണ്ടേ...!! അതിതീവ്ര മഴ മുന്നറിയിപ്പ് ; വയനാട് കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ എല്ലാ സ്ഥാപനങ്ങൾക്കും നാളെ അവധി

അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വയനാട്, കോഴിക്കോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ...

Read More >>
കോഴിക്കൂട്ടിൽ ഒളിപ്പിച്ചത് 86 കുപ്പി മദ്യം! പത്തനംതിട്ടയിൽ വൻ മദ്യവേട്ട; ഒരാൾ അറസ്റ്റിൽ

Jun 5, 2026 05:12 PM

കോഴിക്കൂട്ടിൽ ഒളിപ്പിച്ചത് 86 കുപ്പി മദ്യം! പത്തനംതിട്ടയിൽ വൻ മദ്യവേട്ട; ഒരാൾ അറസ്റ്റിൽ

കോഴിക്കൂട്ടിൽ ഒളിപ്പിച്ചത് 86 കുപ്പി മദ്യം പത്തനംതിട്ടയിൽ മദ്യവേട്ട ഒരാൾ...

Read More >>
Top Stories

News Roundup