(moviemax.in) രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷയെ ചൊല്ലി ആശങ്ക വർധിപ്പിക്കുന്ന മറ്റൊരു ദൃശ്യം കൂടി പുറത്ത്. ഡൽഹിയിലെ തിരക്കേറിയ തെരുവിലൂടെ നടന്നുപോവുകയായിരുന്ന മൂന്ന് വിദേശ വിനോദസഞ്ചാരികളെ ഒരു മധ്യവയസ്കൻ പിന്തുടർന്ന് ശല്യം ചെയ്തു. സഹികെട്ട വിദേശ വനിതകൾ ഇയാളെ പിന്തുടർന്ന് പിടികൂടി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
തിരക്കേറിയ റോഡിൽ നടന്ന സംഭവത്തിൽ, പോലീസുകാരടക്കം അവിടെയുണ്ടായിരുന്ന ആരും തന്നെ പ്രതികരിക്കാനോ സ്ത്രീകളെ സഹായിക്കാനോ മുന്നോട്ട് വന്നില്ല എന്നത് ഞെട്ടിപ്പിച്ചു .
ഇന്ത്യയിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ വിദേശ വനിതാ സഞ്ചാരികൾ നിരന്തരം ദുരനുഭവങ്ങൾ നേരിടുന്നുവെന്ന പരാതികൾ ഏറെക്കാലമായി ഉയരുന്നുണ്ട്. എന്നാൽ, അക്രമികളെ ഇത്തരത്തിൽ നേരിട്ട് തിരിച്ചു നേരിടുന്ന ദൃശ്യങ്ങൾ അപൂർവ്വമാണ്. സഹോദരിയെ ശല്യം ചെയ്തവരെ മുംബൈയിൽ വെച്ച് മലയാളി യുവാവ് ജയൻ ശിവാനന്ദൻ നായർ വെടിവെച്ചു വീഴ്ത്തിയ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഡൽഹിയിലെ ഈ വീഡിയോയും പുറത്തുവന്നിരിക്കുന്നത്.
The work failed; The middle-aged man who harassed foreign women got the job of eight, the people watched on




























.jpeg)


.jpeg)
